x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാറിന്‍റെ വാതില്‍ ദേഹത്ത് തട്ടി; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം, പിടിയില്‍

കൊച്ചി ബ്യൂറോ
Published: August 8, 2026 11:47 AM IST | Updated: August 8, 2026 11:47 AM IST

അറസ്റ്റിലായ ഷാനവാസ്, സിജിൽ, ബൈജു

കൊച്ചി: ബാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ യുവാവിനെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളില്‍ സിജില്‍ (52), ഈയം കുഴിയില്‍ ബൈജു (48), മാറമ്പിള്ളി പുത്തന്‍പുരയ്ക്കല്‍ ഷാനവാസ്(40) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലുള്ള ബാറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഷേക് എന്നയാളെയാണ് ആക്രമിച്ചത്.

മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ബാറിന്‍റെ വാതില്‍ ദേഹത്ത് തട്ടിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്‌ഐമാരായ അസിരിഫ് ഷഫീഖ്, ജോജോ ജോര്‍ജ്, കെ. ആദര്‍ശ്, പി.കെ. വിനാസ് , എഎസ്‌ഐ എം.ബി സുബൈര്‍, സിപിഒ എ.കെ. നജ്മി, എം.ബി. ജയന്തി എന്നിവരാണ് ഉണ്ടായിരുന്നത്.

Tags : Crime Attack Arrest Gang

Recent News

Corehub Up