x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​യാ​ലി​റ്റി ഷോ ​താ​രം ഇ​നി ഗ​സ​ലി​ലെ​യും; ക​ന്നി​യ​ങ്ക​ത്തി​ൽ കൃ​ഷ്ണ​യ്ക്ക് എ ​ഗ്രേ​ഡ്


Published: January 16, 2026 12:59 PM IST | Updated: January 16, 2026 12:59 PM IST

തൃ​ശൂ​ർ: മി​നി​സ്ക്രീ​നി​ലെ പാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന വി.​എ​സ്. കൃ​ഷ്ണ ഇ​നി ക​ലോ​ത്സ​വ​വേ​ദി​ക്കും പ്രി​യ​ങ്ക​രി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഉ​റു​ദു ഗ​സ​ൽ ആ​ലാ​പ​ന​ത്തി​ലാ​ണ് പാ​ല​ക്കാ​ട് വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഈ ​പ​ത്താം​ക്ലാ​സു​കാ​രി ക​ന്നി​യ​ങ്ക​ത്തി​ൽ​ത​ന്നെ എ ​ഗ്രേ​ഡ് തി​ള​ക്ക​വു​മാ​യി മ​ട​ങ്ങു​ന്ന​ത്.

മെ​ഹ്ദി ഹു​സൈ​ന്‍റെ പ്ര​ശ​സ്ത​മാ​യ ഖു​ലി ജോ ​ആം​ഖ് എ​ന്ന ഗ​സ​ലു​മാ‍​യാ​ണ് കൃ​ഷ്ണ വേ​ദി കീ​ഴ​ട​ക്കി​യ​ത്. ടി​വി റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ നേ​ര​ത്തേ​ത​ന്നെ സു​പ​രി​ചി​ത​യാ​യ കൃ​ഷ്ണ​യെ തേ​ടി എ​ഐ​എം​എ വോ​യ്സ് പു​ര​സ്കാ​ര​വും എ​ത്തി​യി​ട്ടു​ണ്ട്.

ഹി​ന്ദു​സ്ഥാ​നി​സം​ഗീ​ത​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ചാ​യി​രു​ന്നു കൃ​ഷ്ണ​യു​ടെ തു​ട​ക്കം. പി​ന്നീ​ട് കൂ​റ്റ​നാ​ട് ന​ട​ന്ന മെ​ഹ്ഫി​ൽ സം​ഗീ​ത​പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ഗ​സ​ലി​ന്‍റെ ഭാ​വ​ലോ​ക​ത്തേ​ക്കു താ​രം ചു​വ​ടു​മാ​റു​ന്ന​ത്. കൂ​റ്റ​നാ​ട് വാ​ണി വീ​ട്ടി​ൽ ഷി​ബു-​സ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : Kerala state school youth festival Song

Recent News

Corehub Up