x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ച​ന്‍​കോ​വി​ല്‍-​കോ​ന്നി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി


Published: November 25, 2025 12:13 AM IST | Updated: November 25, 2025 12:13 AM IST


കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​ തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന അ​​​​ച്ച​​​​ന്‍​കോ​​​​വി​​​​ല്‍-​​​​കോ​​​​ന്നി റോ​​​​ഡി​​​​ന്‍റെ ശോ​​​​ച്യാ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍. ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് ബ​​​​ന്ധ​​​​പ്പെ​​​​ട്ട പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് എ​​​​ന്‍​ജി​​​​നി​​​​യ​​​​റോ​​​​ടു റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി.


ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന റോ​​​​ഡു​​​​ക​​​​ളെ​​​​ല്ലാം മ​​​​ണ്ഡ​​​​ല​​​​കാ​​​​ല​​​​ത്തി​​​​നു​​​മു​​​​മ്പ് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ അ​​​​ച്ച​​​​ന്‍​കോ​​​​വി​​​​ല്‍-​​​​കോ​​​​ന്നി റോ​​​​ഡ് ത​​​​ക​​​​ര്‍​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്ന് സ്‌​​​​പെ​​​​ഷ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തി. തു​​​​ട​​​​ര്‍​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്. ഹ​​​​ര്‍​ജി പ​​​​ത്തു​ ദി​​​​വ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : High Court intervenes

Recent News

Corehub Up