x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും: രമേശ് ചെന്നിത്തല


Published: March 30, 2026 01:15 AM IST | Updated: March 30, 2026 01:15 AM IST

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫ് 100 സീ​​​റ്റ്്‍ നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ര്‍ഷ​​​ത്തെ ഇ​​​ട​​​തു​​​ഭ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ച​​​രി​​​ത്ര​​​ത്തി​​​ലെ ഇ​​​രു​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യി​​​ല്‍നി​​​ന്നു​​​ള്ള ക​​​പ​​​ട ആ​​​ത്മ​​​വി​​​ശ്വാ​​​സം മാ​​​ത്ര​​​മാ​​​ണെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ന്‍റെ മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തു ശ​​​ക്ത​​​മാ​​​യ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം നി​​​ല​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണ്. അ​​​ഞ്ചു​​​ത​​​വ​​​ണ ബ​​​സ് ചാ​​​ര്‍ജ് വ​​​ര്‍ധി​​​പ്പി​​​ച്ചും നാ​​​ലു​​​ത​​​വ​​​ണ വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് കൂ​​​ട്ടി​​​യും സ​​​ര്‍ക്കാ​​​ര്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ദ്രോ​​​ഹി​​​ക്കു​​​ക​​​യാ​​​ണ്.

കു​​​ടി​​​ക്കു​​​ന്ന വെ​​​ള്ള​​​ത്തി​​​നു​​​വ​​​രെ നി​​​കു​​​തി കൂ​​​ട്ടി​​​യ സ​​​ര്‍ക്കാ​​​ര്‍, വി​​​ക​​​സ​​​നം സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കു മാ​​​ത്ര​​​മു​​​ള്ള ഒ​​​ന്നാ​​​ക്കി മാ​​​റ്റി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പം വെ​​​റും 300 കോ​​​ടി​​​യി​​​ല്‍ ഒ​​​തു​​​ങ്ങി​​​നി​​​ല്‍ക്കു​​​മ്പോ​​​ള്‍ അ​​​യ​​​ല്‍സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ കോ​​​ടി​​​ക​​​ളാ​​​ണു വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്ത് കൊ​​​യ്യു​​​ന്ന​​​ത്.പ​​​ത്തു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ഒ​​​രു വ​​​ന്‍കി​​​ട പ​​​ദ്ധ​​​തി​​​പോ​​​ലും കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് ചെ​​​ന്നി​​​ത്ത​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ലെ സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ടെ​​​ന്‍ഡ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 700 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ന്‍ അ​​​ഴി​​​മ​​​തി​​​യാ​​​ണ് ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ടാ​​​റ്റാ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി പോ​​​ലു​​​ള്ള പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി രാ​​​ഷ്‌​​​ട്രീ​​​യ​​​ബ​​​ന്ധ​​​മു​​​ള്ള ദി​​​നേ​​​ശ് ബീ​​​ഡി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ന് വ​​​ഴി​​​വി​​​ട്ട രീ​​​തി​​​യി​​​ല്‍ ക​​​രാ​​​ര്‍ ന​​​ല്‍കാ​​​നാ​​​ണു സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​ബാ​​​ര്‍ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി (മി​​​റ്റ്‌​​​കോ) ഒ​​​രു ശാ​​​ഖ​​​യ്ക്ക് 5.24 ല​​​ക്ഷം രൂ​​​പ നി​​​ര​​​ക്കി​​​ല്‍ സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ന​​​ല്‍കാ​​​മെ​​​ന്ന് ഏ​​​റ്റ​​​പ്പോ​​​ള്‍, 17.8 ല​​​ക്ഷം രൂ​​​പ വീ​​​തം ഈ​​​ടാ​​​ക്കി ദി​​​നേ​​​ശ് ബീ​​​ഡി സം​​​ഘ​​​ത്തി​​​ന് ക​​​രാ​​​ര്‍ ന​​​ല്‍കാ​​​നു​​​ള്ള നീ​​​ക്കം അ​​​ഴി​​​മ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : UDF will come 100 seats Chennithala

Recent News

Corehub Up