കൊച്ചി: രാഹുൽ ഗാന്ധിയെ വിമർശിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്.
90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി മോദിയുടെയും ഷായുടെയും മുന്നിൽ നിൽക്കുന്നത്. ഇവർ പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിടും. ഇത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിൽ ബിജെപിയുമായി സിപിഎമ്മിന് ഡീലുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിരുന്നു. രാഹുൽ ഒരു അഖിലേന്ത്യ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.