x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂത്ത് ലീഗ് റാലി: മുനവ്വറലി തങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്

കൊച്ചി ബ്യൂറോ
Published: November 9, 2026 12:39 PM IST | Updated: November 9, 2026 12:39 PM IST

കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ റാലി

കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ റാലി ഗതാഗത കുരുക്കിന് കാരണമായതില്‍ പൊലിസ് കേസ് എടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകള്‍ക്കെതിരെയുമാണ് കേസ്.

എറണാകുളം ഗോശ്രീ പാലം മുതല്‍ മറൈന്‍ഡ്രൈവ് വരെയാണ് മുസ്‌ലിം ലീഗിന്‍റെ റാലി നടന്നത്. റാലിക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ഉള്ള പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസ് എടുത്തത്.

Tags : MuslimYouthLeague Rally Case MunavaraliThangal

Recent News

Corehub Up