x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പട്ടയവിതരണത്തിൽ ചരിത്രനേട്ടം

കെ. ​​​​​​രാ​​​​​​ജ​​​​​​ൻ (റ​​​​​​വ​​​​​​ന്യുമ​​​​​​ന്ത്രി)
Published: February 27, 2026 12:49 AM IST | Updated: February 27, 2026 12:49 AM IST

ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​ശേ​​​​​​ഷം, ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ട​​​​​​ന്ന സം​​​​​​സ്ഥാ​​​​​​ന പ​​​​​​ട്ട​​​​​​യ​​​​​​മേ​​​​​​ള​​​​​​യി​​​​​​ല​​​​​​ട​​​​​​ക്കം ഇ​​​​​​തു​​​​​​വ​​​​​​രെ 2,79,678 ല​​​​​​ക്ഷം കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ ഭൂ​​​​​​മി​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ക്കി. അ​​​​​​ത് സ​​​​​​ർ​​​​​​വ​​​​​​കാ​​​​​​ല റി​​​​​​ക്കാ​​​​​​ർ​​​​​​ഡും അ​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ളു​​​​​​പ​​​​​​രി വ​​​​​​ലി​​​​​​യൊ​​​​​​രു ച​​​​​​രി​​​​​​ത്ര​​​​​​വു​​​​​​മാ​​​​​​ണ്.

ഭ​​​​​​വ​​​​​​നര​​​​​​ഹി​​​​​​ത​​​​​​രും ദൂ​​​​​​ര​​​​​​ഹി​​​​​​ത​​​​​​രും ഇ​​​​​​ല്ലാ​​​​​​ത്ത കേ​​​​​​ര​​​​​​ളം എ​​​​​​ന്ന വാ​​​​​​ഗ്ദാ​​​​​​നം മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ചാ​​​​​​ണ് 2016ൽ ​​​​​​ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മു​​​​​​ന്ന​​​​​​ണി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഒ​​​​​​ന്നാം ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​ർ 1,77,011 പേ​​​​​​ർ​​​​​​ക്ക് പ​​​​​​ട്ട​​​​​​യം ന​​​​​​ൽ​​​​​​കി. എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് തു​​​​​​ട​​​​​​ർ​​​​​​ന്നും ഭ​​​​​​രി​​​​​​ക്ക​​​​​​ണം എ​​​​​​ന്ന് ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു. ര​​​​​​ണ്ടാം ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റ ശേ​​​​​​ഷം ഭൂ​​​​​​മി​​​​​​യും വീ​​​​​​ടും ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​ണ് ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ഇ​​​​​​തി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ആ​​​​​​ദ്യ നൂ​​​​​​റ് ദി​​​​​​ന ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ​​​​​ത​​​​​​ന്നെ 54,535 ക​​​​​​ടും​​​​​​ബം​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പ​​​​​​ട്ട​​​​​​യം വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു. ര​​​​​​ണ്ടാം നൂ​​​​​​റ് ദി​​​​​​ന പ​​​​​​ദ്ധ​​​​​​തി​​​​​​ക്കാ​​​​​​ല​​​​​​ത്ത് 67,069 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. ഓ​​​​​​രോ നൂ​​​​​​റു ദി​​​​​​ന പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലും പ​​​​​​ട്ട​​​​​​യ വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും പ്രാ​​​​​​ധാ​​​​​​ന്യം ന​​​​​​ൽ​​​​​​കി​​​​​​യാ​​​​​​ണ് ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ മു​​​​​​ന്നോ​​​​​​ട്ടു പോ​​​​​​യ​​​​​​ത്.

നാ​​​​​​ലാം വാ​​​​​​ർ​​​​​​ഷി​​​​​​ക ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​ത്രം 43,058 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു. തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ടു​​​​​​ത്ത ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 10,000 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു. ഇ​​​​​​ന്ന​​​​​​ലെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന പ​​​​​​ട്ട​​​​​​യ​​​​​​മേ​​​​​​ള​​​​​​യി​​​​​​ൽ 14 ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 45,731 കുടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ​​​​​കൂ​​​​​​ടി ഭൂ​​​​​​മി​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ക്കി. ര​​​​​​ണ്ടാം ഇ​​​​​​ട​​​​​​തു​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച ല​​​​​​ക്ഷ്യ​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​ൻ ഇ​​​​​​നി 43,311 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്താ​​​​​​ൽ മ​​​​​​തി. എ​​​​​​സ്ഐ​​​​​​ആ​​​​​​ർ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ഏ​​​​​​ക​​​​​​ദേ​​​​​​ശം മൂ​​​​​​ന്ന് മാ​​​​​​സ​​​​​​ക്കാ​​​​​​ലം മു​​​​​​ഴു​​​​​​വ​​​​​​ൻ റ​​​​​​വ​​​​​​ന്യു ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രും മു​​​​​​ഴു​​​​​​കി​​​​​​യി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ൽ ഈ ​​​​​​ല​​​​​​ക്ഷ്യം ഇ​​​​​​തി​​​​​​നോ​​​​​​ട​​​​​​കം ത​​​​​​ന്നെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​നാ​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ര​​​​​​ണ്ട് സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളും ചേ​​​​​​ർ​​​​​​ന്ന് ഇ​​​​​​തു​​​​​​വ​​​​​​രെ 4,56,689 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത​​​​​​ത്. ഏ​​​​​​താ​​​​​​നും ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി ല​​​​​​ഭ്യ​​​​​​മാ​​​​​​യാ​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​മു​​​​​​ന്ന​​​​​​ണി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച അ​​​​​​ഞ്ച് ല​​​​​​ക്ഷം പ​​​​​​ട്ട​​​​​​യം എ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​നാ​​​​​​കും എ​​​​​​ന്നാ​​​​​​ണ് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 1372 പ്ര​​​​​​വ്യ​​​​​​ത്തി ദി​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് ഇ​​​​​​തു​​​​​​വ​​​​​​രെ ല​​​​​​ഭി​​​​​​ച്ച​​​​​​ത്. ഇ​​​​​​ത്ര​​​​​​യും ദി​​​​​​വ​​​​​​സം കൊ​​​​​​ണ്ട് 2,79,678 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ, പ്ര​​​​​​തി​​​​​​ദി​​​​​​നം 204 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ൾ വീ​​​​​​തം ന​​​​​​ൽ​​​​​​കാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചു എ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ്.

2016 മു​​​​​​ത​​​​​​ൽ 2025 വ​​​​​​രെ വ​​​​​​നാ​​​​​​വ​​​​​​കാ​​​​​​ശ നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം 4,690 ആ​​​​​​ദി​​​​​​വാ​​​​​​സി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. അ​​​​​​ങ്ങ​​​​​​നെ 6,288 ഏ​​​​​​ക്ക​​​​​​റാ​​​​​​ണ് പ​​​​​​തി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. 213 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് റ​​​​​​വ​​​​​​ന്യു ഭൂ​​​​​​മി​​​​​​യു​​​​​​ടെ പ​​​​​​ട്ട​​​​​​യ​​​​​​വും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. 3,426 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് 2,106 ഏ​​​​​​ക്ക​​​​​​ർ നി​​​​​​ക്ഷി​​​​​​പ്ത വ​​​​​​ന​​​​​​ഭൂ​​​​​​മി​​​​​​ക്കു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ രേ​​​​​​ഖ​​​​​​യും ന​​​​​​ൽ​​​​​​കി. കൂ​​​​​​ടാ​​​​​​തെ, ലാ​​​​​​ൻ​​​​​ഡ് പ​​​​​​ർ​​​​​​ച്ചേ​​​​​​സ് മു​​​​​​ഖേ​​​​​​ന 274 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി 149 ഏ​​​​​​ക്ക​​​​​​ർ ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. ലാ​​​​​ൻ​​​​​ഡ് ബാ​​​​​​ങ്ക് പ​​​​​​ദ്ധ​​​​​​തി പ്ര​​​​​​കാ​​​​​​രം 422 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് ഭൂ​​​​​​മി വാ​​​​​​ങ്ങി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. 171 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പ്ര​​​​​​ള​​​​​​യ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ 9,196 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി 8,690 ഏ​​​​​​ക്ക​​​​​​റാ​​​​​​ണ് ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 567 വ​​​​​​ന ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​നാ​​​​​​വ​​​​​​കാ​​​​​​ശ രേ​​​​​​ഖ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത​​​​​​ത് മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, 567 വ​​​​​​ന ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളെ​​​​​​യും റ​​​​​​വ​​​​​​ന്യു വി​​​​​​ല്ലേ​​​​​​ജു​​​​​​ക​​​​​​ളാ​​​​​​ക്കി നി​​​​​​കു​​​​​​തി ര​​​​​​സീ​​​​​​തും ത​​​​​​ണ്ട​​​​​​പ്പേ​​​​​​ര് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു.

പ​​​​​​ട്ട​​​​​​യം വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​ൽ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, വി​​​​​​വി​​​​​​ധ ഭൂ​​​​​​നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​ട്ട​​​​​​യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​സ​​​​​​ൽ പ​​​​​​ക​​​​​​ർ​​​​​​പ്പ് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് നി​​​​​​ജ​​​​​​സ്ഥി​​​​​​തി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളും സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. പ​​​​​​ട്ട​​​​​​യ വി​​​​​​ത​​​​​​ര​​​​​​ണ മേ​​​​​​ള​​​​​​ക​​​​​​ൾ​​​​​​ക്കും പ​​​​​​ട്ട​​​​​​യ പ്ര​​​​​​ശ്ന​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കും മ​​​​​​റ്റു പൊ​​​​​​തു​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി മ​​​​​​ന്ത്രി എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ പോ​​​​​​കു​​​​​​ന്ന ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ര​​​​​​വ​​​​​​ധി അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ളാ​​​​​​ണ് പ​​​​​​ട്ട​​​​​​യം കൈ​​​​​​മോ​​​​​​ശം വ​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ല​​​​​​ഭി​​​​​​ച്ച​​​​​​ത്. ഇ​​​​​​തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് നി​​​​​​ജ​​​​​​സ്ഥി​​​​​​തി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റി​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​ത്. ഈ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​നം നി​​​​​​ര​​​​​​വ​​​​​​ധി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​ണ് തു​​​​​​ണ​​​​​​യാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​ത്.

1960ലെ ​​​​​​ഭൂ​​​​​​പ​​​​​​തി​​​​​​വ് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഭൂ​​​​​​മി കൈ​​​​​​വ​​​​​​ശം വ​​​​​​ച്ച കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​ർ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ 13 വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളോ​​​​​​ടെ പു​​​​​​തി​​​​​​യ ച​​​​​​ട്ടം നി​​​​​​ർ​​​​​​മി​​​​​​ച്ചു. ഇ​​​​​​ത് മ​​​​​​ല​​​​​​യോ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം അ​​​​​​വ​​​​​​രു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ ഭൂ ​​​​​​പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളെ​​​​​​യും മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​ൻ ഉ​​​​​​ള്ള ആ​​​​​​ദ്യ​​​​​​ത്തെ ഒ​​​​​​രു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി മാ​​​​​​റി. ഭൂ​​​​​​പ​​​​​​തി​​​​​​വി​​​​​​നു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​ന പ​​​​​​രി​​​​​​ധി ഒ​​​​​​രു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്ന് 2.5 ല​​​​​​ക്ഷ​​​​​​മാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച​​​​​​തും സു​​​​​​പ്ര​​​​​​ധാ​​​​​​ന ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​യി.

എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഭൂ​​​​​​മി, എ​​​​​​ല്ലാ ഭൂ​​​​​​മി​​​​​​ക്കും രേ​​​​​​ഖ, എ​​​​​​ല്ലാ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ളും സ്മാ​​​​​​ർ​​​​​​ട്ട് എ​​​​​​ന്ന മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യം അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്തി ജ​​​​​​ന​​​​​​കീ​​​​​​യ​​​​​​മാ​​​​​​യ ഒ​​​​​​രു മു​​​​​​ന്നേ​​​​​​റ്റം ത​​​​​​ന്നെ​​​​​​യാ​​​​​​ണ് റ​​​​​​വ​​​​​​ന്യു വ​​​​​​കു​​​​​​പ്പ് ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം നി​​​​​​ന്ന്, അ​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ നി​​​​​​റ​​​​​​വേ​​​​​​റ്റാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു എ​​​​​​ന്ന​​​​​​ത് ഇ​​​​​​ട​​​​​​തു മു​​​​​​ന്ന​​​​​​ണി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഇ​​​​​​ച്ഛാ​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​ണ്.

Tags : Historic achievement land title distribution Minister K. Rajan

Recent News

Corehub Up