x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്ക​ണ്ട; സ​മ​യ​മാ​കുമ്പോൾ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കും: പ്ര​തി​പ​ക്ഷ നേ​താ​വ്


Published: March 14, 2026 12:34 PM IST | Updated: March 14, 2026 12:35 PM IST

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ധ്യ​മ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ്ടെ​ന്നും സ​മ​യ​മാ​കു​ന്പോ​ൾ‌ നേ​ത്വ​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ർ​ക്കും സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പു കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

"ഓ​രോ ചാ​ന​ലി​ലും ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. അ​ടൂ​ര​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ലു​ട​ൻ 50 സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​ണ്.'-​സ​തീ​ശ​ൻ പ​റ​ഞ്ഞു.

കെ. ​സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ലും സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് കെ. ​സു​ധാ​ക​ര​ന​ല്ല ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​രു​മാ​യി അ​ദ്ദേ​ഹ​ത്തി​നു​ള്ള ബ​ന്ധം പ​റ​യു​ന്ന ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. സീ​റ്റി​നാ​യി ആ​ളു​ക​ൾ നേ​താ​ക്ക​ളെ കാ​ണു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. മു​പ്പ​ത് വ​ർ​ഷം മു​മ്പ് താ​നും ഇ​തു​പോ​ലെ നേ​താ​ക്ക​ളെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കെ. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​ൽ ക​ണ്ണൂ​രി​ലെ ജി​ല്ലാ നേ​താ​ക്ക​ൾ അ​തൃ​പ്തി​യി​ലാ​ണ്. ജി​ല്ല​യി​ലെ സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ആ​ശ​ങ്ക. പ്ര​ശ്ന​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് നേ​താ​ക്ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ഞ്ഞ സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വ​ള​രെ വൈ​കാ​രി​ക​മാ​യ കു​റി​പ്പും ഫേ​സ്ബു​ക്കി​ലി​ട്ടു. എ​ന്നാ​ൽ പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നേ​തൃ​ത്വം.

Tags : assembly election kerala opposition leader vd satheesan

Recent News

Corehub Up