തിരുവനന്തപുരം: സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷ താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനാൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും ഉഷ്ണതരംഗ സാധ്യത പ്രവചിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്.
കത്തുന്ന ചൂടിന് അൽപ്പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടിൽനിന്ന് മലയാളികൾ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്കാണ്. ഇടവിട്ട് കിട്ടുന്ന വേനൽമഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയുമാണ് കുളിർമ. എന്നാൽ മൂന്നാറിലും ചൂട് ഉയരുകയാണെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച പകൽ രേഖപ്പെടുത്തിയത് പരമാവധി 30 ഡിഗ്രിയാണ്. എങ്കിലും പൊള്ളുന്ന ചൂടില്ലെന്ന ആശ്വാസമാണുള്ളത്.
Tags : Scorching heat High temperature kerala