വാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയതല പ്രോജക്ട് എക്സ്പോയും മത്സരവും സമാപിച്ചു.
തിരുവനന്തപുരം മരിയന്‍ എന്‍ജിനിയറിംഗ് കോളജ്, വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ്, പുത്തന്‍കുരിശ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
സംസ്ഥാനത്തെ വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 45 പ്രോജക്ടുകള്‍ എക്സ്പോയില്‍ പങ്കെടുത്തു.
കണ്‍വെര്‍ട്ടബിള്‍ വീല്‍ ചെയര്‍ കം ബെഡ്, കൃഷി ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന നൂതന സംവിധാനങ്ങള്‍, വന്യജീവി ആക്രമണം തടയുന്നതിനുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നിരീക്ഷണ സംവിധാനം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. മത്സരവിജയികള്‍ക്ക് കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ സമ്മാനങ്ങള്‍ നല്കി.
Tags : National Project Expo Marian Engineering College first place