x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​വും ത​മി​ഴും ക​ന്ന​ട​യും ഇം​ഗ്ലീ​ഷും അ​ല​യ​ടി​ച്ച് സ​ത്യ​പ്ര​തി​ജ്ഞാ വേ​ദി

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Published: May 22, 2026 02:22 AM IST | Updated: May 22, 2026 02:22 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള​​​വും ത​​​മി​​​ഴും ഇം​​​ഗ്ലീ​​​ഷും ക​​​ന്ന​​​ട​​​യും സം​​​ഗ​​​മി​​​ക്കു​​​ന്ന വേ​​​ദി​​​യാ​​​യി ഇ​​​ന്ന​​​ലെ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ മാ​​​റി. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​വേ​​​ദി​​​യാ​​​ണ് ബ​​​ഹു​​​ഭാ​​​ഷ​​​ക​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​യ​​​ത്.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ചു വ​​​ന്ന ദേ​​​വി​​​കു​​​ള​​​ത്തു നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ എ​​​ഫ്. രാ​​​ജ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ തു​​​ട​​​ങ്ങി​​​യ​​​ത് ഇ​​​ങ്ങ​​​നെ.. ‘ച​​​ട്ട പേ​​​ര​​​വൈ​​​യി​​​ൻ ഉ​​​രു​​​പ്പി​​​ന​​​രാ​​​ക തേ​​​ർ​​​ന്തെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എ​​​ഫ് രാ​​​ജ എ​​​ൻ​​​നും നാ​​​ൻ’ എ​​​ന്നു തു​​​ട​​​ങ്ങി​​​യ ക​​​ടു​​​ക​​​ട്ടി ത​​​മി​​​ഴ് വാ​​​ക്കു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ.

മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തു നി​​​ന്നു​​​ള്ള എ.​​​കെ.​​​എം. അ​​​ഷ​​​റ​​​ഫ് ക​​​ന്ന​​​ഡ​​​യി​​​ലാ​​​ണ് ഇ​​​ക്കു​​​റി​​​യും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. ര​​​ണ്ടാം ത​​​വ​​​ണ എം​​​എ​​​ൽ​​​എ ആ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ അ​​​ഷ​​​റ​​​ഫ് ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​യും ക​​​ന്ന​​​ഡ​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​പ്പോ​​​ഴും അ​​​ഷ​​​റ​​​ഫ് ക​​​ന്ന​​​ഡ​​​യി​​​ൽ സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി​​​യാ​​​യി ഇം​​​ഗ്ലീ​​​ഷി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ ആ​​​യും ഇം​​​ഗ്ലീ​​​ഷി​​​ൽ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി​​​യും ഡോ. ​​​മാ​​​ത്യു കു​​​ഴ​​​ൽനാ​​​ട​​​നും ഭാ​​​ഷ​​​യി​​​ലും വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​ത്തി​​​ലും സാ​​​മ്യം പു​​​ല​​​ർ​​​ത്തി.

ഇ​​​രു​​​വ​​​രു​​​ടെയും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഇം​​​ഗ്ലീ​​​ഷി​​​ൽ, ഇ​​​രു​​​വ​​​രും ധ​​​രി​​​ച്ച​​​ത് പാ​​​ന്‍റ്സും ഷ​​​ർ​​​ട്ടും.
ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത് മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ എം​​​എ​​​ൽ​​​എ​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഇം​​​ഗ്ലീ​​​ഷി​​​ലാ​​​ക്കി. കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ഫൈ​​​സ​​​ൽ ബാ​​​ബു, പാ​​​ലാ എം​​​എ​​​ൽ​​​എ മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ ഷി​​​ബു​​​ബേ​​​ബി ജോ​​​ണ്‍, സ​​​ണ്ണി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും ഇം​​​ഗ്ലീ​​​ഷി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്.

തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ൽ നി​​​ന്നു​​​ള്ള സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​ന വ​​​ല​​​തു കൈ​​​യി​​​ൽ പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു ഇം​​​ഗ്ലീ​​​ഷി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​റ്റ് എം​​​എ​​​ൽ​​​എ​​​മാ​​​രും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​യ​​​ത്.

Tags : oath taking ceremony Niyamasabha

Recent News

Corehub Up