ആലുവ: വിരലിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയ വോട്ടറെ തേടി ആലുവ തോട്ടക്കാട്ടുകര ബൂത്തിലെ പോളിംഗ് ഉദ്യോഗസ്ഥർ.
വോട്ടിംഗ് മെഷീനിലെ വോട്ടർമാരുടെ എണ്ണവും രജിസ്റ്ററിലെ എണ്ണവും ആദ്യ മണിക്കൂറുകളിൽ എടുത്തപ്പോഴാണ് ഒരു വോട്ടിന്റെ വ്യത്യാസം കണ്ടെത്തിയത്.
ആലുവ നിയോജകമണ്ഡലത്തിലെ തോട്ടക്കാട്ടുകരയിൽ ബൂത്ത് നമ്പർ 120 ലെ ഒരു വോട്ടറാണ് കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ പോയത്.
രാവിലെ തിരക്കുള്ള സമയമായതിനാൽ ഇലക്ട്രോണിക് മെഷീനിൽ വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ലെന്നാണ് വിശദീകരണം. ഒരാൾ വോട്ട് ചെയ്യാതെ പോയ വിവരം പോളിംഗ് ഉദ്യോഗസ്ഥർ ഇലക്ഷൻ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Tags : booth without voting finger ink