x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

വെബ് ഡെസ്ക്
Published: October 21, 2026 12:26 PM IST | Updated: October 21, 2026 03:52 PM IST

പിണറായി വിജയൻ (File photo)

ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്തെന്ന് ജസ്റ്റീസ് മോഹന ചോദിച്ചു.

ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. അധികാര പരിധി കടക്കരുത് എന്ന് ഇഡിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി.

വിജിലൻസ് കേസ് എടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ പിണറായി വിജയന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേ​ഗം പരി​ഗണിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

Tags : 'MonthlyPayoff PinarayiVijayan Probe Vigilance SupremeCourt

Recent News

Corehub Up