രാജു പോൾ
പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴും മൂല്യങ്ങൾ മുറുകെപ്പിടിച്ചു മുന്നേറിയ ദീപിക 140 വയസിലെത്തിയെന്നതിൽ അഭിമാനം. നാടിനും സമൂഹത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങളിലും ആവശ്യങ്ങളിലും ഒപ്പം നിന്നു പടപൊരുതി വിജയം കണ്ട ദീപികയുടെ ചരിത്രത്തെ ആദരവോടെ ഓർക്കുന്നു.
ജില്ലാ മീറ്റുകൾ മുതൽ കായിക മത്സരങ്ങളുടെ ഓരോ ഘട്ടത്തിലും താരങ്ങൾക്കും എനിക്കും ദീപിക വാർത്തകളിലൂടെ വലിയ പ്രോത്സാഹനവും പിന്തുണയുമാണ് നൽകിയത്. വളർന്നുവരുന്ന താരങ്ങൾക്ക് അത് വലിയ പ്രചോദനമാണ്. വിദ്യാർഥികളുടെ പഠനത്തിനും പാഠ്യേതര വിഷയങ്ങൾക്കും ദീപിക എന്നും പ്രോത്സാഹനം നൽകുന്നുണ്ട്.
ദീപികയുടെ എഡിറ്റോറിയലുകൾ ശ്രദ്ധേയമാണ്. മികച്ച കായിക റിപ്പോട്ടുകളും ചിത്രങ്ങളും കായിക പ്രേമികളെ ആകർഷിക്കുന്ന സ്പോട്സ് പേജും ആവേശ ജനകമാണ്. ദീപികയുടെ പ്രയാണം തുടരട്ടെ. ആശംസകൾ.
രാജു പോൾ റിട്ട. കായിക അധ്യാപകൻ,സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവ്
Tags : Satyaduthika celebrates deepika@140