കോഴിക്കോട്: വിദ്യാർഥികളിൽ സൈബർ സുരക്ഷ നൈപുണ്യവും അവബോധവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള പോലീസ് സൈബർഡോമും സംസ്ഥാനത്തെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ വിദ്യാലയങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന സൈബർ ബോധവത്കരണ പദ്ധതി കിഡ് ഗ്ലോവ് ഈ അധ്യയനവര്‍ഷം മുതല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പോലീസ്.
സൈബർ സുരക്ഷാ പ്രതിജ്ഞ, സൈബർ സുരക്ഷാ അടിസ്ഥാനമാക്കി ചിത്രരചന, കാർട്ടൂൺ രചന, അനുഭവക്കുറിപ്പ്, പരസ്യവാചകം തയാറാക്കൽ, സൈബർ സുരക്ഷാ ഡയറി തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം, സൈബർ സുരക്ഷാ ബോധവത്കരണ മത്സരങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിത്യജീവിതത്തിലെ വിവിധ ആവശ്യങ്ങൾക്കായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇന്റർനെറ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ കാലഘട്ടത്തിൽ ചെറിയ ക്ലാസിലെ കുട്ടികൾ പോലും ഇന്റർനെറ്റിന്റെ സൗകര്യം ഉപയോഗിച്ചാണ് പഠനപ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒപ്പം ഇന്റര്‍നെറ്റിന്റെ ദൂഷ്യഫലം കൂടി മനസിലാക്കികൊടുക്കുക എന്നതാണ് ലക്ഷ്യം.
സൈബർ ലോകത്തുനിന്നും കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ മുറിവുകൾപോലും അവരുടെ ജീവിതത്തിൽ ഉടനീളം അവരെ വേട്ടയാടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കും. ഇതുകൂടി മുന്നില്‍ കണ്ടാണ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
Tags : Police Kid Glove academic year operational