കോട്ടയം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി നിർണം സംബന്ധിച്ച സജീവ ചർച്ചകളുമായി മുന്നോട്ടുപോകുന്ന യുഡിഎഫിനെ പരിഹസിച്ച് ബിജെപി നേതാവ് പി.സി. ജോർജ്.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു പി.സി. ജോർജിന്റെ പരിഹാസം. കുറിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിക്കുന്നുണ്ട്. പൂഞ്ഞാറിൽ നിന്ന് ജനവിധി തേടിയ പി.സി. ജോർജ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
എയർ പിടിച്ചിരുന്നു പിണറായി അവാർഡ് പടം പോലെയാക്കിയ കേരള രാഷ്ട്രീയത്തെ ഒരു തമാശപടമാക്കാൻ അവർ എത്തി കഴിഞ്ഞുവെന്നാണ് പി.സി. ഫേസ്ബുക്കിൽ കുറിച്ചത്. ഇനി ചിരിയുടെ നാളുകളാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
എയർ പിടിച്ചിരുന്നു പിണറായി അവാർഡ് പടം പോലെയാക്കിയ കേരള രാഷ്ട്രീയത്തെ ഒരു തമാശപടമാക്കാൻ അവർ എത്തി കഴിഞ്ഞു. ഇനി ചിരിയുടെ നാളുകൾ.
Tags : PC George congress udf pinarayi vijayan