തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളെ കളത്തിലിറക്കി ബിജെപി. ഒറ്റപ്പാലത്ത് മേജര്‍ രവിയും തൃപ്പൂണിത്തുറയിൽ ശ്വേതമേനോനും മത്സരിച്ചേക്കും.
മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ഉണ്ണി മുകുന്ദന്, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എൻഡിഎ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 25,000ത്തിലേറെ വോട്ട് ബിജെപി നേടിയിരുന്നു. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലനായിരുന്നു സ്ഥാനാർഥി.
Tags : Assembly election Major Ravi Shwetha Menon nda bjp