തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ നേപ്പാള്‍ സ്വദേശി പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട്ടെ ഹോട്ടലിലെ ജീവനക്കാരനായ സുനില്‍ കര്‍ക്കി (21) ആണ് പിടിയിലായത്.
കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാൾ കല്ലെറിഞ്ഞ് കൊന്നത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാൾ കടന്നു കളഞ്ഞിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Tags : peacock killed suspect arrested nepali