x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​വ്ത​യി​ലെ യൂ​റോ​പ്യ​ൻ പ്ര​തി​സ​ന്ധി

ടി.​​​​​എ. ജോ​​​​​ർ​​​​​ജ്
Published: August 3, 2026 12:18 AM IST | Updated: August 3, 2026 12:18 AM IST

അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​വാ​​​​​​ഹം

വ​​​​​​ട​​​​​​ക്കേ ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ തീ​​​​​​ര​​​​​​ത്തു സ്ഥി​​​​​​തി​​​​​​ചെ​​​​​​യ്യു​​​​​​ന്ന സ്പാ​​​​​​നി​​​​​​ഷ് അ​​​​​​ധീ​​​​​​ന പ്ര​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​യ സെ​​​​​​വ്ത​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​വാ​​​​​​ഹ​​​​​​വും തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ വ​​​​​​ൻ​​​​​​ക​​​​​​ര​​​​​​യി​​​​​​ൽ വീ​​​​​​ണ്ടു​​​​​​മൊ​​​​​​രു വ​​​​​​ലി​​​​​​യ ന​​​​​​യ​​​​​​ത​​​​​​ന്ത്ര-​​​​​​രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​നു വ​​​​​​ഴി​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ജി​​​​​​ബ്രാ​​​​​​ൾ​​​​​​ട്ട​​​​​​ർ ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ന് സ​​​​​​മീ​​​​​​പം മൊ​​​​​​റോ​​​​​​ക്ക​​​​​​ൻ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യോ​​​​​​ട് ചേ​​​​​​ർ​​​​​​ന്നു​​​​​​കി​​​​​​ട​​​​​​ക്കു​​​​​​ന്ന, 83,000 മാ​​​​​​ത്രം ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ള്ള ഈ ​​​​​​ചെ​​​​​​റി​​​​​​യ അ​​​​​​തി​​​​​​ർ​​​​​​ത്തി ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ക​​​​​​ഴി​​​​​​ഞ്ഞ വ്യാ​​​​​​ഴാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ മു​​​​​​ത​​​​​​ൽ 24 മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ലു​​​​​​ണ്ടാ​​​​​​യ വ​​​​​​ൻ അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​വാ​​​​​​ഹം സ്പെ​​​​​​യി​​​​​​നി​​​​​​നെ​​​​​​യും യൂ​​​​​​റോ​​​​​​പ്പി​​​​​​നെ​​​​​​യും മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ലോ​​​​​​ക​​​​​​ത്തെ​​​​​​ത​​​​​​ന്നെ ഞെ​​​​​​ട്ടി​​​​​​ച്ചു.

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ന്‍റെ ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ ഭൂ​​​​​​ഖ​​​​​​ണ്ഡ​​​​​​ത്തി​​​​​​ലു​​​​​​ള്ള ക​​​​​​ര​​​​​​ഭൂ​​​​​​മി അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യ (മ​​​​​​റ്റൊ​​​​​​ന്ന് മെ​​​​​​ലീ​​​​​​ല) സെ​​​​​​വ്ത​​​​​​യി​​​​​​ലെ ഈ ​​​​​​സം​​​​​​ഭ​​​​​​വം സ്പെ​​​​​​യി​​​​​​നെ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യി​​​​​​ൽ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണ് കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

സ്വ​​​​​​ന്തം അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ളു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ അ​​​​​​യ​​​​​​ൽ​​​​​​രാ​​​​​​ജ്യ​​​​​​മാ​​​​​​യ മൊ​​​​​​റോ​​​​​​ക്കോ​​​​​​യെ അ​​​​​​മി​​​​​​ത​​​​​​മാ​​​​​​യി ആ​​​​​​ശ്ര​​​​​​യി​​​​​​ച്ച​​​​​​താ​​​​​​ണ് സ്പെ​​​​​​യി​​​​​​നി​​​​​​നു തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യ​​​​​​ത്. അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​ശ്നം യൂ​​​​​​റോ​​​​​​പ്പി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം തീ​​​​​​വ്ര​​​​​​വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യ്ക്ക് ആ​​​​​​ക്കം കൂ​​​​​​ട്ടു​​​​​​ക​​​​​​യും മി​​​​​​ത​​​​​​വാ​​​​​​ദി സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളെ​​​​​​പ്പോ​​​​​​ലും ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വി​​​​​​രു​​​​​​ദ്ധ ന​​​​​​യ​​​​​​ങ്ങ​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​രാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സെ​​​വ്ത സം​​​ഭ​​​വം.

വ്യാ​​​​​​ജ​​​​​​പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​വും മ​​​​​​നു​​​​​​ഷ്യ​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​വും

അ​​​​​​തി​​​​​​ർ​​​​​​ത്തി ക​​​​​​ട​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ ക​​​​​​ട​​​​​​ലി​​​​​​ൽവ​​​​​​ച്ച് ത​​​​​​ട​​​​​​ഞ്ഞാ​​​​​​ലും ഉ​​​​​​ട​​​​​​ന​​​​​​ടി തി​​​​​​രി​​​​​​കെ അ​​​​​​യയ്​​​​​​ക്കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന സ്പാ​​​​​​നി​​​​​​ഷ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല വി​​​​​​ധി മ​​​​​​നു​​​​​​ഷ്യ​​​​​​ക്ക​​​​​​ട​​​​​​ത്തു​​​​​​കാ​​​​​​ർ ദു​​​​​​ർ​​​​​​വ്യാ​​​​​​ഖ്യാ​​​​​​നം ചെ​​​​​​യ്ത​​​​​​താ​​​​​​ണ് ഈ ​​​​​​പെ​​​​​​ട്ടെ​​​​​​ന്നു​​​​​​ള്ള വ​​​​​​ൻ കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​നു പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണം. വെ​​​​​​റും 24 മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നി​​​​​​ടെ 60,000ത്തോ​​​​​​ളം ആ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് ക​​​​​​ട​​​​​​ൽ​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​വും ക​​​​​​ര​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​വും സെ​​​​​​വ്ത​​​​​​യി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ക്കാ​​​​​​ൻ തു​​​​​​നി​​​​​​ഞ്ഞ​​​​​​ത്.

അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ലെ കൂ​​​​​​റ്റ​​​​​​ൻ വേ​​​​​​ലി​​​​​​ക​​​​​​ൾ ചാ​​​​​​ടി​​​​​​ക്ക​​​​​​ട​​​​​​ക്കാ​​​​​​നും സ​​​​​​മു​​​​​​ദ്ര​​​​​​ത്തി​​​​​​ലൂ​​​​​​ടെ നീ​​​​​​ന്തി​​​​​​പ്പോ​​​​​​കാ​​​​​​നും ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യു​​​​​​ണ്ടാ​​​​​​യ തി​​​​​​ക്കി​​​​​​ലും തി​​​​​​ര​​​​​​ക്കി​​​​​​ലും പെ​​​​​​ട്ടും മു​​​​​​ങ്ങി​​​​​​ത്താ​​​​​​ഴ്ന്നും 72 പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം കൈ​​​​​​വി​​​​​​ട്ട​​​​​​തോ​​​​​​ടെ സ്പാ​​​​​​നി​​​​​​ഷ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ സൈ​​​​​​ന്യ​​​​​​ത്തെ വി​​​​​​ന്യ​​​​​​സി​​​​​​ക്കു​​​​​​ക​​​​​​യും മൊ​​​​​​റോ​​​​​​ക്ക​​​​​​ൻ സേ​​​​​​ന ക​​​​​​ണ്ണീ​​​​​​ർ​​​​​​വാ​​​​​​ത​​​​​​ക​​​​​​വും ജ​​​​​​ല​​​​​​പീ​​​​​​ര​​​​​​ങ്കി​​​​​​യും പ്ര​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

എ​​​​​​ന്നാ​​​​​​ൽ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ഭാ​​​​​​വ​​​​​​വും ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ളും മൂ​​​​​​ലം 48 മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ൽ 48,000ത്തോ​​​​​​ളം പേ​​​​​​ർ സ്വ​​​​​​മേ​​​​​​ധ​​​​​​യാ മൊ​​​​​​റോ​​​​​​ക്കോ​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ത​​​​​​ന്നെ മ​​​​​​ട​​​​​​ങ്ങി​​​​​​പ്പോ​​​​​​യി.

മൊ​​​​​​റോ​​​​​​ക്കോ​​​​​​യു​​​​​​ടെ പ​​​​​​ങ്കും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും

ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ വ​​​​​​ൻ​​​​​​ക​​​​​​ര​​​​​​യി​​​​​​ൽ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ന്‍റെ ഏ​​​​​​ക ക​​​​​​ര​​​​​​ഭൂ​​​​​​മി അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ളാ​​​​​​ണ് സ്പാ​​​​​​നി​​​​​​ഷ് എ​​​​​​ൻ​​​​​​ക്ലേ​​​​​​വു​​​​​​ക​​​​​​ളാ​​​​​​യ സെ​​​​​​വ്ത​​​​​​യും മെ​​​​​​ലീ​​​​​​ല​​​​​​യും. യൂ​​​​​​റോ​​​​​​പ്പി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ക്കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​രു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന ‘ഗേ​​​​​​റ്റ്‌​​​​​​വേ’ എ​​​​​​ന്ന സ്ഥാ​​​​​​നം മു​​​​​​ത​​​​​​ലെ​​​​​​ടു​​​​​​ത്ത് മൊ​​​​​​റോ​​​​​​ക്കോ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു.

സ്പെ​​​​​​യി​​​​​​നു​​​​​​മാ​​​​​​യും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​നു​​​​​​മാ​​​​​​യും ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ഴെ​​​​​​ല്ലാം അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​സു​​​​​​ര​​​​​​ക്ഷ​​​​​​യി​​​​​​ൽ അ​​​​​​യ​​​​​​വു​​​​​​വ​​​​​​രു​​​​​​ത്തി അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​വാ​​​​​​ഹം ഒ​​​​​​രു പി​​​​​​ടി​​​​​​വ​​​​​​ള്ളി​​​യാ​​​​​​യി മൊ​​​​​​റോ​​​​​​ക്കോ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം ശ​​​​​​ക്ത​​​​​​മാ​​​​​​ണ്. ഇ​​​​​​തോ​​​​​​ടെ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ൾ ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം അ​​​​​​തി​​​​​​ർ​​​​​​ത്തി​​​വേ​​​​​​ലി​​​​​​ക​​​​​​ൾ ചാ​​​​​​ടി​​​​​​ക്ക​​​​​​ട​​​​​​ക്കാ​​​​​​നും ക​​​​​​ട​​​​​​ൽ നീ​​​​​​ന്തി​​​​​​ക്ക​​​​​​ട​​​​​​ക്കാ​​​​​​നും മു​​​​​​തി​​​​​​രു​​​​​​ന്നു. യൂ​​​​​​റോ​​​​​​പ്പി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള സാ​​​​​​മ്പ​​​​​​ത്തി​​​​​​ക സ​​​​​​ഹാ​​​​​​യ​​​​​​ങ്ങ​​​​​​ളും ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ഈ ​​​​​​പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യെ അ​​​​​​വ​​​​​​ർ ത​​​​​​ന്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു. 1580 മു​​​​​​ത​​​​​​ൽ സ്പെ​​​​​​യി​​​​​​നി​​​ന്‍റെ അ​​​​​​ധീ​​​​​​ന​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള സെ​​​​​​വ്ത​​​​​​യെ മൊ​​​​​​റോ​​​​​​ക്കോ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ ഭൂ​​​​​​മി​​​​​​യാ​​​​​​യാ​​​​​​ണു കാ​​​​​​ണു​​​​​​ന്ന​​​​​​ത്.

സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഞെ​​​​​​രു​​​​​​ക്ക​​​​​​വും പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ളും: മൊ​​​​​​റോ​​​​​​ക്കോ​​​​​​യി​​​​​​ലെ 15നും 24​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ പ്രാ​​​​​​യ​​​​​​മു​​​​​​ള്ള യു​​​​​​വാ​​​​​​ക്ക​​​​​​ളി​​​​​​ൽ നാ​​​​​​ലി​​​​​​ലൊ​​​​​​രാ​​​​​​ൾ​​​​​​ക്ക് തൊ​​​​​​ഴി​​​​​​ലോ മി​​​​​​ക​​​​​​ച്ച വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മോ ല​​​​​​ഭി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. രാ​​​ജ്യ​​​ത്തു തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ രൂ​​​ക്ഷ​​​വു​​​മാ​​​ണ്. മെ​​​​​​ച്ച​​​​​​പ്പെ​​​​​​ട്ട ജീ​​​​​​വി​​​​​​തം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് അ​​​​​​വി​​​​​​ടെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ‘ജെ​​​​​​ൻ സീ’ ​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ളും യു​​​​​​വാ​​​​​​ക്ക​​​​​​ളെ നാ​​​​​​ടു​​​​​​വി​​​​​​ടാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

സ്പാ​​​​​​നി​​​​​​ഷ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി അ​​​​​​ടു​​​​​​ത്തി​​​​​​ടെ ന​​​​​​ട​​​​​​ത്തി​​​​​​യ അ​​​​​​ൾ​​​​​​ജീ​​​​​​രി​​​​​​യ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​വും സ​​​​​​ഹ്രാ​​​​​​വി വം​​​​​​ശ​​​​​​ജ​​​​​​ർ​​​​​​ക്ക് പൗ​​​​​​ര​​​​​​ത്വം ന​​​​​​ൽ​​​​​​കാ​​​​​​നു​​​​​​ള്ള സ്പെ​​​​​​യി​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ന്‍റെ നീ​​​​​​ക്ക​​​​​​വും മൊ​​​​​​റോ​​​​​​ക്കോ​​​​​​യെ ചൊ​​​​​​ടി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് വി​​​​​​ദ​​​​​​ഗ്ധ​​​​​​രു​​​​​​ടെ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ അ​​​​​​തി​​​​​​ർ​​​​​​ത്തി തു​​​​​​റ​​​​​​ന്നു​​​​​​കൊ​​​​​​ടു​​​​​​ത്തു​​​​​​വെ​​​​​​ന്ന ആ​​​​​​രോ​​​​​​പ​​​​​​ണം മൊ​​​​​​റോ​​​​​​ക്ക​​​​​​ൻ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ ത​​​​​​ള്ളി.

മു​​​​​​ൻ​​​​​​കാ​​​​​​ല അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ: ഇ​​​​​​താ​​​​​​ദ്യ​​​​​​മാ​​​​​​യ​​​​​​ല്ല മൊ​​​​​​റോ​​​​​​ക്കോ ഇ​​​​​​ത്ത​​​​​​രം നി​​​​​​ല​​​​​​പാ​​​​​​ട് സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വെ​​​​​​സ്റ്റേ​​​​​​ൺ സ​​​​​​ഹാ​​​​​​റ വി​​​​​​ഷ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് സ്പെ​​​​​​യി​​​​​​നു​​​​​​മാ​​​​​​യി ത​​​​​​ർ​​​​​​ക്ക​​​​​​മു​​​​​​ണ്ടാ​​​​​​യ 2021 മേ​​​​​​യി​​​​​​ലും സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ 12,000ത്തോ​​​​​​ളം ആ​​​​​​ളു​​​​​​ക​​​​​​ൾ സെ​​​​​​വ്ത​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​തി​​​​​​ക്ര​​​​​​മി​​​​​​ച്ചു ക​​​​​​യ​​​​​​റി​​​​​​യി​​​​​​രു​​​​​​ന്നു.

മാ​​​​​​റു​​​​​​ന്ന യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം

സെ​​​​​​വ്ത വി​​​​​​ഷ​​​​​​യം യൂ​​​​​​റോ​​​​​​പ്പി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം തീ​​​​​​വ്ര​​​​​​വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യ്ക്ക് വേ​​​​​​ഗം കൂ​​​​​​ട്ടി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. സ്പെ​​​​​​യി​​​​​​നി​​​​​​ലെ ‘വോ​​​​​​ക്സ്’ പാ​​​​​​ർ​​​​​​ട്ടി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ടു​​​​​​ത്ത ജ​​​​​​ന​​​​​​വി​​​​​​കാ​​​​​​രം ഇ​​​​​​ള​​​​​​ക്കി​​​​​​വി​​​​​​ടു​​​​​​ന്നു. സ​​​​​​ർ​​​​​​ക്കാ​​​​​​ർ രാ​​​​​​ജ്യ​​​​​​ദ്രോ​​​​​​ഹ​​​​​​ക്കു​​​​​​റ്റ​​​​​​മാ​​​​​​ണു ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തെ​​​​​​ന്ന് ആ​​​​​​രോ​​​​​​പി​​​​​​ച്ച് ‘വോ​​​​​​ക്സ്’ ത​​​​​​ല​​​​​​വ​​​​​​ൻ സാ​​​​​​ന്‍റി​​​​​​യാ​​​​​​ഗോ അ​​​​​​ബ​​​​​​സ്കാ​​​​​​ൽ രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്.

സെ​​​​​​വ്ത​​​​​​യി​​​​​​ലെ സം​​​​​​ഭ​​​​​​വം സ്പെ​​​​​​യി​​​​​​നി​​​​​​ന്‍റെ മാ​​​​​​ത്രം സു​​​​​​ര​​​​​​ക്ഷാ​​​​​​പ്ര​​​​​​ശ്ന​​​​​​മ​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് വ​​​​​​രും​​​​​​നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ന്‍റെ നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​പ്പി​​​​​​നെ​​​​​​യും ഐ​​​​​​ക്യ​​​​​​ത്തെ​​​​​​യും പ​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന വ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ചോ​​​​​​ദ്യ​​​​​​ചി​​​​​​ഹ്ന​​​​​​മാ​​​​​​ണ്. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​സ​​​​​​മ്മ​​​​​​ർ​​​​​​ദം ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്ത് പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത രാ​​​​​​ഷ്‌‌​​​​​​ട്രീ​​​​​​യ​​​​​​പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളും കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വി​​​​​​രു​​​​​​ദ്ധ ന​​​​​​യ​​​​​​ങ്ങ​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​രാ​​​​​​കു​​​​​​ന്നു.

സെ​​​​​​വ്ത​​​​​​യി​​​​​​ലെ സം​​​​​​ഭ​​​​​​വം വെ​​​​​​റു​​​​​​മൊ​​​​​​രു കു​​​​​​ടി​​​​​​യേ​​​​​​റ്റ പ്ര​​​​​​ശ്ന​​​​​​മ​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് വ​​​​​​രും​​​​​​നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ന്‍റെ സു​​​​​​ര​​​​​​ക്ഷ​​​​​​യെ​​​​​​യും ന​​​​​​യ​​​​​​ത​​​​​​ന്ത്ര ഐ​​​​​​ക്യ​​​​​​ത്തെ​​​​​​യും നി​​​​​​ര​​​​​​ന്ത​​​​​​രം പ​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന വ​​​​​​ൻ ഭൗ​​​​​​മ​​​​​​രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്.

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​നി​​​​​​ലെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ഭി​​​​​​ന്ന​​​​​​ത

സെ​​​​​​വ്ത​​​ സം​​​​​​ഭ​​​​​​വം യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ൻ അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ക​​​​​​ടു​​​​​​ത്ത അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് തി​​​​​​രി​​​​​​കൊ​​​​​​ളു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത കു​​​​​​ടി​​​​​​യേ​​​​​​റ്റം ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ൽ സ്പെ​​​​​​യി​​​​​​നി​​​​​​ലെ നി​​​​​​ല​​​​​​വി​​​​​​ലെ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു​​​​​​വെ​​​​​​ന്ന് ആ​​​​​​രോ​​​​​​പി​​​​​​ച്ച് പ്ര​​​​​​ധാ​​​​​​ന അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യി​​​​​​ൽ സ്പെ​​​​​​യി​​​​​​ൻ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ടു. സ്പെ​​​​​​യി​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള യാ​​​​​​ത്രി​​​​​​ക​​​​​​ർ​​​​​​ക്കു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ര​​​​​​ഹി​​​​​​ത യാ​​​​​​ത്രാ​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ വീ​​​സ​​​യാ​​​​​​യ ‘ഷെ​​​​​​ങ്ക​​​​​​ൻ’ ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ജോ​​​​​​ർ​​​​​​ജി​​​​​​യ മെ​​​​​​ലോ​​​​​​ണി താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യി റ​​​​​​ദ്ദാ​​​​​​ക്കി.

സ്പെ​​​​​​യി​​​​​​നു​​​​​​മാ​​​​​​യി അ​​​​​​തി​​​​​​ർ​​​​​​ത്തി പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന ഫ്രാ​​​​​​ൻ​​​​​​സ് ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ളി​​​​​​ലെ സു​​​​​​ര​​​​​​ക്ഷാ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന അ​​​​​​ഞ്ചി​​​​​​ര​​​​​​ട്ടി​​​​​​യാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചു. സ്പെ​​​​​​യി​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള കു​​​​​​ടി​​​​​​യേ​​​​​​റ്റ ഭീ​​​​​​ഷ​​​​​​ണി ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യാ​​​​​​ൻ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര യോ​​​​​​ഗം വി​​​​​​ളി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് ഓ​​​​​​സ്ട്രി​​​​​​യ, ഡെ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്ക്, ഫി​​​​​​ൻ​​​​​​ലാ​​​​​​ൻ​​​​​​ഡ് തു​​​​​​ട​​​​​​ങ്ങി​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 22 ഇ​​​​​​യു അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ൻ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ​​​​​​ക്ക് ക​​​​​​ത്ത​​​​​​യ​​​​​​ച്ചു. ഇ​​​​​​തു​​​​​​പ്ര​​​​​​കാ​​​​​​രം നാ​​​​​​ളെ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​രു​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ യോ​​​​​​ഗം വി​​​​​​ളി​​​​​​ച്ചു​​​​​​ചേ​​​​​​ർ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. യോ​​​​​​ഗം സ്പെ​​​​​​യി​​​​​​നി​​​​​​നെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​കും.

സെ​​​​​​വ്ത​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ മ​​​​​​റ്റു യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്നി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന് യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ൻ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​രും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. ത​​​​​​ത്കാ​​​​​​ലം സ്പെ​​​​​​യി​​​​​​നി​​​​​​നെ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​തെ ഒ​​​​​​പ്പം ചേ​​​​​​ർ​​​​​​ത്ത് അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​നാ​​​​​​ണ് യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം

യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ് സ്പെ​​​​​​യി​​​​​​നി​​​​​​ന്‍റെ കു​​​​​​ടി​​​​​​യേ​​​​​​റ്റ ന​​​​​​യ​​​​​​ങ്ങ​​​​​​ളെ രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ച് രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ക്കാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന യു​​​​​​എ​​​​​​സ് ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഇ​​​​​​തൊ​​​​​​രു പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​ചാ​​​​​​ര​​​​​​ണ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​മെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച ട്രം​​​​​​പ്, സെ​​​​​​വ്ത​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​വാ​​​​​​ഹ​​​​​​ത്തെ കൂ​​​​​​ട്ട​​​​​​ത്തോ​​​​​​ടെ​​​​​​യു​​​​​​ള്ള അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​മെ​​​​​​ന്നാ​​​​​​ണു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

സ്പെ​​​​​​യി​​​​​​നിന്‍റെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം

മ​​​​​​റ്റു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ സ്വാ​​​​​​ർ​​​​​​ത്ഥ​​​​​​വും ധ്രു​​​​​​വീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​ണെ​​​​​​ന്ന് സ്പാ​​​​​​നി​​​​​​ഷ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി പെ​​​​​​ദ്രോ സാ​​​​​​ഞ്ച​​​​​​സ് കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. രാ​​​​​​ജ്യ​​​​​​ത്തേ​​​​​​ക്ക് അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യി ക​​​​​​ട​​​​​​ന്ന​​​​​​വ​​​​​​രെ എ​​​​​​ത്ര​​​​​​യും വേ​​​​​​ഗം തി​​​​​​രി​​​​​​ച്ച​​​​​​യ​​​​​​യ്ക്കു​​​​​​മെ​​​​​​ന്ന് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച അ​​​ദ്ദേ​​​ഹം, ക​​​​​​ട​​​​​​ലി​​​​​​ൽ അ​​​​​​തി​​​​​​ർ​​​​​​ത്തി നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി പ്ര​​​​​​ത്യേ​​​​​​ക ഫ്ലോ​​​​​​ട്ടിം​​​​​​ഗ് ബാ​​​​​​രി​​​​​​യ​​​​​​റു​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​താ​​​യും അ​​​റി​​​യി​​​ച്ചു.

Tags : European opposition Sevta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Spain WestAfrica Refugees

Recent News

Corehub Up