x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റി​ൽ രോ​ഗി കു​ടു​ങ്ങി​യ സം​ഭ​വം; അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം


Published: January 5, 2026 06:58 PM IST | Updated: January 5, 2026 07:19 PM IST

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റി​ൽ രോ​ഗി കു​ടു​ങ്ങി​ക്കി​ട​ന്ന സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ര​ണ്ട് ദി​വ​സം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ പോ​ങ്ങും​മൂ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്‌​റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ തു​ക കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. അ​തേ​സ​മ​യം ലി​ഫ്റ്റി​ന്‍റെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​മ്പ​നി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും സ​ർ​ക്കാ​രി​നോ​ടു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

2025 ജൂ​ലൈ 13-നാ​യി​രു​ന്നു സം​ഭ​വം. ന​ടു​വേ​ദ​ന​യു​ടെ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ നാ​യ​ർ. ഇ​തി​നി​ടെ​യാ​ണ് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​ത്. ര​ണ്ടു ദി​വ​സം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ശേ​ഷം അ​ടു​ത്ത ദി​വ​സം ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ൾ കു​ടു​ങ്ങി​യ കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്.

ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് പൂ​ട്ടു​ക​യോ അ​പാ​യ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യോ ചെ​യ്‌​തി​രു​ന്നി​ല്ല. ഇ​താ​ണ് ര​വീ​ന്ദ്ര​ൻ നാ​യ​ർ ലി​ഫ്റ്റി​ൽ ക​യ​റാ​ൻ കാ​ര​ണ​യാ​യ​ത്. ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ നി​യ​മി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ആ​ശു​പ​ത്രി​ക്കു​ണ്ടെ​ന്നും ഇ​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.

ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​മാ​യി​രു​ന്നെ​ന്നും ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്. അ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

 

Tags : lift case medical college thiruvananthapuram human rights commission

Recent News

Corehub Up