x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ളെ ശി​ക്ഷി​ച്ച​ത് ആ​ശ്വാ​സം, ചി​ല​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് പ​രി​ശോ​ധി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്


Published: December 8, 2025 01:15 PM IST | Updated: December 8, 2025 01:15 PM IST

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക​ളെ ശി​ക്ഷി​ച്ച​ത് ആ​ശ്വാ​സ​മാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് പ​രാ​ജ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ എ​ന്താ​യാ​ലും മേ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ക​രു​തു​ന്നു. ചി​ല പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട​തും ചി​ല​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തും എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

വി​ധി ദി​ന​ത്തി​ൽ പി.​ടി. തോ​മ​സി​നെ ഓ​ർ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ൽ‌ സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പം ത​ന്നെ​യെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു. വി​ധി പ​ഠി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ തീ​രു​മാ​നം പി​ന്നീ​ട് എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : Oppositin leader vdsatheeshan court case

Recent News

Corehub Up