x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രത്യാശയുടെ യാത്ര: മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ പു​തി​യ ‘മാ​ഗ്‌​ന ​കാ​ർ​ട്ട’

വി​നോ​ദ് നെ​ല്ല​ക്ക​ൽ
Published: September 25, 2026 12:26 AM IST | Updated: September 25, 2026 12:26 AM IST

വ​ത്തി​ക്കാ​ൻ

ക്രൈ​സ്ത​വേ​ത​ര മ​ത​ങ്ങ​ളോ​ട് സ​ഭ​യ്ക്കു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ പ്ര​ഖ്യാ​പ​ന രേ​ഖ​യാ​യ ‘നോ​സ്ത്ര എ​താ​ത്തേ’ (Nostra Aetate - ന​മ്മു​ടെ കാ​ല​ത്ത്) യു​ടെ അ​റു​പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ശ്വാ​സ കാ​ര്യാ​ല​യ​വും കൈ​സ്ത​വ ഐ​ക്യ​ത്തി​നു​വേ​ണ്ടി​യു​ള്ള കാ​ര്യാ​ല​യ​വും മ​താ​ന്ത​ര സം​വാ​ദ​ത്തി​നു​വേ​ണ്ടി​യു​ള്ള കാ​ര്യാ​ല​യ​വും സം​യു​ക്ത​മാ​യി സെ​പ്റ്റം​ബ​ർ 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘പ്ര​ത്യാ​ശ​യു​ടെ യാ​ത്ര’ (A Journey of Hope) എ​ന്ന പ്ര​ബോ​ധ​ന കു​റി​പ്പ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത് കാ​ലി​ക പ്ര​സ​ക്ത​മാ​യ ആ​ശ​യ​ങ്ങ​ളാ​ണ്
മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വം, മ​താ​ന്ത​ര സം​വാ​ദം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ഭ എ​ക്കാ​ല​വും പു​ല​ർ​ത്തി​വ​ന്ന നി​ല​പാ​ടു​ക​ൾ അ​ടി​വ​ര​യി​ട്ടു​റ​പ്പി​ക്കു​ന്ന ഈ ​സം​യു​ക്ത പ്ര​ബോ​ധ​ന കു​റി​പ്പ് സം​ബ​ന്ധി​ച്ച് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ ആ​ശ​യ​പ്ര​ച​ര​ണ​ങ്ങ​ളും ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളും ചി​ല കോ​ണു​ക​ൾ പ്രചരിപ്പിക്കുന്നു​ണ്ട്. അ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ൾ രേ​ഖ​യു​ടെ സ​മ​ഗ്ര​മാ​യ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധി​ക്കപ്പെടണം. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന​പ്പു​റം, മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ന്മ​യെ ല​ക്ഷ്യ​മി​ടു​ന്ന നി​ര​വ​ധി പ്രാ​യോ​ഗി​ക ത​ത്വ​ങ്ങ​ളാ​ണ് ഈ ​കു​റി​പ്പ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

മ​താ​ത്മ​ക ജീ​വി​ത​വും മ​ത​വി​ശ്വാ​സ​വും സം​ബ​ന്ധി​ച്ച് പ​ല​വി​ധ വെ​ല്ലു​വി​ളി​ക​ളു​യ​രു​ന്ന ഈ ​ആ​ധു​നി​ക ലോ​ക​ത്ത് ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ പ്ര​ബോ​ധ​ന​ങ്ങ​ളോ​ടു ചേ​ർ​ന്നു​നി​ന്ന് മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു പ്രാ​യോ​ഗി​ക​വും വ്യ​ക്ത​വു​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​തി​യ പ്ര​ബോ​ധ​ന കു​റി​പ്പാ​യ ‘പ്ര​ത്യാ​ശ​യു​ടെ യാ​ത്ര’. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ വ​ത്തി​ക്കാ​ന്‍റെ വി​ശ്വാ​സ, ക്രൈ​സ്ത​വ ഐ​ക്യ, മ​താ​ന്ത​ര സം​വാ​ദ​കാ​ര്യാ​ല​യ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ർ സം​യു​ക്ത​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​പ്ര​ബോ​ധ​നം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മാ​ന​വി​ക ഐ​ക്യ​വും മ​ത സൗ​ഹാ​ർ​ദ​വും സം​ബ​ന്ധി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്നു.

ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ണാ​യ​ക​മാ​യ മ​ത​സൗ​ഹാ​ർ​ദ ദ​ർ​ശ​ന​ത്തി​നു ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും എ​ത്ര​മാ​ത്രം വെ​ളി​ച്ചം പ​ക​രാ​ൻ ക​ഴി​ഞ്ഞു എ​ന്ന് ഈ ​കു​റി​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ജോ​ൺ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ൻ മു​ത​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ വ​രെ​യു​ള്ള പാ​പ്പാ​മാ​രു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളി​ലൂ​ടെ​യും അ​ക്കാ​ല​യ​ള​വി​ൽ പ്ര​സി​ദ്ധീ​കൃ​ത​മാ​യി​ട്ടു​ള്ള മ​റ്റു പ്ര​ബോ​ധ​ന രേ​ഖ​ക​ളി​ലൂ​ടെ​യും വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സ​ഭ​യു​ടെ മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ദ​ർ​ശ​നം പു​തി​യ പ്ര​ബോ​ധ​ന കു​റി​പ്പി​ൽ ക്രോ​ഡീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഒപ്പം, വി​വി​ധ പ്ര​ബോ​ധ​ന രേ​ഖ​ക​ളി​ലൂ​ടെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ​ഭ​യു​ടെ മ​ഹ​ത്താ​യ മാ​ന​വി​ക ദ​ർ​ശ​ന​ത്തെ മി​ഴി​വു​റ്റ വി​ധ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ക​യും വ​ലി​യൊ​രു സ​ന്ദേ​ശ​മാ​യി ലോ​ക​ത്തി​നു ന​ൽ​കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

ഈ ​തു​ട​ർ​ച്ച ഒ​രു പാ​പ്പാ​യു​ടെ വ്യ​ക്തി​ഗ​ത കാ​ഴ്ച​പ്പാ​ടി​ന്‍റെ മാ​ത്രം ഫ​ല​മ​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജോ​ൺ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ ആ​രം​ഭി​ച്ച സം​വാ​ദ​ത്തി​ന്‍റെ ദ​ർ​ശ​നം പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ‘ലോ​ക​വു​മാ​യി സം​വാ​ദം’ എ​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ലേ​ക്ക് വി​ക​സി​പ്പി​ച്ചു; ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ അ​സീ​സി​യി​ലെ പ്രാ​ർ​ഥ​നാ​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും മ​താ​ന്ത​ര സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യും അ​തി​നു പു​തി​യ മാ​നം ന​ൽ​കി. ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ പാ​പ്പാ സ​ത്യ​വും യു​ക്തി​യും മ​താ​ന്ത​ര സം​വാ​ദ​വു​മാ​യി ബ​ന്ധി​പ്പി​ച്ച​പ്പോ​ൾ, ഫ്രാ​ൻ​സി​സ് പാ​പ്പാ മ​നു​ഷ്യ​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സം​സ്കാ​ര​ങ്ങ​ളു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും ഭാ​ഷ​യി​ൽ അ​തി​നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്കു​യ​ർ​ത്തി. ലെ​യോ പ​തി​നാ​ലാ​മ​ൻ പാ​പ്പാ ഈ ​പാ​ര​മ്പ​ര്യ​ത്തെ സ​മാ​ധാ​നം, നീ​തി, സ​ത്യം എ​ന്നീ അ​ടി​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്നു.

ക്രൈ​സ്ത​വേ​ത​ര മ​ത​ങ്ങ​ളോ​ട് സ​ഭ​യ്ക്കു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം

ആ​ധു​നി​ക കാ​ല​ത്തെ മ​താ​ന്ത​ര സം​വാ​ദം സം​ബ​ന്ധി​ച്ച സ​ഭാ പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ തു​ട​ക്കം ‘നോ​സ്ത്ര എ​താ​ത്തെ’ അ​ഥ​വാ, ‘ന​മ്മു​ടെ കാ​ല​ത്ത്’ എ​ന്ന ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്നാ​ണ്. ക്രൈ​സ്ത​വേ​ത​ര മ​ത​ങ്ങ​ളോ​ട് സ​ഭ​യ്ക്കു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം എ​ന്ന് അ​ത​റി​യ​പ്പെ​ടു​ന്നു. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​ങ്ങ​ളും ഹോ​ളോ​കോ​സ്റ്റി​ൽ ഭീ​ക​ര​രൂ​പം കൈ​വ​രി​ച്ച ജൂ​ത​വി​രു​ദ്ധ​ത​യു​ടെ പ​രി​ണ​ത​ഫ​ല​ങ്ങ​ളും ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു നി​ർ​ണാ​യ​ക​മാ​യ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​മാ​യി. ജൂ​ത വി​രു​ദ്ധ​ത വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്കു​ ന​യി​ച്ച ആ ​കാ​ല​ഘ​ട്ട​ത്തി​ൽ, മ​തവി​ശ്വാ​സ​ങ്ങ​ൾ മ​തി​ലു​ക​ളാ​യി മാ​റി, സ​മൂ​ഹ​ങ്ങ​ൾ (പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ-​ജൂ​ത സ​മൂ​ഹ​ങ്ങ​ൾ) പ​ര​സ്പ​രം അ​ന്യ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​വി​ശേ​ഷം മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ജോ​ൺ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ൻ പാ​പ്പാ​യു​ടെ ദൃ​ഢ​നി​ശ്ച​യ​മാ​ണ് ‘നോ​സ്ത്ര എ​താ​ത്തെ’​യു​ടെ പി​റ​വി​ക്കു പി​ന്നി​ൽ.

എ​ല്ലാ മ​ത​ങ്ങ​ളെ​യും തു​റ​വി​യോ​ടെ കാ​ണാ​നും മ​റ്റു മ​ത​പാ​ര​മ്പ​ര്യ​ങ്ങ​ളി​ലു​ള്ള സ​ത്യ​വും വി​ശു​ദ്ധ​വു​മാ​യ ഘ​ട​ക​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും അ​വ​യു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും പ്ര​മാ​ണ​ങ്ങ​ളെ​യും ബ​ഹു​മാ​ന​ത്തോ​ടെ സ​മീ​പി​ക്കാ​നും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും ക​രു​ണ​യു​ടെ​യും ഉ​ദാ​ത്ത​മാ​യ സ​മീ​പ​ന​ങ്ങ​ളോ​ടെ സാ​മൂ​ഹി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​ള്ള വാ​തി​ൽ തു​റ​ന്നി​ടാ​നും ഈ ​പ്ര​ബോ​ധ​നം ലോ​ക​ത്തെ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു. “ഒ​രു കേ​വ​ല പ്ര​ബോ​ധ​ന ഗ്ര​ന്ഥം എ​ന്ന​തി​ലു​പ​രി, മ​റ്റ് മ​ത​വി​ശ്വാ​സി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സ​ഭ​യ്ക്കു​ള്ള ഉ​ൾ​ക്കാ​ഴ്ച​യി​ലും അ​തി​ന്‍റെ പ്ര​ക​ട​ന​ത്തി​ലു​മു​ണ്ടാ​യ ആ​ഴ​മാ​യ മാ​റ്റ​ത്തെ അ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു” (പ്ര​ത്യാ​ശ​യു​ടെ യാ​ത്ര).

ഇ​തി​ൽ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത് യ​ഹൂ​ദ-​ക്രൈ​സ്ത​വ ബ​ന്ധ​ത്തി​ന് ‘നോ​സ്ത്ര എ​താ​ത്തെ’​യും പു​തി​യ ‘പ്ര​ത്യാ​ശ​യു​ടെ യാ​ത്ര’​യും ന​ൽ​കു​ന്ന സ്ഥാ​ന​മാ​ണ്. ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ വേ​രു​ക​ൾ യ​ഹൂ​ദ പാ​ര​മ്പ​ര്യ​ത്തി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന് രേ​ഖ ഓ​ർ​മി​പ്പി​ക്കു​ന്നു. യേ​ശു​വും അ​പ്പ​സ്തോ​ല​ന്മാ​രും ആ​ദി​മ ക്രൈ​സ്ത​വ സ​മൂ​ഹ​വും യ​ഹൂ​ദ പാ​ര​മ്പ​ര്യ​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​യി​രു​ന്നു എ​ന്ന ച​രി​ത്ര-​ദൈ​വ​ശാ​സ്ത്ര യാ​ഥാ​ർ​ഥ്യം ക്രൈ​സ്ത​വ​ർ​ക്കു സ്വ​ന്തം വി​ശ്വാ​സ​ത്തി​ന്‍റെ വേ​രു​ക​ളെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ യ​ഹൂ​ദ-​ക്രൈ​സ്ത​വ സം​വാ​ദം മ​റ്റു മ​ത​ങ്ങ​ളു​മാ​യു​ള്ള പൊ​തു​വാ​യ മ​താ​ന്ത​ര സം​വാ​ദ​ത്തി​ന്‍റെ ഒ​രു ഉ​പ​വി​ഭാ​ഗം മാ​ത്ര​മ​ല്ല; ക്രൈ​സ്ത​വ സ്വ​ത്വ​ത്തെ​ത​ന്നെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നു​ള്ള ഒ​രു ആ​ത്മ​പ​രി​ശോ​ധ​ന കൂ​ടി​യാ​ണ്.

പ്ര​ത്യാ​ശ​യു​ടെ യാ​ത്ര

വി​വി​ധ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളും അ​തി​ന്‍റെ ഭാ​ഗ​മാ​യ യു​ദ്ധ​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും വം​ശ​നാ​ശ​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും തു​ട​ർ​ക്ക​ഥ​യാ​യി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​ള്ള സ​ഭ​യു​ടെ ആ​റു പ​തി​റ്റാ​ണ്ടു​ക​ളി​ലെ തു​ട​ർ​ച്ച​യാ​യു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ ‘പ്ര​ത്യാ​ശ​യു​ടെ യാ​ത്ര’ ഒ​രി​ക്ക​ൽ​കൂ​ടി സ​മ​ഗ്ര​മാ​യി ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ന്യൂ​ന​പ​ക്ഷ​മെ​ന്നോ ഭൂ​രി​പ​ക്ഷ​മെ​ന്നോ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ മ​ത​സ്ഥ​രെ​യും മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യും തു​റ​ന്ന ഹൃ​ദ​യ​ത്തോ​ടെ സ​മീ​പി​ക്കാ​നും ഉ​ൾ​ക്കൊ​ള്ളാ​നു​മു​ള്ള ഈ ​ആ​ഹ്വാ​നം കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. ഈ ​സ​മീ​പ​നം ആ​ഗോ​ള ക്രൈ​സ്ത സ​മൂ​ഹ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഈ ​പ്ര​ബോ​ധ​ന രേ​ഖ അ​ടി​വ​ര​യി​ട്ട് ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ്: “ക്രി​സ്ത്യാ​നി​ക​ൾ ന്യൂ​ന​പ​ക്ഷ​മാ​യി ജീ​വി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ അ​വ​ർ​ക്കും ഇ​തേ സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ഈ ​ബോ​ധ്യം ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു” (സു​വി​ശേ​ഷ​ത്തി​ന്‍റെ ആ​ന​ന്ദം).

‘പ്ര​ത്യാ​ശ​യു​ടെ യാ​ത്ര’​യെ മ​ത​സൗ​ഹാ​ർ​ദ​ത്തി​നു​ള്ള ഒ​രു പൊ​തു​വാ​യ ആ​ഹ്വാ​ന​മാ​യി മാ​ത്രം വാ​യി​ക്കു​ന്ന​ത് രേ​ഖ​യു​ടെ വി​ശാ​ല​മാ​യ ഉ​ള്ള​ട​ക്ക​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. അ​ത് ‘നോ​സ്ത്ര എ​താ​ത്തെ’​യ്ക്ക് ശേ​ഷ​മു​ള്ള ആ​റു പ​തി​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം, മ​താ​ന്ത​ര സം​വാ​ദം നേ​രി​ടു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളും പ്ര​തി​രോ​ധ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ഭാ​വി​യി​ൽ സം​വാ​ദ​ത്തെ എ​ങ്ങ​നെ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടു​ത്താ​മെ​ന്ന​തി​ന് ദി​ശാ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. മ​ത​പ​ര​മാ​യ സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക, മ​റ്റു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കു​ക, സ​ത്യ​ത്തെ അ​ന്വേ​ഷി​ക്കു​ക, സ​മാ​ധാ​ന​ത്തി​നും നീ​തി​ക്കും വേ​ണ്ടി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നി​വ​യെ പ​ര​സ്പ​ര വി​രു​ദ്ധ​ങ്ങ​ള​ല്ലാ​ത്ത, മ​റി​ച്ച് പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ളാ​യ ഘ​ട​ക​ങ്ങ​ളാ​യാ​ണ് പ്ര​ബോ​ധ​ന​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ങ്കു​ചി​ത മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മോ​ച​നം

ച​രി​ത്ര​പ​ര​മാ​യി നി​ല​നി​ന്നി​രു​ന്ന ചി​ല സ​ങ്കു​ചി​ത മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും അ​ക​ൽ​ച്ച​ക​ളി​ൽ​നി​ന്നും പൂ​ർ​ണ​മാ​യി മാ​റി, മ​റ്റുമ​ത​വി​ശ്വാ​സി​ക​ളോ​ടും സം​സ്കാ​ര​ങ്ങ​ളോ​ടു​മു​ള്ള സ​ഭ​യു​ടെ മ​നോ​ഭാ​വ​ത്തി​ൽ ഒ​രു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​ന്‍റെ ‘നോ​സ്ത്ര എ​താ​ത്തെ’ പ്ര​ഖ്യാ​പ​നം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള പ്ര​ബോ​ധ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​റ്റുമ​ത​ങ്ങ​ളെ എ​തി​രാ​ളി​ക​ളാ​യോ അ​പ​രി​ചി​ത​രാ​യോ കാ​ണു​ന്ന​തി​നു പ​ക​രം, സ​ത്യം അ​ന്വേ​ഷി​ക്കു​ന്ന വ​ഴി​യി​ലെ സ​ഹ​യാ​ത്രി​ക​രാ​യി ക​ണ​ക്കാ​ക്കാ​നാ​ണ് സ​ഭ പ​ഠി​പ്പി​ക്കു​ന്ന​ത്.

മ​താ​ന്ത​ര സം​വാ​ദം മ​ത​നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ഔ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​ന്ന​ല്ലെ​ന്നും ‘പ്ര​ത്യാ​ശ​യു​ടെ യാ​ത്ര’ വ്യ​ക്ത​മാ​ക്കു​ന്നു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വ്യ​ത്യ​സ്ത മ​ത​വി​ശ്വാ​സി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ച് ജീ​വി​ക്കു​ന്ന​തും പൊ​തു​ന​ന്മ​യ്ക്കാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള സം​വാ​ദം ന​ട​ത്തു​ന്ന​തും വി​വി​ധ മ​ത​പാ​ര​മ്പ​ര്യ​ങ്ങ​ളി​ലെ ആ​ത്മീ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തു​മെ​ല്ലാം ഈ ​സം​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​താ​ന്ത​ര സം​വാ​ദം ഏ​താ​നും മ​ത​നേ​താ​ക്ക​ളു​ടെ വേ​ദി​ക​ളി​ൽ ഒ​തു​ക്കേ​ണ്ട ഉ​ദ്യ​മ​മ​ല്ല; കു​ടും​ബ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട ഒ​രു ജീ​വി​ത​സം​സ്കാ​ര​മാ​ണ്.

(തു​ട​രും)

Tags : JourneyofHope MagnaCarta HumanCoexistence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up