x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.സി. മു​കു​ന്ദ​ൻ ബി​ജെ​പി​യി​ലേ​യ്ക്ക്‍? ഉ​ച്ച​യ്ക്ക് അം​ഗ​ത്വ​മെ​ടു​ത്തേ​ക്കും


Published: March 16, 2026 12:52 PM IST | Updated: March 16, 2026 12:59 PM IST

തൃ​ശൂ​ർ: സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട നാ​ട്ടി​ക എം​എ​ൽ​എ സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് സൂ​ച​ന. ഇ​ന്ന് ഉ​ച്ച​യോ​ടെ ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ആ​യ ന​മോ ഭ​വ​നി​ൽ എ​ത്തി അം​ഗ​ത്വം സ്വീ​ക​രി​ച്ചേ​ക്കും. നാ​ട്ടി​ക​യി​ൽ സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

നാ​ട്ടി​ക​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മു​കു​ന്ദ​ൻ ബി​ജെ​പി​യെ അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ മു​കു​ന്ദ​നെ പി​ന്തു​ണ​യ്‌​ക്കേ​ണ്ട​തി​ല്ല എ​ന്ന് കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മു​കു​ന്ദ​ൻ ബി​ജെ​പി​യി​ലേ​യ്ക്ക് ചേ​ക്കേ​റു​ന്ന​ത്.

നാ​ട്ടി​ക​യി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഗീ​താ ഗോ​പി​യു​ടേ​ത് 'പേ​യ്മെ​ന്‍റ് സീ​റ്റ്' ആ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മു​കു​ന്ദ​നെ സി​പി​ഐ പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ താ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കും എ​ന്ന് മു​കു​ന്ദ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്, ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി മു​കു​ന്ദ​ൻ ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തൃ​ശ്ശൂ​ർ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

നാ​ട്ടി​ക​യി​ലെ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ മു​കു​ന്ദ​നെ​തി​രെ വി​കാ​രം ഉ​യ​ർ​ന്നി​രു​ന്നു. സി​പി​ഐ പു​റ​ത്താ​ക്കി​യ 'സ്ക്രാ​പ്പ്' ത​ങ്ങ​ൾ​ക്ക് വേ​ണ്ട എ​ന്നാ​യി​രു​ന്നു പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

Tags : assembly election kerala nattika mla cc mukundan may join bjp

Recent News

Corehub Up