x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഴു പതിറ്റാണ്ട്; എതിരില്ലാത്ത നേ​ട്ടം

ലി​​ജോ ടി. ​​ജോ​​ർ​​ജ്
Published: March 30, 2026 04:49 AM IST | Updated: March 30, 2026 04:49 AM IST

ഒ​​​​രു​​​​പ​​​​ക്ഷെ, കേ​​​​ര​​​​ള രാ​​​​ഷ്‌ട്രീ​​​​യ ഭൂ​​​​പ​​​​ട​​​​ത്തി​​​​ൽ ഇ​​​​നി​​​​യൊ​​​​രി​​​​ക്ക​​​​ലും തി​​​​രു​​​​ത്തി​​​​ക്കുറി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത റിക്കാർ​​​​ഡി​​​​ന് ഉ​​​​ട​​​​മ​​​​യാ​​​​ണ് എം.​​​​ ഉ​​​​മേ​​​​ഷ് റാ​​​​വു​​​​വെ​​​​ന്ന മു​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ സാ​​​​മാ​​​​ജി​​​​ക​​​​ൻ. ഐ​​​​ക്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ എ​​​​തി​​​​രി​​​​ല്ലാ​​​​തെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്ന അ​​​​പൂ​​​​ർ​​​​വ നേ​​​​ട്ട​​​​ത്തി​​​​ന് ഉ​​​​ട​​​​മ​​​​യാ​​​​ണ് ഉ​​​​മേ​​​​ഷ് റാ​​​​വു. ഐ​​​​ക്യ​​​​കേ​​​​ര​​​​ളം രൂ​​​​പ​​​​പ്പെ​​​​ട്ട് 69 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ട​​​​ട്ടും ഈ ​​​​നേ​​​​ട്ടം ഇ​​​​തു​​​​വ​​​​രെ ആ​​ർ​​ക്കും തി​​​​രു​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ഒ​​​​രു​​​​പ​​​​ക്ഷെ ഇ​​​​നി അ​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വ​​​​ള​​​​രെ വി​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്നും രാ​​​​ഷ്ട്രീ​​​​യ നി​​​​രീ​​​​ക്ഷ​​​​ക​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

1957-ൽ ​​​​മ​​​​ഞ്ചേ​​​​ശ്വ​​​​രം നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ നി​​​​ന്നാ​​​​ണ് എം. ​​​​ഉ​​​​മേ​​​​ഷ്‌​​​​റാ​​​​വു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്ന് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് താ​​​​ലൂ​​​​ക്കി​​​​നെ കേ​​​​ര​​​​ള​​​​ത്തി​​​​നോ​​​​ടു ചേ​​​​ർ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ട​​​​യാ​​​​ളാ​​​​ണ് ഉ​​​​മേ​​​​ഷ്‌​​​​റാ​​​​വു. ഭാ​​​​ഷാ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രൂ​​​​പീ​​​​ക​​​​രി​​​​ച്ച ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യാ​​​​ണ് ഉ​​​​മേ​​​​ഷ്‌​​​​റാ​​​​വു ജ​​​​ന​​​​വി​​​​ധി തേ​​​​ടി​​​​യ​​​​ത്.

അ​​​​ന്ന് പൊ​​​​തു​​​​വേ ച​​​​ന്ദ്ര​​​​ഗി​​​​രി പു​​​​ഴ​​​​യു​​​​ടെ കി​​​​ഴ​​​​ക്കു​​​​ള്ള ഭാ​​​​ഗ​​​​ങ്ങ​​​​ളെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി​​​​യ​​​​തി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​വി​​​​കാ​​​​രം ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​മി​​​​തി. അ​​​​ക്കാ​​​​ല​​​​ത്ത് കാ​​​​സ​​​​ർ​​​​ഗോ​​ഡി​​​​ന്‍റെ ഭാ​​​​ഷാ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ ഏ​​​​റെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്തു ശ​​​​ക്ത​​​​മാ​​​​യ വേ​​​​രോ​​​​ട്ട​​​​മു​​​​ള്ള ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യെ ക​​​​മ്മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി പി​​​​ന്തു​​​​ണ​​​​ച്ചു.

മ​​​​റ്റ് രാ​​​​ഷ ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തി​​​​യ​​​​തു​​​​മി​​​​ല്ല. ഇ​​​​തോ​​​​ടെ 1957-ലെ ​​​​ആ​​​​ദ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട് ഉ​​​​മേ​​​​ഷ​​​​റാ​​​​വു കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി.

കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ ആ​​​​ദ്യ​​​​മാ​​​​യി പാ​​​​സാ​​​​ക്കു​​​​ന്ന സ്വ​​​​കാ​​​​ര്യ​​​​ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തും ഉ​​​​മേ​​​​ഷ് റാ​​​​വു​​​​വാ​​​​ണ്. 1958-ൽ ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സാ​​​​ല​​​​റി ആ​​​​ൻ​​​​ഡ് അ​​​​ല​​​​വ​​​​ൻ​​​​സ് ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ക​​​​ന്ന​​​​ഡ​​​​ഭാ​​​​ഷ വാ​​​​ദി​​​​യാ​​​​യ ഉ​​​​മേ​​​​ഷ് റാ​​​​വു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും ക​​​​ന്ന​​​​ഡ​​​​യി​​​​ൽ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യും ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​ണ്.

ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​മി​​​​തി നേ​​​​താ​​​​വാ​​​​യ ഉ​​​​മേ​​​​ഷ് റാ​​​​വു എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രി​​​​ക്കെ​​​​ത​​​​ന്നെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി. എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ഉ​​​​മേ​​​​ഷ് റാ​​​​വു മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. 1960 മു​​​​ത​​​​ൽ നീ​​​​ണ്ട പ​​​​ത്തു​​​​വ​​​​ർ​​​​ഷം ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​താ​​​​വാ​​​​യ മ​​​​ഹാ​​​​ബ​​​​ല ഭ​​​​ണ്ഡാ​​​​ലി​​​​യാ​​​​ണ് മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്തെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച​​​​ത്.

ഇ​​​​ക്കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​മി​​​​തി​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ 1968ൽ ​​​​ഉ​​​​മേ​​​​ഷ് റാ​​​​വു കാ​​​​ല​​​​യ​​​​വ​​​​നി​​​​ക​​​​യ്ക്കു​​​​ള്ളി​​​​ൽ മാ​​​​ഞ്ഞു. കാ​​​​സ​​​​ർ​​​​ഗോ​​ഡ്​​ താ​​​​ലൂ​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ്, സൗ​​​​ത്ത്കാ​​​​ന​​​​റ ഡി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ദ്ദേ​​​​ഹം കാ​​​​സ​​​​ർ​​​​ഗോ​​ഡ്​​ നെ​​​​യ്ത്തു​​​​തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​ൻ കൂ​​​​ടി​​​​യാ​​​​ണ്. 1970ക​​​​ളോ​​​​ടെ ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​മി​​​​തി രാ​​​​ഷ്‌ട്രീ​​​​യ​​​​ചി​​​​ത്ര​​​​ത്തി​​​​ൽനി​​​​ന്നു​​​​ മാ​​​​ഞ്ഞു​​​​തു​​​​ട​​​​ങ്ങി. മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്തി​​​​ന്‍റെ രാ​​​​ഷ്‌ട്രീ​​​​യ​​​​ചി​​​​ത്ര​​​​ത്തി​​​​നും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​ന്നു. എ​​​​ങ്കി​​​​ലും ഉ​​​​മേ​​​​ഷ് റാ​​​​വു​​​​ സൃ​​​​ഷ്ടി​​​​ച്ച അ​​​​പൂ​​​​ർ​​​​വ നേ​​​​ട്ടം ഇ​​​​തു​​​​വ​​​​രെ​​​​ ആ​​​​ർ​​​​ക്കും ഭേ​​​​ദി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.

Tags : Seven decades an unrivaled

Recent News

Corehub Up