x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ അംഗീകൃത സീ​പ്ലെ​യി​ന്‍ സ​ര്‍​വീസ് അടുത്തയാഴ്ച മുതൽ


Published: May 12, 2026 01:54 AM IST | Updated: May 12, 2026 01:54 AM IST

നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി: റ​​​​​ണ്‍​വേ​​​​​യി​​​​​ല്ലാ​​​​​തെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പി​​​​​ല്‍നി​​​​​ന്നും പ​​​​​റ​​​​​ന്നു​​​​​യ​​​​​രാ​​​​​നും ഇ​​​​​റ​​​​​ങ്ങാ​​​​​നും ക​​​​​ഴി​​​​​യു​​​​​ന്ന സീ​​​​​പ്ലെ​​​​​യി​​​​​ന്‍ (ജ​​​​​ല​​​​​വി​​​​​മാ​​​​​നം) ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ലെ അ​​​​​ഞ്ചു ദ്വീ​​​​​പു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ടു​​​​​ത്ത‍​യാ​​​​​ഴ്ച സ​​​​​ര്‍​വീ​​​​​സ് ആ​​​​​രം​​​​​ഭി​​​​​ക്കും.

സ്‌​​​​​കൈ​​​​​ഹോ​​​​​പ്പ് ഏ​​​​​വി​​​​​യേ​​​​​ഷ​​​​​നാ​​​​​ണ് സീ​​​​പ്ലെ​​​​​യി​​​​​ന്‍ പ​​​​​റ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് അ​​​​​നു​​​​​മ​​​​​തി നേ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ല്‍ ഓ​​​​​ഫ് സി​​​​​വി​​​​​ല്‍ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​നി​​​​​ല്‍ (ഡി​​​​​ജി​​​​​സി​​​​​എ) നി​​​​​ന്ന് എ​​​​​യ​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും (എ​​​​​ഒ​​​​​സി) ഇ​​​​​വ​​​​​ര്‍​ക്കു ല​​​​​ഭ്യ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

സ​​​​​ര്‍​വീ​​​​​സ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സീ​​​​​പ്ലെ​​​​​യി​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ​​​​ത്തി. പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​പ്പ​​​​റ​​​​​ക്ക​​​​​ല്‍ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​കു​​​​​ന്ന​​​​​തോ​​​​​ടെ സ​​​​​ര്‍​വീ​​​​​സ് ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ന്തി​​​​​മ അ​​​​​നു​​​​​മ​​​​​തി ല​​​​​ഭ്യ​​​​​മാ​​​​​കും. ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ലേ​​​​​ക്കു​​​​​ള്ള സാ​​​​​ധാ​​​​​ര​​​​​ണ യാ​​​​​ത്ര​​​​​യ്ക്കു​​​​പു​​​​​റ​​​​​മെ സീ​​​​​പ്ലെ​​​​​യി​​​​​നി​​​​​ല്‍ വി​​​​​നോ​​​​​ദ​​​​സ​​​​​ഞ്ചാ​​​​​ര പാ​​​​​ക്കേ​​​​​ജു​​​​​ക​​​​​ളും വി​​​​​വി​​​​​ധ ട്രാ​​​​​വ​​​​​ല്‍ ഏ​​​​​ജ​​​​​ന്‍​സി​​​​​ക​​​​​ള്‍ പ​​​​​ര​​​​​സ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഡി​​​​​ജി​​​​​സി​​​​​എ അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ച രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ദ്യ​​​​​ത്തെ സ​​​​​ി പ്ലെ​​​​​യി​​​​​ന്‍ സ​​​​​ര്‍​വീ​​​​​സി​​​​​നാ​​​​​ണ് കൊ​​​​​ച്ചി​​​​​യി​​​​​ല്‍ തു​​​​​ട​​​​​ക്ക​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. 19 പേ​​​​​ര്‍​ക്കു യാ​​​​​ത്ര ചെ​​​​​യ്യാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന വി​​​​​മാ​​​​​ന​​​​​മാ​​​​​ണ് സ​​​​​ര്‍​വീ​​​​​സി​​​​​ന് ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ലെ ക​​​​​ല്‍​പ്പേ​​​​​നി, ചെ​​​​​റി​​​​​യം, അ​​​​​ഗ​​​​​ത്തി, ക​​​​​വ​​​​​ര​​​​​ത്തി, കി​​​​​ല്‍​ത്ത​​​​​ന്‍, ക​​​​​ട​​​​​മത്ത്‌ ദ്വീ​​​​​പു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു സ​​​​​ര്‍​വീ​​​​​സ്. ക​​​​​പ്പ​​​​​ല്‍​യാ​​​​​ത്ര​​​​​യ്ക്ക് 14 മു​​​​​ത​​​​​ല്‍ 20 മ​​​​​ണി​​​​​ക്കൂ​​​​​ര്‍​വ​​​​​രെ ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​പ്പോ​​​​​ള്‍ സീ​​​​​പ്ലെ​​​​​യി​​​​​നി​​​​​ല്‍ ഒ​​​​​ന്ന​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചേ​​​​​രാ​​​​​നാ​​​​​കും.

2014 ല്‍ ​​​​​സീ ബേ​​​​​ര്‍​ഡ് ഡ്രീം​​​​​സ് എ​​​​​ന്ന ക​​​​​മ്പ​​​​​നി ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ലേ​​​​​ക്ക് സീ​​​​​പ്ലെ​​​​​യി​​​​​ന്‍ സ​​​​​ര്‍​വീ​​​​​സ് ന​​​​​ട​​​​​ത്താ​​​​​ന്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍നി​​​​​ന്നു വി​​​​​മാ​​​​​നം വ​​​​​രെ വാ​​​​​ങ്ങി നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​പ്പ​​​​​റ​​​​​ക്ക​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ത്ത​​​​​ന്നെ പ​​​​​ദ്ധ​​​​​തി വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ലാ​​​​​യി.

ഫെ​​​​​ഡ​​​​​റ​​​​​ല്‍ ബാ​​​​​ങ്കി​​​​​ല്‍നി​​​​​ന്നു വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്ത് ക​​​​​മ്പ​​​​​നി വാ​​​​​ങ്ങി​​​​​യ വി​​​​​മാ​​​​​നം അ​​​​​ഞ്ചു വ​​​​​ര്‍​ഷം നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ലെ എ​​​​​യ​​​​​ര്‍​ക്രാ​​​​​ഫ്റ്റ് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ന്‍​സ് ഹാ​​​​​ങ്ക​​​​​റി​​​​​ല്‍ കി​​​​​ട​​​​​ന്നു. പി​​​​​ന്നീ​​​​​ട് ബാ​​​​​ങ്ക് ജ​​​​​പ്തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ള്‍ നീ​​​​​ണ്ട 12 വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ള്‍​ക്കു​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മ​​​​​റ്റൊ​​​​​രു ക​​​​​മ്പ​​​​​നി സീ​​​​​പ്ലെ​​​​​യി​​​​​ന്‍ സ​​​​​ര്‍​വീ​​​​​സി​​​​​ന് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത്.

Tags : seaplane start next week authorized

Recent News

Corehub Up