x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മധുവിധുയാത്രയിലെ ദുരന്തം; പ്രിയതമയ്ക്ക് പിന്നാലെ ആഷിക്കും യാത്രയായി


Published: May 16, 2026 09:19 AM IST | Updated: May 16, 2026 10:49 AM IST

തിരുവനന്തപുരം: കവടിയാറിൽ നിയന്ത്രണം തെറ്റിയ കാറിടിച്ചുണ്ടായ അപകടത്തിൽ നവവധുവിന് പിന്നാലെ ഭർത്താവും മരിച്ചു. പാലക്കാട് സ്വദേശി ആഷിക് സാനു (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ആഷിക്കിന്‍റെ ഭാര്യ നൗഷിജ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. നൗഷിജയും ആഷികും തലസ്ഥാനം കാണാൻ പാലക്കാട് നിന്നെത്തിയതാണ്.

കുറവൻകോണം ഭാഗത്തു നിന്ന് കവടിയാറിലേക്ക് പോവുകയായിരുന്ന കാർ സാൽവേഷൻ ആർമി സ്കൂളിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് നൗഷിജയെയും സംഘത്തെയും ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടു കാറുകളിലും കൂടി ഇടിച്ചാണ് നിന്നത്.

കഴിഞ്ഞ മാർച്ച് 28ന് ആയിരുന്നു വിവാഹം. മധുവിധു യാത്രയിക്കിടെയാണ് ദുരന്തം ഇവരെ തേടിയെത്തിയത്.

Tags : newlywed dead accident

Recent News

Corehub Up