x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സ്; ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ


Published: February 26, 2026 02:08 AM IST | Updated: February 26, 2026 02:08 AM IST

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ വ​ച്ച് എ​സ്ഐ അ​ഭി​ജി​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ ചെ​യ്തു. കി​ളി​യൂ​ര്‍ സ്വ​ദേ​ശി ശ്യാം (29 )​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്ഷേ​ത്ര ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ദീ​പും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളും ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ വ​ച്ച് ക്ഷേ​ത്ര ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്ന​തി​നി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു എ​സ്ഐ അ​ഭി​ജി​ത്ത്. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് പോ​യ​ത്.

നി​ര​വ​ധി ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ​യാ​ണ് എ​സ്ഐ​യെ മൂ​ന്ന് പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​തെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ എ​സ്ഐ​യെ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്‌​തു.

ഇ​തോ​ടെ പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​യി. ഇ​തി​നി​ടെ​യാ​ണ് കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ശ്യാ​മി​നെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​ത്. പി​ന്നാ​ലെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags : one man arrest si attack case police

Recent News

Corehub Up