തൃശൂർ: കാർഷികസർവകലാശാല ഫെബ്രുവരി 18 മുതൽ 22 വരെ വെള്ളാനിക്കരയിലുള്ള സെൻട്രൽ കാന്പസിൽ സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ കാർഷികമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കാർഷികസർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ നിർവഹിച്ചു.
‘അഗ്രി-നെക്സ്റ്റ്: നവീന, അതിജീവന സുസ്ഥിരകൃഷി’ എന്നതാണ് മേളയുടെ പ്രമേയം. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കാർഷികസർവകലാശാലകൾ, ലക്ഷദ്വീപിലെയും ദക്ഷിണേന്ത്യയിലെയും കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, ഐസിഎആർ ഗവേഷണസ്ഥാപനങ്ങൾ, സംസ്ഥാന കൃഷിവകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്.
ചടങ്ങിൽ ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ബിനു പി. ബോണി അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗം ഡോ. പി.കെ. സുരേഷ്കുമാർ പ്രസംഗിച്ചു. വിദ്യാർഥിക്ഷേമവിഭാഗം മേധാവി ഡോ. എ. ലത മേളയുടെ ലോഗോ പ്രകാശനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ശ്രീവത്സൻ ജെ. മേനോൻ മേളയുടെ ടാഗ് ലൈൻ പ്രകാശനം ചെയ്തു.
സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ.എസ്. ഹെലൻ പങ്കെടുത്തു. മത്സരത്തിലൂടെയാണ് മേളയുടെ ലോഗോയും ടാഗ്ലൈനും തെരഞ്ഞെടുത്തത്.
Tags : Southern Region Agricultural Fair