x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ: അറുതിയുടെ കെണി

ഭരണകൂടത്തിന്‍റെ നിശബ്ദ അധിനിവേശം-02/അ​​​​​​​​​ഡ്വ. സി​​​​​​​​സ്റ്റ​​​​​​​​ർ ​ഹെ​​​​​​​​​ല​​​​​​​​​ൻ ട്രീ​​​​​​​​​സ സി​​​​​​​​എ​​​​​​​​ച്ച്എ​​​​​​​​ഫ്
Published: April 1, 2026 12:46 AM IST | Updated: April 1, 2026 12:46 AM IST

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ഭേ​​​​ദ​​​​ഗ​​​​തി ​​​ബി​​​​​​​ല്ലി​​​​​​​ൽ നി​​​​​​​ശ​​​​​​​ബ്ദ​​​​​​​മാ​​​​​​​യി ഒ​​​​​​​ളി​​​​​​​പ്പി​​​​​​​ച്ചു​​​​​​​ വ​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ത്യ​​​​​​​ന്തം വി​​​​​​​നാ​​​​​​​ശ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ഒ​​​​​​​രു വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ണ്ട്; നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​ർ ഇ​​​​​​​തി​​​​​​​നെ ‘അ​​​​​​​റു​​​​​​​തി​​​​​​​യു​​​​​​​ടെ കെ​​​​​​​ണി’ (Cessation Trap) എ​​​​​​​ന്നു വി​​​​​​​ളി​​​​​​​ക്കു​​​​​​​ന്നു. ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്ത സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 12 പ്ര​​​​​​​കാ​​​​​​​രം, എ​​​​​​ഫ്സി​​​​​​ആ​​​​​​ർ​​​​​​എ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ഞ്ച് വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സാ​​​​​​​ധു​​​​​​​ത​​​​​​​യാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ പു​​​​​​​തു​​​​​​​താ​​​​​​​യി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 14B പ്ര​​​​​​​കാ​​​​​​​രം, മൂ​​​​​​​ന്ന് പ്ര​​​​​​​ത്യേ​​​​​​​ക സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഒ​​​​​​​രു സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് സ്വ​​​​​​​യ​​​​​​​മേ​​​​​​​വ അ​​​​​​​സാ​​​​​​​ധു​​​​​​​വാ​​​​​​​കും: നി​​​​​​​ശ്ചി​​​​​​​ത സ​​​​​​​മ​​​​​​​യ​​​​​​​ത്തി​​​​​​​ന​​​​​​​കം പു​​​​​​​തു​​​​​​​ക്കാ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ, അ​​​​​​​പേ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​ത് നി​​​​​​​ര​​​​​​​സി​​​​​​​ച്ചാ​​​​​​​ൽ, അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ മ​​​​​​​റ്റേ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും കാ​​​​​​​ര​​​​​​​ണ​​​​​​​ത്താ​​​​​​​ൽ കാ​​​​​​​ലാ​​​​​​​വ​​​​​​​ധി തീ​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​​ൻ​​​​​​​പ് സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് പു​​​​​​​തു​​​​​​​ക്കി ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ. ഈ ​​​​​​​അ​​​​​​​സാ​​​​​​​ധു​​​​​​​വാ​​​​​​​ക​​​​​​​ൽ സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​മി​​​​​​​ഷം​​​​​​ത​​​​​​​ന്നെ സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(1) പ്ര​​​​​​​കാ​​​​​​​രം ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​ക​​​​​​​ല ആ​​​​​​​സ്തി​​​​​​​ക​​​​​​​ളും സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടും. ഗ്രേ​​​​​​​സ് പി​​​​​​​രീ​​​​​​​ഡ് (അ​​​​​​​ധി​​​​​​​ക സ​​​​​​​മ​​​​​​​യം) എ​​​​​​​ന്നൊ​​​​​​​ന്നി​​​​​​​ല്ലാ​​​​​​​ത്ത ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ, ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ട​​​​​​​ൽ ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള യാ​​​​​​​തൊ​​​​​​​രു പ​​​​​​​ഴു​​​​​​​തു​​​​​​​മി​​​​​​​ല്ല.

എ​​​​​​​ങ്കി​​​​​​​ലും, സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 14B പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള ഈ ​​​​​​​താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക കൈ​​​​​​​വ​​​​​​​ശം വ​​​​​​യ്​​​​​​​ക്ക​​​​​​​ൽ തി​​​​​​​രു​​​​​​​ത്താ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത ഒ​​​​​​​ന്ന​​​​​​​ല്ല. നി​​​​​​​ശ്ചി​​​​​​​ത കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ ഈ ​​​​​​​ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ട​​​​​​​ൽ ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്ന് സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(5) വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രു ആ​​​​​​​ശ്വാ​​​​​​​സ​​​​​​​മാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും, ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ പോ​​​​​​​യാ​​​​​​​ൽ ഉ​​​​​​​ട​​​​​​​ൻത​​​​​​​ന്നെ സ്വ​​​​​​​ത്തു​​​​​​​ക്ക​​​​​​​ൾ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന രീ​​​​​​​തി സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ വ​​​​​​​ലി​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​ക്കും. ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ തി​​​​​​​രി​​​​​​​കെ നേ​​​​​​​ടാ​​​​​​​നു​​​​​​​ള്ള ക​​​​​​​ഠി​​​​​​​ന​​​​​​​മാ​​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം ഇ​​​​​​​തോ​​​​​​​ടെ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ത​​​​​​​ല​​​​​​​യി​​​​​​​ൽ വ​​​​​​​ന്നു​​​​​​​ചേ​​​​​​​രു​​​​​​​ന്നു.

ഒ​​​​​​​രു നി​​​​​​​ശ്ചി​​​​​​​ത തീ​​​​​​​യ​​​​​​​തി​​​​​​​ക്ക​​​​​​​കം ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ പു​​​​​​​തു​​​​​​​ക്കി ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ യാ​​​​​​​തൊ​​​​​​​രു ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​മി​​​​​​​ല്ല. ഇ​​​​​​​വി​​​​​​​ടെ എ​​​​​​​ല്ലാ ന​​​​​​​ഷ്ട​​​​​​​സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളും സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റേ​​​​​​​താ​​​​​​​ണ്. കൃ​​​​​​​ത്യ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് അ​​​​​​​പേ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യും എ​​​​​​​ല്ലാ രേ​​​​​​​ഖ​​​​​​​ക​​​​​​​ളും ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത ഒ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​പോ​​​​​​​ലും, സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​ലാ​​​​​​​യാ​​​​​​​ലോ ഒ​​​​​​​രു ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ൻ അ​​​​​​​വ​​​​​​​ധി​​​​​​​യി​​​​​​​ലാ​​​​​​​യാ​​​​​​​ലോ ത​​​​​​ന്‍റെ സ്ഥാ​​​​​​​പ​​​​​​​നം ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന അ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ണ്ടാ​​​​​​​കാം. സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​ന നി​​​​​​​മി​​​​​​​ഷം ഒ​​​​​​​രു പു​​​​​​​തു​​​​​​​ക്കി​​​​​​​ല​​​​​​​ഭി​​​​​​​ക്ക​​​​​​​ൽ ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ൽ​​​​​​പോ​​​​​​​ലും നി​​​​​​​യ​​​​​​​മം യാ​​​​​​​തൊ​​​​​​​രു ദ​​​​​​​യ​​​​​​​യും കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല.

ഇ​​​​​​​ത്ത​​​​​​​ര​​​​​​​മൊ​​​​​​​രു നീ​​​​​​​ക്കം ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ 14, 21, 300A എ​​​​​​​ന്നീ അ​​​​​​​നു​​​​​​​ച്ഛേ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന മൗ​​​​​​​ലി​​​​​​​കാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ന​​​​​​​ഗ്ന​​​​​​​മാ​​​​​​​യ ലം​​​​​​​ഘ​​​​​​​ന​​​​​​​മാ​​​​​​​ണ്. ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 300A പ്ര​​​​​​​കാ​​​​​​​രം നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മി​​​​​​​ല്ലാ​​​​​​​തെ സ്വ​​​​​​​ത്ത് ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ടാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ​​​​​​ത​​​​​​​ന്നെ ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​രാ​​​​​​​ജ​​​​​​​യംകൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​ലും, മു​​​​​​​ൻ​​​​​​​കൂ​​​​​​​ട്ടി കേ​​​​​​​ൾ​​​​​​​ക്കാ​​​​​​​തെ സ്വ​​​​​​​ത്ത് ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ടാ​​​​​​​ൻ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ധി​​​​​​​കാ​​​​​​​രം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത് ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നും അ​​​​​​​ത് നീ​​​​​​​തി​​​​​​​നി​​​​​​​ഷേ​​​​​​​ധ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും സു​​​​​​​പ്രീം​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ വാ​​​​​​​ദി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക നീ​​​​​​​തി​​​​​​​യു​​​​​​​ടെ ത​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ൾ പാ​​​​​​​ലി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടാ​​​​​​​ത്ത ഇ​​​​​​​ത്ത​​​​​​​ര​​​​​​​മൊ​​​​​​​രു നി​​​​​​​യ​​​​​​​മ​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണം ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് മ​​​​​​​റു​​​​​​​പ​​​​​​​ടി ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും എ​​​​​​​ന്നു​​​​​​​റ​​​​​​​പ്പാ​​​​​​​ണ്.

ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ വ​​​​​​​ശ​​​​​​​മാ​​​​​​​ണ് മു​​​​​​​ൻ​​​​​​​കാ​​​​​​​ല പ്രാ​​​​​​​ബ​​​​​​​ല്യം. പു​​​​​​​തി​​​​​​​യ സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16B പ്ര​​​​​​​കാ​​​​​​​രം, പ​​​​​​​ഴ​​​​​​​യ സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 15 ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് നേ​​​​​​​ര​​​​​​​ത്തേത​​​​​​​ന്നെ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട എ​​​​​​​ല്ലാ ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ​​​​​​​ക്കും പു​​​​​​​തി​​​​​​​യ നി​​​​​​​യ​​​​​​​മം ബാ​​​​​​​ധ​​​​​​​ക​​​​​​​മാ​​​​​​​കും. ഇ​​​​​​​തി​​​​​​​ന​​​​​​​ർ​​​​​​​ഥം 2018ലോ 2020​​​​​​ലോ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ റ​​​​​​​ദ്ദാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ​​​​​​പോ​​​​​​​ലും ഇ​​​​​​​നി ഈ ​​​​​​​പു​​​​​​​തി​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ ക​​​​​​​ടു​​​​​​​ത്ത വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ൾ​​​​​​​ക്കു കീ​​​​​​​ഴി​​​​​​​ൽ വ​​​​​​​രു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ്. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ മു​​​​​​​ൻ​​​​​​​കാ​​​​​​​ല പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തോ​​​​​​​ടെ​​​​​​​യു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണം ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 14 (തു​​​​​​​ല്യ​​​​​​​ത), ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 300A (നി​​​​​​​യ​​​​​​​മ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മി​​​​​​​ല്ലാ​​​​​​​തെ സ്വ​​​​​​​ത്ത് ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​രു​​​​​​​ത്) എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​റ​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന മൗ​​​​​​​ലി​​​​​​​കാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് അ​​​​​​​തീ​​​​​​​വ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു. ഇ​​​​​​​വി​​​​​​​ടെ പ​​​​​​​ഴ​​​​​​​യ കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​പോ​​​​​​​ലും പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്ക​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​ക്കാ​​​​​​​ൻ ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് സാ​​​​​​​ധി​​​​​​​ക്കും. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ൾ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ത്ര​​​​​​​യും​​​​​​​വേ​​​​​​​ഗം നി​​​​​​​യ​​​​​​​മോ​​​​​​​പ​​​​​​​ദേ​​​​​​​ശം തേ​​​​​​​ടേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്.

വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളു​​​​​​​ടെ പേ​​​​​​​രി​​​​​​​ൽ ചാ​​​​​​​ർ​​​​​​​ജ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ കു​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ

ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി വ​​​​​​​രു​​​​​​​ന്ന​​​​​​​തു​​​​​​​വ​​​​​​​രെ, എ​​​​​​​ഫ്‌​​​​​​​സി​​​​​​​ആ​​​​​​​ർ​​​​​​​എ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്ത സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്ത് പി​​​​​​​ഴ​​​​​​​വ് ആ​​​​​​​രോ​​​​​​​പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ൽ ആ ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു വി​​​​​​​ചാ​​​​​​​ര​​​​​​​ണ നേ​​​​​​​രി​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ 2026ലെ ​​​​​​​ഈ പു​​​​​​​തി​​​​​​​യ ബി​​​​​​​ൽ ആ ​​​​​​​രീ​​​​​​​തി​​​​​​​യെ പാ​​​​​​​ടെ മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. പ​​​​​​​ക​​​​​​​രം വ​​​​​​​ന്ന സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 39(1) പ്ര​​​​​​​കാ​​​​​​​രം, ഒ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​നം നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന ഓ​​​​​​​രോ ആ​​​​​​​രോ​​​​​​​പ​​​​​​​ണം സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ചും അ​​​​​​​വി​​​​​​​ട​​​​​​​ത്തെ ഓ​​​​​​​രോ പ്ര​​​​​​​ധാ​​​​​​​ന ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​ക്കും അ​​​​​​​റി​​​​​​​വു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​നു​​​​​​​മാ​​​​​​​നം ഇ​​​​​​​വി​​​​​​​ടെ നി​​​​​​​ല​​​​​​​വി​​​​​​​ൽ വ​​​​​​​രു​​​​​​​ന്നു. അ​​​​​​​താ​​​​​​​യ​​​​​​​ത്, സം​​​​​​​ഘ​​​​​​​ട​​​​​​​ന കു​​​​​​​റ്റം ചെ​​​​​​​യ്തു​​​​​​​വെ​​​​​​​ന്നു ക​​​​​​​ണ്ടാ​​​​​​​ൽ അ​​​​​​​തി​​​​​​​ലെ ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​ക​​​​​​​ൾകൂ​​​​​​​ടി കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് നി​​​​​​​യ​​​​​​​മം സ്വ​​​​​​​യ​​​​​​​മേ​​​​​​​വ അ​​​​​​​നു​​​​​​​മാ​​​​​​​നി​​​​​​​ക്കും. കു​​​​​​​റ്റം ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​റി​​​​​​​വോ​​​​​​​ടെ​​​​​​​യ​​​​​​​ല്ല ന​​​​​​​ട​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും അ​​​​​​​തു ത​​​​​​​ട​​​​​​​യാ​​​​​​​ൻ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ മു​​​​​​​ൻ​​​​​​​ക​​​​​​​രു​​​​​​​ത​​​​​​​ലു​​​​​​​ക​​​​​​​ൾ എ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നും തെ​​​​​​​ളി​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട ബാ​​​​​​​ധ്യ​​​​​​​ത പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാവി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​യി ആ ​​​​​​​വ്യ​​​​​​​ക്തി​​​​​​​യി​​​​​​​ലാ​​​​​​​ണ്. തെ​​​​​​​ളി​​​​​​​വ് ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ബാ​​​​​​​ധ്യ​​​​​​​ത പ്ര​​​​​​​തി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തേ​​​​​​​ക്കു മാ​​​​​​​റ്റു​​​​​​​ന്ന ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം വി​​​​​​​ചാ​​​​​​​ര​​​​​​​ണവേ​​​​​​​ള​​​​​​​യി​​​​​​​ൽ വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളെ ക​​​​​​​ടു​​​​​​​ത്ത സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കും.

സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 39(2) ഇ​​​​​​​തി​​​​​​​ലും ഗൗ​​​​​​​ര​​​​​​​വ​​​​​​​തര​​​​​​​മാ​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മാ​​​​​​​ണ് സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഒ​​​​​​​രു കു​​​​​​​റ്റ​​​​​​​ത്തി​​​​​​​നു പി​​​​​​​ന്നി​​​​​​​ൽ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​യു​​​​​​​ടെ സ​​​​​​​മ്മ​​​​​​​ത​​​​​​​മോ ഒ​​​​​​​ത്താ​​​​​​​ശ​​​​​​​യ​​​​​​​യോ ഉ​​​​​​​ണ്ടെ​​​​​​​ന്ന് തെ​​​​​​​ളി​​​​​​​യു​​​​​​​ക​​​​​​​യോ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഒ​​​​​​​രു അ​​​​​​​വ​​​​​​​ഗ​​​​​​​ണ​​​​​​​ന ഉ​​​​​​​ണ്ടാ​​​​​​​വു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്താ​​​​​​​ൽ​​​​​​പോ​​​​​​​ലും ആ ​​​​​​​വ്യ​​​​​​​ക്തി കു​​​​​​​റ്റ​​​​​​​വാ​​​​​​​ളി​​​​​​​യാ​​​​​​​യി മു​​​​​​​ദ്ര​​​​​​​കു​​​​​​​ത്ത​​​​​​​പ്പെ​​​​​​​ടും. ബോ​​​​​​​ധ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​മാ​​​​​​​യ ത​​​​​​​ട്ടി​​​​​​​പ്പോ വ​​​​​​​ലി​​​​​​​യ തെ​​​​​​​റ്റോ വേ​​​​​​​ണ്ട, കേ​​​​​​​വ​​​​​​​ല​​​​​​​മാ​​​​​​​യ ഒ​​​​​​​രു ശ്ര​​​​​​​ദ്ധ​​​​​​​ക്കു​​​​​​​റ​​​​​​​വു​​​​​​പോ​​​​​​​ലും ത​​​​​​​ട​​​​​​​വു​​​​​​​ശി​​​​​​​ക്ഷ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ൻ മ​​​​​​​തി​​​​​​​യാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കും എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഇ​​​​​​​തി​​​​​​​ലെ ഭീ​​​​​​​ക​​​​​​​ര​​​​​​​ത.

ബി​​​​​​​ല്ലി​​​​​​​ൽ പു​​​​​​​തു​​​​​​​താ​​​​​​​യി ചേ​​​​​​​ർ​​​​​​​ത്ത സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 2(1)(ja) പ്ര​​​​​​​കാ​​​​​​​രം ‘പ്ര​​​​​​​ധാ​​​​​​​ന ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി’ എ​​​​​​​ന്ന പ​​​​​​​ദ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ വ​​​​​​​രു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രു വ​​​​​​​ലി​​​​​​​യ വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​ണ്. ക​​​​​​​മ്പ​​​​​​​നി ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​ർ​​​​​​​മാ​​​​​​​ർ, ട്ര​​​​​​​സ്റ്റി​​​​​​​മാ​​​​​​​ർ, മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​ർ, പ്രൊ​​​​​​​വി​​​​​​​ൻ​​​​​​​ഷ്യ​​​​​​​ൽ​​​​​​​മാ​​​​​​​ർ, സൊ​​​​​​​സൈ​​​​​​​റ്റി ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഭ​​​​​​​ര​​​​​​​ണ​​​​​​​നി​​​​​​​ർ​​​​​​​വ​​​​​​​ഹ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​മു​​​​​​​ള്ള എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും ഇ​​​​​​​തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. കു​​​​​​​റ്റം തെ​​​​​​​ളി​​​​​​​യി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ൽ, സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 35 പ്ര​​​​​​​കാ​​​​​​​രം ഇ​​​​​​​വ​​​​​​​ർ ഓ​​​​​​​രോ​​​​​​​രു​​​​​​​ത്ത​​​​​​​രും ഒ​​​​​​​രു വ​​​​​​​ർ​​​​​​​ഷം വ​​​​​​​രെ ത​​​​​​​ട​​​​​​​വോ പി​​​​​​​ഴ​​​​​​​യോ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ര​​​​​​​ണ്ടും കൂ​​​​​​​ടി​​​​​​​യോ അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കേ​​​​​​​ണ്ടിവ​​​​​​​രും. പ​​​​​​​ഴ​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ശി​​​​​​​ക്ഷ അ​​​​​​​ഞ്ച് വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്നും അ​​​​​​​ത് ഇ​​​​​​​പ്പോ​​​​​​​ൾ ഒ​​​​​​​രു വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി കു​​​​​​​റ​​​​​​​ച്ചെ​​​​​​​ന്നും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​ത് പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

പ​​​​​​​ഴ​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 39 പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളെ ല​​​​​​​ക്ഷ്യം​​​​​​വ​​​​​​​ച്ചി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ പു​​​​​​​തി​​​​​​​യ​​​​​​​ത് സ​​​​​​​ഭാ സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക​​​​​​​ളെ​​​​​​​യും ട്ര​​​​​​​സ്റ്റു​​​​​​​ക​​​​​​​ളെ​​​​​​​യും അ​​​​​​​വ​​​​​​​യു​​​​​​​ടെ ഓ​​​​​​​രോ വ്യ​​​​​​​ക്തി​​​​​​​ഗ​​​​​​​ത ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​ക​​​​​​​ളെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ട് വേ​​​​​​​ട്ട​​​​​​​യാ​​​​​​​ടാ​​​​​​​ൻ രൂ​​​​​​​പ​​​​​​​ക​​​​​​​ൽ​​​​​​​പ​​​​​​​ന ചെ​​​​​​​യ്ത​​​​​​​താ​​​​​​​ണ്. ഒ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ റി​​​​​​​ട്ടേ​​​​​​​ണു​​​​​​​ക​​​​​​​ൾ നേ​​​​​​​രി​​​​​​​ട്ട് പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്കാ​​​​​​​ത്ത ബി​​​​​​​ഷ​​​​​​​പ്പോ മേ​​​​​​​ജ​​​​​​​ർ സു​​​​​​​പ്പീ​​​​​​​രി​​​​​​​യ​​​​​​​റോ​​​​​​പോ​​​​​​​ലും, ത​​​​​​​ന്‍റെ പേ​​​​​​​ര് ഫോ​​​​​​​മി​​​​​​​ൽ ഉ​​​​​​​ണ്ടെ​​​​​​​ന്ന ഒ​​​​​​​റ്റ കാ​​​​​​​ര​​​​​​​ണ​​​​​​​ത്താ​​​​​​​ലോ കീ​​​​​​​ഴു​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ന്‍റെ ചെ​​​​​​​റി​​​​​​​യ പി​​​​​​​ശ​​​​​​​ക് മൂ​​​​​​​ല​​​​​​​മോ ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടിവ​​​​​​​രു​​​​​​​ന്ന ഒ​​​​​​​രു ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യു​​​​​​​ടെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​മാ​​​​​​​ണ് ഇ​​​​​​​വി​​​​​​​ടെ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

'പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​യ സ്ഥാ​​​​​​​പ​​​​​​​നം’ അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​​മ്പേ പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നു

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ ഓ​​​​​​​രോ മ​​​​​​​ത​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തെ​​​​​​​യും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യി​​​​​​​ലാ​​​​​​​ഴ്ത്തു​​​​​​​ന്ന ഒ​​​​​​​ന്നാ​​​​​​​ണ് ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ലെ സെ​​​​​​​ക്​​​​​​ഷ​​​​​​​ൻ 16C അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ‘പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​യ സ്ഥാ​​​​​​​പ​​​​​​​നം’ (Defunct entity) എ​​​​​​​ന്ന സ​​​​​​​ങ്ക​​​​​​​ല്പം. വി​​​​​​​ദേ​​​​​​​ശ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​നു​​​​​​​വാ​​​​​​​ദ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന ഒ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​നം ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​കു​​​​​​​ക​​​​​​​യോ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​വു​​​​​​​ക​​​​​​​യോ നി​​​​​​​ല​​​​​​​ച്ചു​​​​​​​പോ​​​​​​​വു​​​​​​​ക​​​​​​​യോ (Inoperativ e/Defunct) ചെ​​​​​​​യ്താ​​​​​​​ൽ ര​​​​​​​ണ്ട് പ്ര​​​​​​​ത്യാ​​​​​​​ഘാ​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​വി​​​​​​​ടെ സ്വ​​​​​​​യ​​​​​​​മേ​​​​​​​വ സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്നു. ഒ​​​​​​​ന്നാ​​​​​​​മ​​​​​​​താ​​​​​​​യി, ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​ത്തെ പ്ര​​​​​​​ധാ​​​​​​​ന ഭാ​​​​​​​ര​​​​​​​വാ​​​​​​​ഹി​​​​​​​ക​​​​​​​ൾ നി​​​​​​​ശ്ചി​​​​​​​ത സ​​​​​​​മ​​​​​​​യ​​​​​​​ത്തി​​​​​​​ന​​​​​​​കം ആ ​​​​​​​വി​​​​​​​വ​​​​​​​രം കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ അ​​​​​​​റി​​​​​​​യി​​​​​​​ക്കാ​​​​​​​ൻ ബാ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​രാ​​​​​​​ണ്.

ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തേ​​​​​​​തും ഏ​​​​​​​റ്റ​​​​​​​വും അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ക​​​​​​​ര​​​​​​​വു​​​​​​​മാ​​​​​​​യ കാ​​​​​​​ര്യം, യാ​​​​​​​തൊ​​​​​​​രു​​​​​​​വി​​​​​​​ധ റ​​​​​​​ദ്ദാ​​​​​​​ക്ക​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളോ മു​​​​​​​ൻ​​​​​​​കൂ​​​​​​​ർ നോ​​​​​​​ട്ടീ​​​​​​​സോ ഹി​​​​​​​യ​​​​​​​റിം​​​​​​​ഗോ പോ​​​​​​​ലു​​​​​​​മി​​​​​​​ല്ലാ​​​​​​​തെ​​​​​​ത​​​​​​​ന്നെ ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​ക​​​​​​​ല ആ​​​​​​​സ്തി​​​​​​​ക​​​​​​​ളും സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 16A(5) പ്ര​​​​​​​കാ​​​​​​​രം ഡെ​​​​​​​സി​​​​​​​ഗ്നേ​​​​​​​റ്റ​​​​​​​ഡ് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​ (നി​​​​യു​​​​ക്ത അ​​​​ധി​​​​കാ​​​​രി) യി​​​​​​​ൽ സ്ഥി​​​​​​​ര​​​​​​​മാ​​​​​​​യി നി​​​​​​​ക്ഷി​​​​​​​പ്ത​​​​​​​മാ​​​​​​​കും എ​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

‘പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​തം’ (Inoperative), ‘നി​​​​​​​ല​​​​​​​ച്ചു​​​​​​​പോ​​​​​​​വു​​​​​​​ക’ (Defunct) എ​​​​​​​ന്നീ വാ​​​​​​​ക്കു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ൽ എ​​​​​​​വി​​​​​​​ടെ​​​​​​​യും കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ നി​​​​​​​ർ​​​​​​​വ​​​​​​​ച​​​​​​​നം ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. ഇ​​​​​​​തൊ​​​​​​​രു നി​​​​​​​യ​​​​​​​മ​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണ പി​​​​​​​ശ​​​​​​​ക​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച് കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ ഉ​​​​​​​ട​​​​​​​ന​​​​​​​ടി പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കാ​​​​​ൻ നി​​​​യു​​​​ക്ത അ​​​​ധി​​​​കാ​​​​രി​​​​ക്ക് ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ത​​​​​​​മാ​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​ണ്. ജു​​​​​​​ഡീ​​​​​​​ഷ​​​​​​​ൽ മേ​​​​​​​ൽ​​​​​​​നോ​​​​​​​ട്ട​​​​​​​മി​​​​​​​ല്ലാ​​​​​​​തെ പ്ര​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന ഇ​​​​​​​ത്ത​​​​​​​ര​​​​​​​മൊ​​​​​​​രു അ​​​​​​​ധി​​​​​​​കാ​​​​​​​രം ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും, കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​ത്ത പ​​​​​​​ക്ഷം ഇ​​​​​​​ത് യ​​​​​​​ഥേ​​​​​​​ഷ്ടം പ്ര​​​​​​​യോ​​​​​​​ഗി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടും. 

സ​​​​​​​ഭ​​​​​​​യെ​​​​​​​യും സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തെ​​​​​​​യും ഏ​​​​​​​റ്റ​​​​​​​വും ദീ​​​​​​​ർ​​​​​​​ഘ​​​​​​​കാ​​​​​​​ലം വി​​​​​​​ശ്വ​​​​​​​സ്ത​​​​​​​ത​​​​​​​യോ​​​​​​​ടെ സേ​​​​​​​വി​​​​​​​ച്ച സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഈ ​​​​​​​വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ടെ വ​​​​​​​ലി​​​​​​​യ ഇ​​​​​​​ര​​​​​​​ക​​​​​​​ളാ​​​​​​​യി മാ​​​​​​​റു​​​​​​​ക. 1970ക​​​​​​​ളി​​​​​​​ലോ 80ക​​​​​​​ളി​​​​​​​ലോ എ​​​​​​​ഫ്‌​​​​​​​സി​​​​​​​ആ​​​​​​​ർ​​​​​​​എ ര​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​​​ഷ​​​​​​​ൻ ല​​​​​​​ഭി​​​​​​​ച്ച പ​​​​​​​ല സ​​​​​​​ഭാ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​ന്ന് ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക വി​​​​​​​ക​​​​​​​സ​​​​​​​ന പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്ന് ആ​​​​​​​ത്മീ​​​​​​​യ​​​​​​​വും അ​​​​​​​ജ​​​​​​​പാ​​​​​​​ല​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​വു​​​​​​​മാ​​​​​​​യ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കാം. സ്ഥാ​​​​​​​പ​​​​​​​ക നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ മ​​​​​​​ര​​​​​​​ണം മൂ​​​​​​​ല​​​​​​​മോ സ്ഥ​​​​​​​ലം​​​​​​​മാ​​​​​​​റ്റം മൂ​​​​​​​ല​​​​​​​മോ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​തോ, ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നെ​​​​​​​റ്റ് ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തോ വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​രാ​​​​​​​യ അ​​​​​​​ക്കൗ​​​​​​​ണ്ട​​​​​​​ന്‍റു​​​​​​​മാ​​​​​​​രു​​​​​​​ടെ സേ​​​​​​​വ​​​​​​​നം ഇ​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തോ ആ​​​​​​​യ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക റി​​​​​​​ട്ടേ​​​​​​​ണു​​​​​​​ക​​​​​​​ൾ ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ വൈ​​​​​​​കി​​​​​​​യ​​​​​​​തോ ആ​​​​​​​യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ക്കാ​​​​​​​ര​​​​​​​ണം​​​​​​കൊ​​​​​​​ണ്ട് കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രാ​​​​​​​യി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടാ​​​​​​​ൻ പാ​​​​​​​ടി​​​​​​​ല്ല. എ​​​​​​​ന്നാ​​​​​​​ൽ ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം അ​​​​​​​വ​​​​​​​ർ​​​​​​​ക്ക് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പി​​​​​​​ല്ലാ​​​​​​​തെ എ​​​​​​​ല്ലാം ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടാം. നി​​​​യു​​​​ക്ത അ​​​​ധി​​​​കാ​​​​രി ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ത്തു ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ ഒ​​​​​​​രു സി​​​​​​​വി​​​​​​​ൽ കോ​​​​​​​ട​​​​​​​തി​​​​​​​ക്കും ആ ​​​​​​​ക​​​​​​​ണ്ടു​​​​​​​കെ​​​​​​​ട്ട​​​​​​​ൽ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ, ഇ​​​​​​​ത്ത​​​​​​​രം സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ൾ വ​​​​​​​ഴി​​​​​​​യു​​​​​​​ള്ള ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​ട്ടും വൈ​​​​​​​കാ​​​​​​​തെ ത​​​​​​​ന്നെ തേ​​​​​​​ടേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്.

സ​​​​​​​സ്പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ ഘ​​​​​​​ട്ടം:റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​​മ്പേ മു​​​​​​​റു​​​​​​​കു​​​​​​​ന്ന വ​​​​​​​ല

അ​​​​​​​പ​​​​​​​ക​​​​​​​ടം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് റ​​​​​​​ദ്ദാ​​​​​​​ക്ക​​​​​​​ൽ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് കൈ​​​​​​യി​​​​​​ൽ കി​​​​​​​ട്ടു​​​​​​​മ്പോ​​​​​​​ഴ​​​​​​​ല്ല, അ​​​​​​​തി​​​​​​​നും മു​​​​​​​മ്പേ സ​​​​​​​സ്പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ​​​​​​ത​​​​​​​ന്നെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് വ​​​​​​​സ്തു​​​​​​​ത. ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്ത സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 13(2)(c) പ്ര​​​​​​​കാ​​​​​​​രം, അ​​​​​​​ന്തി​​​​​​​മ​​​​​​​മാ​​​​​​​യ റ​​​​​​​ദ്ദാ​​​​​​​ക്ക​​​​​​​ൽ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് വ​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​​ന്നോ​​​​​​​ടി​​​​​​​യാ​​​​​​​യി സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് സ​​​​​​​സ്പെ​​​​​​​ൻ​​​​​​​ഡ് ചെ​​​​​​​യ്യു​​​​​​​ന്ന ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ​​​​​​ത​​​​​​​ന്നെ വി​​​​​​​ദേ​​​​​​​ശ ഫ​​​​​​​ണ്ട് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു നി​​​​​​​ർ​​​​​​​മി​​​​​​​ച്ച ആ​​​​​​​സ്തി​​​​​​​ക​​​​​​​ൾ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ മു​​​​​​​ൻ​​​​​​​കൂ​​​​​​​ർ അ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യി​​​​​​​ല്ലാ​​​​​​​തെ കൈ​​​​​​​മാ​​​​​​​റ്റം ചെ​​​​​​​യ്യാ​​​​​​​നോ പ​​​​​​​ണ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നോ മ​​​​​​​റ്റേ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും വി​​​​​​​ധ​​​​​​​ത്തി​​​​​​​ൽ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യാ​​​​​​​നോ ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന് അ​​​​​​​നു​​​​​​​വാ​​​​​​​ദ​​​​​​​മു​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ല.

അ​​​​​​​താ​​​​​​​യ​​​​​​​ത്, സ​​​​​​​സ്പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ ന​​​​​​​ട​​​​​​​പ​​​​​​​ടി നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന ഒ​​​​​​​രു സം​​​​​​​ഘ​​​​​​​ട​​​​​​​ന, പി​​​​​​​ന്നീ​​​​​​​ട് കേ​​​​​​​സി​​​​​​​ൽ വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​ക​​​​​​​യും സ​​​​​​​സ്പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്താ​​​​​​​ലും ആ ​​​​​​​കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റ് അ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യി​​​​​​​ല്ലാ​​​​​​​തെ സ്വ​​​​​​​ന്തം ആ​​​​​​​സ്തി​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​ന്നും ചെ​​​​​​​യ്യാ​​​​​​​ൻ അ​​​​​​​വ​​​​​​​ർ​​​​​​​ക്ക് ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. സെ​​​​​​​ക്‌​​​​​​ഷ​​​​​​​ൻ 14Bയി​​​​​​​ലെ അ​​​​​​​സാ​​​​​​​ധു​​​​​​​വാ​​​​​​​ക​​​​​​​ൽ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ഇ​​​​​​​തി​​​​​​​നെ ചേ​​​​​​​ർ​​​​​​​ത്തു വാ​​​​​​​യി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, ഒ​​​​​​​രു സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തെ നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി ര​​​​​​​ണ്ട് ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ശ്വാ​​​​​​​സം മു​​​​​​​ട്ടി​​​​​​​ക്കു​​​​​​​ന്ന ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​ണ് ഇ​​​​​​​വി​​​​​​​ടെ കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്: സ​​​​​​​സ്പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ സ്ഥാ​​​​​​​പ​​​​​​​നം മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു, അ​​​​​​​സാ​​​​​​​ധു​​​​​​​വാ​​​​​​​ക​​​​​​​ൽ ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ അ​​​​​​​ത് പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

(തു​​​ട​​​രും)

Tags : FCRA Bill trap

Recent News

Corehub Up