x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​തൃ​വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച സം​ഭ​വം; യു​വ​തി പി​ടി​യി​ൽ


Published: February 27, 2026 07:27 AM IST | Updated: February 27, 2026 07:27 AM IST

പൂ​ച്ചാ​ക്ക​ൽ: ഭ​ർ​തൃ​വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. ചേ​ർ​ത്ത​ല എ​സ്എ​ൽ പു​രം കോ​ർ​ത്തു​ശേ​രി ആ​തി​ര (26) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ​ത്ത് നി​ന്നാ​ണ് യു​വ​തി​യെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ണ​പ്പു​റം കൊ​ച്ചു​പ​റ​മ്പി​ൽ ര​ഘു​നാ​ഥ​ന്‍റെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ആ​തി​ര ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് ശേ​ഷം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​മാ​റി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് 35 പ​വ​ന്‍ സ്വ​ര്‍​ണ​വും 30,000 രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. 2024 ന​വം​ബ​റി​ലാ​ണ് ആ​തി​ര​യു​ടെ ഭ​ർ​തൃ മാ​താ​വ് ചി​ട്ടി പി​ടി​ച്ച 50,000 രൂ​പ​യി​ല്‍ നി​ന്ന് 30,000 രൂ​പ​യും മാ​ല​യും വ​ള​യും കൊ​ലു​സു​മെ​ല്ലാ​മ​ട​ങ്ങു​ന്ന 35 പ​വ​ന്‍ സ്വ​ര്‍​ണ​വും, ഡ​യ​മ​ണ്ട് സ്റ്റ​ഡും വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ആ​തി​ര സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് ആ​തി​ര കു​റ്റ​സ​മ്മ​തം ന​ട​ത്തി.

മോ​ഷ്ടി​ച്ച​തി​ന് പ​ക​രം സ്വ​ർ​ണം വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ആ​തി​ര ഭ​ർ​ത്താ​വി​നെ​യും കു​ടും​ബ​ത്തെ​യും അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം 2024 ഓ​ഗ​സ്റ്റി​ല്‍ കൊ​ച്ചി​യി​ലെ ജ്വ​ല​റി​യി​ല്‍ ഭ​ര്‍​ത്താ​വും സ​ഹോ​ദ​രി​യും അ​മ്മ​യു​മെ​ത്തി. ആ​തി​ര​യും അ​ച്ഛ​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പ​മെ​ത്തി ക​ണ​ക്ക​നു​സ​രി​ച്ച് സ്വ​ര്‍​ണം വാ​ങ്ങി.

എ​ന്നാ​ൽ ഓ​ഫീ​സി​ല്‍ വ​ച്ച് സ്വ​ര്‍​ണം കൈ​മാ​റി കേ​സ് തീ​ര്‍​പ്പാ​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് അ​വി​ടു​ന്നി​റ​ങ്ങി​യ ആ​തി​ര വീ​ണ്ടും മു​ങ്ങി. കേ​സ് ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യും ആ​തി​ര​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

Tags : kerala police crime news arrest alappuzha

Recent News

Corehub Up