മലപ്പുറം: പരപ്പനങ്ങാടിയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് പ്രതിയെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. പരപ്പനങ്ങാടി മുതല്‍ രാമനാട്ടുകരവരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. പരപ്പനങ്ങാടി, തിരൂര്‍, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ദൃശ്യങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പരപ്പനങ്ങാടി സ്റ്റേഷന് പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്ന് പ്രതിയെ വലയിലാക്കിയത്. പ്രതി നേരത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിന് മേലാറ്റൂര്‍, പട്ടാമ്പി സ്റ്റേഷനുകളില്‍ മൂന്നു കേസുകളുള്ളതായി പോലീസ് അറിയിച്ചു.
Tags : young man arrest sexually assaulting minor boy