x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എയിൽ ഇനി എന്താണ് വഴി

കെ.​ജെ. വ​ർ​ഗീ​സ്
Published: September 25, 2026 12:32 AM IST | Updated: September 25, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യ (ഇ​എ​സ്എ) നി​ശ്ച​യി​ക്കു​ന്ന​തി​നു നി​യ​മി​ക്ക​പ്പെ​ട്ട പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ൽ അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്ധ സ​മി​തി​യു​ടെ​യും തു​ട​ർ​ന്ന് ഡോ. ​കെ. ക​സ്തൂ​രി​രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച ഹൈ ​ലെ​വ​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ​യും റി​പ്പോ​ർ​ട്ടു​ക​ളി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് 2013ൽ ​കേ​ര​ളം സം​സ്ഥാ​ന ജൈ​വ​ജ​വ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​ൻ ഡോ. ​ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​ൺ​വീ​ന​റാ​യി മൂ​ന്നം​ഗ ക​മ്മി​റ്റി​യെ നി​യ​മി​ച്ച​ത്. ഈ ​ക​മ്മി​റ്റി ഫീ​ൽ​ഡ് ത​ല പ​രി​ശോ​ധ​ന ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ 123 ഇ​എ​സ്എ വി​ല്ലേ​ജു​ക​ൾ അ​തു​പോ​ലെ നി​ല​നി​ർ​ത്തി. ഈ ​വി​ല്ലേ​ജു​ക​ളു​ടെ ക​ഡ​സ്ട്ര​ൽ മാ​പ്പു​ക​ളി​ൽ വ​നം, ജ​ന​വാ​സ​മേ​ഖ​ല​ക​ൾ എ​ന്നി​വ അ​ട​യാ​ള​പ്പെ​ടു​ത്തി എ​ല്ലാ വി​ല്ലേ​ജ് മാ​പ്പു​ക​ളും കൂ​ടി യോ​ജി​പ്പി​ച്ച് ഇ​എ​സ്എ മാ​പ്പ് ത​യ​റാ​ക്കി.

ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ ഏ​രി​യ​യി​ൽ​നി​ന്ന് കേ​ര​ളം സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ സെ​ന്‍റ​റി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സാ​റ്റ​ലൈ​റ്റ് മാ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പ്ലാ​ന്‍റേ​ഷ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന 3114.3 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഒ​ഴി​വാ​ക്കി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഇ​എ​സ്എ ആ​യി ക​ണ​ക്കാ​ക്കി. ഈ ​ഏ​രി​യ​യി​ൽ വ​നം എ​ന്ന് വ​നം വ​കു​പ്പി​ന്‍റെ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന 9107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ നാ​ച്ചു​റ​ൽ ലാ​ൻ​ഡ്സ്കേ​പ്പ് ആ​യും ബാ​ക്കി വ​രു​ന്ന 886.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ക​ൾ​ച്ച​റ​ൽ ലാ​ൻ​ഡ്സ്കേ​പ്പ് ആ​യും ക​ണ​ക്കാ​ക്കി. ഈ ​റി​പ്പോ​ർ​ട്ട് കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ചു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രാ​ല​യം 2014 മാ​ർ​ച്ച് 10ന് ​ഇ​എ​സ്എ​യു​ടെ ആ​ദ്യ​ത്തെ ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ഇ​എ​സ്എ​യു​ടെ അ​തി​ർ​ത്തി തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള വി​ല്ലേ​ജ് ത​ല വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ർ​ത്തി തി​രി​ച്ച​റി​യു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യി, ശാ​സ്ത്രീ​യ​മാ​യി ത​യാ​റാ​ക്കി​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്ന് ഇ​എ​സ്എ​യു​ടെ ഡി​ജി​റ്റ​ൽ മാ​പ്പ് മ​ന്ത്ര​ാല​യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഉ​മ്മ​ൻ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ മാ​പ്പ് ക​ഡ​സ്ട്ര​ൽ മാ​പ്പ് ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കി​യ​താ​യ​തി​നാ​ൽ ഇ​തി​ൽ​നി​ന്ന് ഡി​ജി​റ്റ​ൽ മാ​പ്പ് ത​യാ​റാ​ക്കു​ക സാ​ങ്കേ​തി​ക​മാ​യി സാ​ധ്യ​മാ​യി​രു​ന്നി​ല്ല. വി​ല്ലേ​ജു​ക​ളു​ടെ വി​ഭ​ജ​നം മൂ​ലം 123 വി​ല്ലേ​ജു​ക​ൾ ഇ​പ്പോ​ൾ 131 വി​ല്ലേ​ജു​ക​ളാ​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ കൂ​ടി​യ ജ​ന​സാ​ന്ദ്ര​ത, ആ​ളോ​ഹ​രി ഭൂ​മി​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഇ​എ​സ്എ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ളം കേ​ന്ദ്ര മ​ന്ത്രാ​ല​യ​വു​മാ​യി പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി. റ​ബ​ർ തോ​ട്ട​ങ്ങ​ൾ സാ​റ്റ​ലൈ​റ്റ് ഭൂ​പ​ട​ത്തി​ൽ വ​ന​മെ​ന്നു തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​രി​ഗ​ണി​ച്ച് പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ, തീ​ക്കോ​യി, മേ​ലു​കാ​വ് എ​ന്നീ വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തോ​ടൊ​പ്പം വി​വി​ധ​ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും ശേ​ഷം ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട വ​ന​പ്ര​ദേ​ശ​ങ്ങ​ളും പാ​റ​പ്ര​ദേ​ശ​ങ്ങ​ളും ഒ​ഴി​വാ​ക്കി സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​ങ്ങ​ളും റി​സ​ർ​വ് വ​ന​ങ്ങ​ളും അ​ണ​ക്കെ​ട്ടു​ക​ളും മാ​ത്ര​മാ​യി ഇ​എ​സ്എ ശി​പാ​ർ​ശ ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം വ​നം വ​കു​പ്പി​ൽ​നി​ന്നു ല​ഭ്യ​മാ​യ ഭൂ​വി​വ​ര​ങ്ങ​ളും സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ ടോ​പ്പോ ഷീ​റ്റ്, ക​ഡ​സ്ട്ര​ൽ മാ​പ്പു​ക​ൾ, സാ​റ്റ​ലൈ​റ്റ് മാ​പ്പു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ച്ച് 98 വി​ല്ലേ​ജു​ക​ളി​ലാ​യി ഇ​എ​സ്എ 8656.46 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണെ​ന്ന് കേ​ര​ളം സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ സെ​ന്‍റ​ർ ക​ണ്ടെ​ത്തി.

സാ​റ്റ​ലൈ​റ്റ് മാ​പ്പു​ക​ളു​ടെ​യും ഇ​ത​ര സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ ഈ ​ഏ​രി​യ​യി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​ന്നേ​ക്കാം എ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഈ ​വി​വ​ര​ങ്ങ​ൾ 2018 ജൂ​ണി​ൽ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 2021 ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ​ശ്ചി​മ​ഘ​ട്ട സം​സ്ഥാ​ന​ങ്ങ​ളു​ടെ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ആ​കെ അ​ള​വി​ല്‍ മാ​റ്റം വ​രു​ത്താ​തെ കോ​ർ, നോ​ൺ​കോ​ർ ഇ​എ​സ്എ എ​ന്ന പു​തി​യ ആ​ശ​യം അ​വ​ത​രി​പ്പി​ച്ചു. എ​ന്നാ​ല്‍, സം​സ്ഥാ​നം ഇതിനോട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും കേ​ര​ള​ത്തി​ന്‍റെ ഇ​എ​സ്എ 8656.46 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്തു.

2022 ഏ​പ്രി​ലി​ല്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, സം​സ്ഥാ​ന​ങ്ങ​ളു​ടെ ഇ​എ​സ്എ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മ​ന്താ​ല​യ​ത്തി​ലെ മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യ സ​ഞ്ജ​യ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച ആ​റം​ഗ ക​മ്മി​റ്റി 2022 ജൂ​ലൈ 11ന് ​സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ​ച​ർ​ച്ച​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​എ​സ്എ എ​ന്ന​ത് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ചു. 2014ലെ ​ആ​ദ്യ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നു​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 27നു ​പു​റ​പ്പെ​ടു​വി​ച്ച​തു​ൾ​പ്പ​ടെ കേ​ന്ദ്ര മ​ന്ത്രാ​ല​യം ക​ര​ടു വി​ജ്ഞാ​പ​നം ഏ​ഴു പ്രാ​വ​ശ്യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​പ്പോ​ഴ​ത്തെ വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​വ​സാ​നി​ക്കും.

പ​ശ്ചി​മ​ഘ​ട്ടം ഉ​ൾ​പ്പെ​ടു​ന്ന ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രി​ട​ത്തും ഇ​എ​സ്എ വി​ഷ​യം തീ​ർ​പ്പാ​ക്കി അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ഓ​രോ പ്രാ​വ​ശ്യം ക​ര​ടു വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​ക്ക​ഴി​യു​മ്പോ​ഴും കേ​ര​ള​ത്തി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​കും. ഇ​വി​ടെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം, കേ​ര​ളം ഉ​മ്മ​ൻ ക​മ്മ​ിറ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ഏ​രി​യ ആ​ണ് ഇ​പ്പോ​ൾ ഇ​റ​ക്കി​യ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത് എ​ന്ന​താ​ണ്. അ​താ​യ​ത്, കേ​ര​ളം പി​ന്നീ​ട് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും, മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ച്ചു എ​ന്ന് സം​സ്ഥാ​നം വി​ശ്വ​സി​ക്കു​മ്പോ​ഴും കേ​ന്ദ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ഴും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള 131 വി​ല്ലേ​ജു​ക​ളി​ലെ​യും പൊ​തു​ജ​ന​ങ്ങ​ൾ വി​വി​ധ​ത​ല​ങ്ങ​ളി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ഴി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

 

വസ്തുതകൾ

1. ഒ​രു​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ന​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ വ്യ​ക്ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണം.

2. ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ സം​സ്ഥാ​ന​ങ്ങ​ളോ​ടു വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​സ്ഥാ​നം ഉ​മ്മ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യ 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ല​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

3. പി​ന്നീ​ട് കേ​ര​ളം ന​ൽ​കി​യ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​ത് വ്യ​ക്ത​മാ​ണ്. ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് കാ​ലം മു​ത​ൽ ഈ ​വി​ഷ​യം കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​ണ്. ഇ​ങ്ങ​നെ​യി​രി​ക്കേ ഉ​മ്മ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​പ്പോ​ൾ സം​സ്ഥാ​നം ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ച​തു​പോ​ലെ പ്രൊ​ട്ട​ക്റ്റ​ഡ് ഏ​രി​യ, റി​സ​ർ​വ് വ​നം, അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഏ​രി​യ എ​ന്നി​വ​യാ​യി ഇ​എ​സ്എ ത​യാ​റാ​ക്കേ​ണ്ടി​യി​രു​ന്നു.

4. കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, സം​സ്ഥാ​നം റി​പ്പോ​ർ​ട്ടു​ക​ൾ മാ​റ്റിമാ​റ്റി ന​ൽ​കു​ന്ന​ത് മൂ​ലം 2013ലെ ​ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ അ​വ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലും മ​ന്ത്രി​ത​ല​ത്തി​ലും കേ​ന്ദ്ര മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ പു​തു​ക്കി​യ ഇ​എ​സ്എ നി​ർ​ദേ​ശം കേ​ന്ദ്രം ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

5. കൂ​ടു​ത​ൽ വി​ല്ലേ​ജു​ക​ൾ ഒ​ഴി​വാ​ക്കി വീ​ണ്ടും ഇ​എ​സ്എ കു​റ​യ്ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി വീ​ണ്ടും പു​തി​യൊ​രു റി​പ്പോ​ർ​ട്ട് സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കാ​നും ഇ​ട​യു​ണ്ട്. ഈ ​വി​ഷ​യം ഇ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കാ​ര്യ​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല.

6. കേ​ര​ളം സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​എ​സ്എ എ​ത്ര​യെ​ന്നു ശാ​സ്ത്രീ​യ​മാ​യി നി​ജ​പ്പെ​ടു​ത്ത​ണം. 2013ലെ ​റി​പ്പോ​ർ​ട്ടി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി അം​ഗീ​ക​രി​ച്ചു മേ​ടി​ക്ക​ണം. 2014നു ​ശേ​ഷം കേ​ര​ളം സ​മ​ർ​പ്പി​ച്ച ഒ​രു റി​പ്പോ​ർ​ട്ടും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​തു വ്യ​ക്ത​മാ​ണ്.

7. അ​തി​നാ​ൽ പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട​ത് കേ​ര​ളം ഒ​രു അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ത് ചെ​യ്യാ​ത്തി​ട​ത്തോ​ളം ഇ​പ്പോ​ൾ ന​ട​ക്കു​ന്ന എ​ല്ലാ ച​ർ​ച്ച​ക​ളും നി​ര​ർ​ഥ​ക​മാ​കും. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും കേ​ര​ള​ത്തി​ലെ എം​പി​മാ​ർ, മ​ന്ത്രി​മാ​ർ ത​ല​ത്തി​ലും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​കൊ​ണ്ടു​മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കൂ. കേ​ര​ള​ത്തി​ൽ ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന പ​രി​സ്ഥി​തി വ​കു​പ്പ് ഡി​ജി​റ്റ​ലി വെ​രി​ഫ​യ​ബി​ൾ മാ​പ്പു സ​ഹി​തം കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.

8. ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യം അ​റി​യി​ക്കാ​മെ​ങ്കി​ലും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ​കൊ​ണ്ടേ ഫ​ല​മു​ണ്ടാ​കൂ. കേ​ന്ദ്ര മ​ന്ത്രാ​ല​യം 2013ൽ ​ന​ൽ​കി​യ അ​വ​സ​രം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ത്ത​തു​മൂ​ലം കേ​ര​ളം ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്വാ​നി​ക്കേ​ണ്ട​തു​ണ്ട്.

9. 2013ൽ ​ഉ​മ്മ​ൻ ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ ഏ​രി​യ​യി​ൽ വ​രു​ത്തു​ന്ന മാ​റ്റം കേ​ന്ദ്രം അം​ഗീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ പ​ശ്ചി​മ ഘ​ട്ട​ത്തി​ന്‍റെ പ​രി​സ്ഥി​തി സ​ന്തു​ല​നം നി​ല​നി​ർ​ത്തു​ന്ന ഒ​രു പാ​ക്കേ​ജ് ആ​യി പ്രൊ​പോ​സ​ൽ ന​ൽ​കേ​ണ്ടി​വ​രും. കേ​ര​ള​ത്തി​ൽ കൂ​ടെ​ക്കൂ​ടെ ഉ​ണ്ടാ​കു​ന്ന ഉ​രു​ൾപൊ​ട്ട​ലു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഇ​തി​നു പ്ര​സ​ക്തി ഏ​റെ​യാ​ണ്.

10. ഇ​പ്പോ​ഴ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു സാ​ധ്യ​ത കു​റ​വാ​ണ്. ഒ​രു സം​സ്ഥാ​ന​ത്തും അ​ന്തി​മ വി​ജ്ഞാ​പ​നം നി​ല​വി​ൽവ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ആ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പു​തു​ക്കി​യ ഏ​രി​യ ഉ​ൾ​പ്പെ​ട്ടെ​ങ്കി​ലേ കാ​ര്യ​മു​ള്ളൂ.

(ലേ​ഖ​ക​ൻ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റാ​ണ്)

Tags : ESA Keralam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up