x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മ്പു​രോ​ഗം; പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നു ബു​ധ​നാ​ഴ്ച തു​ട​ക്കം


Published: December 16, 2025 07:57 PM IST | Updated: December 16, 2025 08:00 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി​ക​ളി​ലെ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട​ത്തി​നും ച​ർ​മ്മ മു​ഴ രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​നും ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി 23 വ​രെ 30 പ്ര​വൃ​ത്തി ദി​വ​സം കൊ​ണ്ട് ഈ ​യ​ജ്ഞം പൂ​ർ​ത്തീ​ക​രി​യ്ക്കാ​നാ​ണ് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ല് മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ​ശു, എ​രു​മ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​രു​ക്ക​ളെ​യും കു​ള​മ്പു​രോ​ഗ കു​ത്തി​വ​യ്പി​ന് വി​ധേ​യ​മാ​ക്കും. ച​ർ​മ മു​ഴ​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് നാ​ല് മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ​ശു വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​രു​ക്ക​ൾ​ക്കു മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ നി​ന്നും നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ടീ​മു​ക​ൾ ക​ർ​ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ഉ​രു​ക്ക​ൾ​ക്കു പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി സം​സ്ഥാ​ന​മൊ​ട്ടാ​കെ 1916 സ്‌​ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Smallpox vaccination campaign

Recent News

Corehub Up