x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗമാരത്തിനു കരുതലാകേണ്ടത് നിയമത്തോടൊപ്പം സമൂഹവും

ഫാ. ​​​​ഡോ. ​തോ​​​​​മ​​​​​സ് കു​​​​​ഴി​​​​​നാ​​​​​പ്പു​​​​​റ​​​​​ത്ത്
Published: August 21, 2026 01:47 AM IST | Updated: August 21, 2026 01:47 AM IST

കു​​​​​ട്ടി​​​​​യു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളും ക​​​​​ളി​​​​​പ്പാ​​​​​ട്ട​​​​​ങ്ങ​​​​​ളും സ്വ​​​​​പ്ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ ചി​​​​​ല​​​​​പ്പോ​​​​​ൾ അ​​​​​തേ കൈ​​​​​ക​​​​ളി​​​​ൽ ചോ​​​​ര പു​​​​ര​​​​​ളു​​​​​ന്ന​​​​​ത് ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തെ മു​​​​​ഴു​​​​​വ​​​​​ൻ ചി​​​​​ന്തി​​​​​പ്പി​​​​​ക്കു​​​​​ന്ന വി​​​​​ഷ​​​​​യ​​​​​മാ​​​​​ണ്. കു​​​​​ട്ടി​​​​​യു​​​​​ടെ തെ​​​​​റ്റി​​​​​നെ മാ​​​​​ത്രം കാ​​​​​ണു​​​​​ക​​​​​യാ​​​​​ണോ, അ​​​​​തോ ആ ​​​​​തെ​​​​​റ്റി​​​​​ലേ​​​​​ക്ക് അ​​​​​വ​​​​​നെ ന​​​​​യി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണോ വേ​​​​​ണ്ട​​​​​ത്?

ഹ​​​​​രി​​​​​പ്പാ​​​​​ട് ക​​​​​രു​​​​​വാ​​​​​റ്റ​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്ന കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഒ​​​​​രു 13 വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യും പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത മൂ​​​​​ന്ന് ആ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളും പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലാ​​​​​യ സം​​​​​ഭ​​​​​വം കേ​​​​​ര​​​​​ള​​​​​ത്തെ ഞെ​​​​​ട്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഈ ​​​​​സം​​​​​ഭ​​​​​വം ഒ​​​​​രു വ​​​​​ലി​​​​​യ സാ​​​​​മൂ​​​​​ഹി​​​​​ക ചോ​​​​​ദ്യ​​​​​മു​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു: ഒ​​​​​രു കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ര​​​​ന്‍റെ മ​​​​​ന​​​​​സി​​​​​ൽ ഇ​​​​​ത്ര ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ കു​​​​​റ്റ​​​​​ചി​​​​​ന്ത എ​​​​​ങ്ങ​​​​​നെ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്നു?

ഈ ​​​​​ചോ​​​​​ദ്യ​​​​​ത്തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​രം ശി​​​​​ക്ഷ​​​​​യി​​​​​ൽ മാ​​​​​ത്രം ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​വി​​​​​ല്ല. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ആ​​​​ക്‌​​​​ട് 2015 ഇ​​​​​ത്ത​​​​​രം കു​​​​​ട്ടി​​​​​ക​​​​​ളെ ‘കു​​​​​റ്റ​​​​​വാ​​​​​ളി’​​​​​ക​​​​​ളാ​​​​​യി മാ​​​​​ത്രം കാ​​​​​ണു​​​​​ന്നി​​​​ല്ല. നി​​​​​യ​​​​​മ​​​​​ത്തി​​​​​നു വ​​​​​ഴ​​​​​ങ്ങാ​​​​​ത്ത കു​​​​​ട്ടി​​​​​യു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണം, വി​​​​​ക​​​​​സ​​​​​നം, ചി​​​​​കി​​​​​ത്സ, പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സം, സാ​​​​​മൂ​​​​​ഹി​​​​​ക പു​​​​​നഃ​​​​​സം​​​​​യോ​​​​​ജ​​​​​നം എ​​​​​ന്നി​​​​​വ​​​​​യ്ക്കാ​​​​​ണ് പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

ഈ ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന ത​​​​​ത്വ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​ട്ടി​​​​​യു​​​​​ടെ നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ത്വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​നു​​​​​മാ​​​​​നം, കു​​​​​ട്ടി​​​​​യു​​​​​ടെ പൊ​​​​​തു​​​​​മാ​​​​​ന്യ​​​​​ത, മൂ​​​​​ല്യ​​​​​ബോ​​​​​ധം, അ​​​​​ടി​​​​​സ്ഥാ​​​​​ന താ​​​​​ല്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ലാ​​​​​യ​​​​​വ വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​രം, കു​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം കേ​​​​​ൾ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം, സ്വ​​​​​കാ​​​​​ര്യ​​​​​ത, കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പു​​​​​നഃ​​​​​സം​​​​​യോ​​​​​ജ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ഈ ​​​​​നി​​​​​യ​​​​​മ​​​​ത്തി​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളെ ഒ​​​​​രി​​​​​ക്ക​​​​​ലും നി​​​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല; മ​​​​​റി​​​​​ച്ച് കു​​​​​റ്റം ചെ​​​​​യ്ത കു​​​​​ട്ടി​​​​​യു​​​​ടെ വ്യ​​​​​ക്തി​​​​​ത്വ​​​​​ത്തെ വി​​​​​ല​​​​​യി​​​​​രു​​​​ത്തി തി​​​​​രു​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ ന​​​​​ൽ​​​​കു​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണു​​​​ള്ള​​​​ത്.

സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം

ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള കു​​​​​ട്ടി​​​​​യെ ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ മു​​​​​മ്പി​​​​​ലാ​​​​​ണ് ഹാ​​​​​ജ​​​​​രാ​​​​​ക്കേ​​​​​ണ്ട​​​​​ത്. മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ​​​​​യോ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളെ​​​​​യോ ഇ​​​​ക്കാ​​​​ര്യം അ​​​​​റി​​​​​യി​​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. കു​​​​​ട്ടി​​​​​യു​​​​​ടെ കു​​​​​ടും​​​​​ബ​​​​​പ​​​​​ശ്ചാ​​​​​ത്ത​​​​​ലം, മു​​​​​ൻ​​​​​കാ​​​​​ല ജീ​​​​​വി​​​​​ത​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ, കു​​​​​റ്റ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം.​ ഇ​​​​​വി​​​​​ടെനി​​​​​ന്നാ​​​​​ണ് ന​​​​​മ്മു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.

ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ആ​​​​ക്‌​​​​ട്2015​​​​ന്‍റെ ​ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തെ അ​​​​​ത് കേ​​​​​ന്ദ്ര​​​​​സ്ഥാ​​​​​ന​​​​​ത്ത് നി​​​​​ർ​​​​​ത്തു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്. ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ബോ​​​​​ർ​​​​​ഡി​​​​​ന് കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ്, ഗ്രൂ​​​​​പ്പ് കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ്, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, തൊ​​​​​ഴി​​​​​ൽ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​നം, ചി​​​​​കി​​​​​ത്സ, സാ​​​​​മൂ​​​​​ഹി​​​​​ക ശു​​​​​ശ്രൂ​​​​​ഷ, പ്രൊ​​​​​ബേ​​​​​ഷ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​വി​​​​​ധ പ​​​​​രി​​​​​ഹാ​​​​​രമാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും. കു​​​​​ട്ടി​​​​​യു​​​​​ടെ സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ടും വ്യ​​​​​ക്തി​​​​​ഗ​​​​​ത ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, 16 മു​​​​​ത​​​​​ൽ 18 വ​​​​​യ​​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​യു​​​​​ടെ​​​​​മേ​​​​​ൽ ഹീ​​​​​ന​​​​​മാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യം ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ൽ, ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ബോ​​​​​ർ​​​​​ഡ് സെ​​​​​ക്്ഷ​​​​​ൻ 15 പ്ര​​​​​കാ​​​​​രം പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ചി​​​​​ല കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കോ​​​​​ട​​​​​തി​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റ്റാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ 16 വ​​​​​യ​​​​സി​​​​​ന് താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ഈ ​​​​​പ്ര​​​​​ത്യേ​​​​​ക വി​​​​​ചാ​​​​​ര​​​​​ണ പ്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല.

കു​ട്ടി​യു​ടെ മാ​റ്റം തി​രി​ച്ച​റി​യാ​തെ പോ​ക​രു​ത്‌

കൗ​​​​​മാ​​​​​രം ശാ​​​​​രീ​​​​​രി​​​​​ക​​​​​വും മാ​​​​​ന​​​​​സി​​​​​ക​​​​​വും വൈ​​​​​കാ​​​​​രി​​​​​ക​​​​​വു​​​​​മാ​​​​​യ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​മാ​​​​​ണ്. ഈ ​​​​​പ്രാ​​​​​യ​​​​​ത്തി​​​​​ൽ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​നും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നും കു​​​​​ട്ടി​​​​​ക​​​​​ൾ ഏ​​​​​റെ അ​​​​​ഭി​​​​​ല​​​​​ഷി​​​​​ക്കും. കൂ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ സ്വാ​​​​​ധീ​​​​​ന​​​​​വും വ​​​​​ള​​​​​രെ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ തു​​​​​റ​​​​​ന്ന സം​​​​​ഭാ​​​​​ഷ​​​​​ണം ഇ​​​​​ല്ലാ​​​​​താ​​​​​കു​​​​​മ്പോ​​​​​ൾ കു​​​​​ട്ടി​​​​​യു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​ഥ​​​​ലോ​​​​​കം മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ക​​​​​ന്നു​​​​​പോ​​​​​കാം. കു​​​​​ട്ടി​​​​​യു​​​​​ടെ ചെ​​​​​റി​​​​​യ പ​​​​​രാ​​​​​തി​​​​​ക​​​​​ളും പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ളും ഒ​​​​​റ്റ​​​​​പ്പെ​​​​​ട​​​​​ലും അ​​​​​മി​​​​​ത​​​​​മാ​​​​​യ കോ​​​​​പ​​​​​വും സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​യ സൗ​​​​​ഹൃ​​​​​ദ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ല. ഒ​​​​​രു വ​​​​​ലി​​​​​യ പ്ര​​​​​ശ്നം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴാ​​​​​കും കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ഇ​​​​​വ​​​​​യു​​​​​ടെ ഗൗ​​​​​ര​​​​​വം തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ക.

ഡി​​​​​ജി​​​​​റ്റ​​​​​ൽ ജീ​​​​​വി​​​​​ത​​​​​ത്തിന് മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ം

മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ൺ ഈ ​​​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ന് പു​​​​​തി​​​​​യൊ​​​​​രു മാ​​​​​ന​​​​​വും ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​റി​​​​​വി​​​​​ന്‍റെ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ലി​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന അ​​​​​തേ ഡി​​​​​ജി​​​​​റ്റ​​​​​ൽ ലോ​​​​​ക​​​​​ത്ത് അ​​​​​ക്ര​​​​​മ​​​​​വും കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളും തെ​​​​​റ്റാ​​​​​യ ജീ​​​​​വി​​​​​ത​​​​​മാ​​​​​തൃ​​​​​ക​​​​​ക​​​​​ളും കു​​​​​ട്ടി​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ക്കാം. കു​​​​​ട്ടി​​​​​യു​​​​​ടെ ഡി​​​​​ജി​​​​​റ്റ​​​​​ൽ ജീ​​​​​വി​​​​​ത​​​​​ത്തെ മ​​​​​ന​​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും അ​​​​​തി​​​​​ൽ ശ​​​​​രി​​​​​യാ​​​​​യ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​വും ന​​​​​ൽ​​​​​കാ​​​​​നും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക് ക​​​​​ഴി​​​​​യ​​​​​ണം.
കൂ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ സ്വാ​​​​​ധീ​​​​​ന​​​​​വും അ​​​​​ത്ര​​​​​ത​​​​​ന്നെ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്. ന​​​​​ല്ല സൗ​​​​​ഹൃ​​​​​ദം വ്യ​​​​​ക്തി​​​​​ത്വ​​​​​ത്തെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്നു; തെ​​​​​റ്റാ​​​​​യ കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് തെ​​​​​റ്റാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​വ​​​​​ത്​​​​​ക​​​​​രി​​​​​ക്കാ​​​​​നി​​​​​ട​​​​​യു​​​​​ണ്ട്. അ​​​​​തി​​​​​നാ​​​​​ൽ കു​​​​​ട്ടി​​​​​യു​​​​​ടെ സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളെ നി​​​​​രാ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തിനേ​​​​​ക്കാ​​​​​ൾ, അ​​​​​വ​​​​​രു​​​​​ടെ സൗ​​​​​ഹൃ​​​​​ദ​​​​​ലോ​​​​​ക​​​​​ത്തെ മ​​​​​ന​​​​​​സി​​​​​ലാ​​​​​ക്കു​​​​​ക​​​​​യും വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ കു​​​​​ട്ടി​​​​​യു​​​​​മാ​​​​​യി സം​​​​​വ​​​​​ദി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ് ഫ​​​​​ല​​​​​പ്ര​​​​​ദം.

കു​​​​​റ്റ​​​​​വാ​​​​​സ​​​​​ന ത​​​​​ട​​​​​യു​​​​​ന്ന​​​​​ സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങള്‍

തെ​​​​​റ്റ് സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തി​​​​​നു​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​ടി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​വു​​​​​ക. എ​​​​​ന്നാ​​​​​ൽ അ​​​​​തി​​​​​നു​​​​​മു​​​​​മ്പ് കു​​​​​ടും​​​​​ബ​​​​​വും ക​​​​​ലാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളും സ​​​​​മൂ​​​​​ഹ​​​​​വും ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. കു​​​​​ട്ടി​​​​​യു​​​​​ടെ മ​​​​​ന​​​​​​സ് അ​​​​​റി​​​​​യു​​​​​ക, കു​​​​​ടും​​​​​ബ​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക, ഡി​​​​​ജി​​​​​റ്റ​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക, ന​​​​​ല്ല സൗ​​​​​ഹൃ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കു​​​​​ക, മാ​​​​​ന​​​​​സി​​​​​ക സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക, ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ന്നു കാ​​​​​ണു​​​​​മ്പോ​​​​​ൾ കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ് സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ക ​എ​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലെ കു​​​​​റ്റ​​​​​വാ​​​​​സ​​​​​ന ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നു സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ്...

കു​​​​​ട്ടി​​​​​ക​​​​​ളെ ശി​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​മു​​​​​മ്പ് അ​​​​​വ​​​​​രെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ണം. തെ​​​​​റ്റി​​​​​നെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​തെ, തെ​​​​​റ്റി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം. കു​​​​​റ്റ​​​​​ബോ​​​​​ധ​​​​​ത്തോ​​​​​ടൊ​​​​​പ്പം ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ബോ​​​​​ധ​​​​​വും വ​​​​​ള​​​​​ർ​​​​​ത്താ​​​​​നാ​​​​​ക​​​​​ണം. നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്കൊ​​​​​പ്പം വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗും പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​വും ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം. ​കു​​​​​ട്ടി​​​​​യു​​​​​ടെ ഭാ​​​​​വി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​വി​​​​​യാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് വ​​​​​ഴി​​​​​തെ​​​​​റ്റു​​​​​ന്ന ഓ​​​​​രോ കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ര​​​​​ന്‍റെ​​​​​യും ഉ​​​​​ള്ളി​​​​​ൽ ഒ​​​​​രു കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യെ മാ​​​​​ത്രം കാ​​​​​ണാ​​​​​തെ, തി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടാ​​​​​നും തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​നും ക​​​​​ഴി​​​​​യു​​​​​ന്ന ഒ​​​​​രു മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തെ കാ​​​​​ണാ​​​​​ൻ ന​​​​​മു​​​​​ക്കാ​​​​​വ​​​​​ട്ടെ.

(നെ​​​​​ടു​​​​​മ​​​​​ങ്ങാ​​​​​ട് ക​​​​​ള​​​​​ത്ത​​​​​റ വി​​​​​മ​​​​​ല ഇം​​​​​ഗ്ലീ​​​​​ഷ്വി​​​​​ദ്യാ​​​​​ല​​​​​യ​​​​യി​​​​ലെ ബ​​​​​ർ​​​​​സാ​​​​​ർ ആ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

Tags : Deepika DeepikaNewspaper BreakingNews Society along with the law

Recent News

Corehub Up