തിരുവനന്തപുരം: വാട്സ്ആപ്പ് വഴി കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശി ജഗദീഷ് (37) ആണ് പിടിയിലായത്.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തികിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്പിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : arrest obscene messages videos Women's Commission chairperson