x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 21, 2026 01:13 AM IST | Updated: May 21, 2026 01:13 AM IST

സ​​മൂ​​ഹ​​ത്തി​​ന്‍റെ ഐ​​ക്യം ല​​ക്ഷ്യ​​മാ​​ക്കി ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ സ്വാ​​ത​​ന്ത്ര്യ​​പ്ര​​സ്ഥാ​​ന​​കാ​​ല​​ത്ത് ആ​​രം​​ഭി​​ച്ച ദീ​​പി​​ക ദി​​ന​​പ​​ത്രം 14 ദ​​ശാ​​ബ്ദ​​ങ്ങ​​ൾ പി​​ന്നി​​ടു​​ക​​യാ​​ണ്.

ഏ​​റ്റ​​വും എ​​ളി​​യ​​വ​​രാ​​യ ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കു​​ന്ന ഏ​​തൊ​​രു സേ​​വ​​ന​​വും ദൈ​​വി​​ക​​സ​​മ​​ർ​​പ്പ​​ണ​​മാ​​ണെ​​ന്ന ക്രി​​സ്തു​​വി​​ന്‍റെ സ​​ന്ദേ​​ശ​​ത്തെ ശി​​ര​​സാ​​വ​​ഹി​​ച്ചു കേ​​ര​​ള​​ത്തി​​ലും രാ​​ജ്യ​​ത്തു​​മാ​​കെ സാ​​മു​​ദാ​​യി​​ക ഐ​​ക്യം, മ​​ത​​മൈ​​ത്രി, രാ​​ഷ്‌​ട്ര​​നി​​ർ​​മാ​​ണ ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ന്നി​​വ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ ദീ​​പി​​ക​​യു​​ടെ മൂ​​ല്യാ​​ധി​​ഷ്ഠി​​ത പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

ആ​​ത്മീ​​യ​​ത​​യി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യ വ്യ​​ക്തി​​വി​​കാ​​സ​​വും സ​​മൂ​​ഹ​​വി​​കാ​​സ​​വും സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​ലും സാ​​മൂ​​ഹ്യ പ​​രി​​ഷ്ക​​ര​​ണ-​ന​​വോ​​ത്ഥാ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും പ​​രി​​സ്ഥി​​തി​​സം​​ര​​ക്ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ലും ദീ​​പി​​ക​​യു​​ടെ സം​​ഭാ​​വ​​ന വ​​ലു​​താ​​ണ്. പ്ലാ​​ച്ചി​​മ​​ട, കൈ​​നൂ​​ർ, ലാ​​ലൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ​​രി​​സ്ഥി​​തി​​​പ്ര​​ശ്ന​​ങ്ങ​​ൾ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്നി​​ലെ​​ത്തി​​ക്കാ​​ൻ ദീ​​പി​​ക​​യ്ക്കു ക​​ഴി​​ഞ്ഞു.

തൃ​​ശൂ​​രി​​ൽ പു​​തി​​യ മൃ​​ഗ​​ശാ​​ല​​യ്ക്കു​​വേ​​ണ്ടി നാ​​ലു​​പ​​തി​​റ്റാ​​ണ്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച ഫ്ര​​ണ്ട്സ് ഓ​​ഫ് സൂ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു വ​​ലി​​യ പി​​ന്തു​​ണ ന​​ൽ​​കി. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി പു​​ത്തൂ​​ർ സു​​വോ​​ള​​ജി​​ക്ക​​ൽ പാ​​ർ​​ക്കി​​ലൂ​​ടെ പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ൾ​​ക്കു മെ​​ച്ച​​പ്പെ​​ട്ട ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യും കേ​​ര​​ള​​ത്തി​​നു വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​വും സാ​​ധ്യ​​മാ​​ക്കി. സ​​ർ​​വ​​രു​​ടെ​​യും ഉ​​ന്ന​​മ​​നം അ​​ഥ​​വാ സ​​ർ​​വോ​​ദ​​യം സാ​​ധ്യാ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​രാ​​ൻ ദീ​​പി​​ക​​യ്ക്കു ക​​ഴി​​യ​​ട്ടെ. ആ​​ശം​​സ​​ക​​ൾ.

-എം. ​​പീ​​താം​​ബ​​ര​​ൻ, ഗാ​​ന്ധി​​യ​​ൻ, സ​​ർ​​വോ​​ദ​​യ ദ​​ർ​​ശ​​ൻ ചെ​​യ​​ർ​​മാ​​ൻ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up