തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവർത്തനങ്ങൾ ഒരുപോലെയാക്കും. പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനം വരെയുള്ള ഏകീകൃത അക്കാദമിക് കലണ്ടറിന് അംഗീകാരമായി.
ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മേയ് 25നകം ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക് കലണ്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഒരേ പ്രവര്‍ത്തന സമയം വരുമ്പോള്‍ വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാല മാറ്റമടക്കം സാധ്യമാകും.
നിലവില്‍ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഇതിന് പരിഹാരമാകുന്നതോടെ കോളജ് മാറ്റം, സര്‍വകലാശാല മാറ്റം എളുപ്പത്തിലാകുമെന്നാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാന നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍.
ക്രിസ്മസ് അവധിക്കു മുമ്പ് കായികമേളയും ജനുവരിയില്‍ യുവജനോത്സവവും ഫെബ്രുവരിയില്‍ അന്തര്‍ സര്‍വകലാശാല കലാ കായിക മേളയും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.സര്‍വകലാശാലകളിലേക്ക് അയച്ച കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സമിതി വ്യക്തമാക്കി.
Tags : academic calendar universities timetable