x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​വി​ക സേ​ന ദി​നാ​ഘോ​ഷം ഇ​ന്ന്; പ​ട​ക്ക​പ്പ​ലു​ക​ളും അ​ന്ത​ര്‍​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​ണി​നി​ര​ക്കും


Published: December 3, 2025 07:42 AM IST | Updated: December 3, 2025 07:42 AM IST

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം തീ​ര​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന നാ​വി​ക സേ​ന ദി​നാ​ഘോ​ഷ​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് നാ​ലോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും നാ​വി​ക സേ​ന​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് ശം​ഖു​മു​ഖ​ത്തേ​ക്ക് പോ​കു​ന്ന രാ​ഷ്ട്ര​പ​തി നാ​വി​ക സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ വീ​ക്ഷി​ക്കും. നാ​ല​ര​യോ​ടെ പ​ട​ക്ക​പ്പ​ലു​ക​ളും അ​ന്ത​ര്‍​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഉ​ള്‍​പ്പ​ടെ അ​ണി​നി​ര​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ കാ​ണാ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക്കു​ശേ​ഷം ഏ​ഴേ മു​ക്കാ​ലോ​ടെ ലോ​ക്ഭ​വ​നി​ലേ​ക്ക് പോ​കു​ന്ന രാ​ഷ്ട്ര​പ​തി അ​വി​ടെ താ​മ​സി​ക്കും. നാ​ളെ രാ​വി​ലെ 9.45ഓ​ടെ രാ​ഷ്ട്ര​പ​തി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും.

Tags : Navy Day Warships submarines fighter jets parade

Recent News

Corehub Up