x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മോ​ച​ന സ​മ​ര​ത്തി​ൽ ഞെ​ട്ട​റ്റുവീ​ണ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ

സാ​​​ബു ജോ​​​ണ്‍ /കോളിളക്കങ്ങളും അടിയൊഴുക്കുകളും-2
Published: April 22, 2026 03:05 AM IST | Updated: April 22, 2026 03:05 AM IST

ലോ​​​ക​​​ത്തെ വി​​​സ്മ​​​യി​​​പ്പി​​​ച്ചുകൊ​​​ണ്ട് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​കു​​​ന്പോ​​​ഴേ​​​ക്കും വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലും പെ​​​ട്ട് ഉ​​​ല​​​യു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് ക​​​ണ്ട​​​ത്. സെ​​​ൽഭ​​​ര​​​ണ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും പോ​​​ലീ​​​സി​​​ന്‍റെ വ​​​ഴി​​​വി​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ ഭ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യ ആ​​​ക്ഷേ​​​പ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി.

1959 ജൂ​​​ണ്‍ 12നു ​​​വി​​​മോ​​​ച​​​ന സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു. ക്രി​​​സ്ത്യ​​​ൻ-നാ​​​യ​​​ർ സ​​​മു​​​ദാ​​​യ നേ​​​തൃ​​​ത്വം സ​​​മ​​​ര​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​ർ​​​എ​​​സ്പി ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളും സ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കി. പി​​​ന്നാ​​​ലെ ആ​​​ർ​​​എസ്പി​​​യും വി​​​മോ​​​ച​​​ന​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി.

നാ​​​ടെ​​​ങ്ങും പി​​​ക്ക​​​റ്റിം​​​ഗു​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റി. പ​​​ല​​​തും അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി. സ​​​മ​​​ര​​​ക്കാ​​​രെ പോ​​​ലീ​​​സ് അ​​​തി​​​ക്രൂ​​​ര​​​മാ​​​യാ​​​ണു നേ​​​രി​​​ട്ട​​​ത്. പ​​​ല​​​യി​​​ട​​​ത്തും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്കാ​​​രും സ​​​മ​​​ര​​​ക്കാ​​​രെ നേ​​​രി​​​ടാ​​​നി​​​റ​​​ങ്ങി. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല പാ​​​ടേ ത​​​ക​​​ർ​​​ന്നു. ഭ​​​ര​​​ണംത​​​ന്നെ സ്തം​​​ഭി​​​ച്ച നി​​​ല​​​യി​​​ലാ​​​യി.


ജൂ​​​ണ്‍ 15നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വെ​​​ട്ടു​​​കാ​​​ട് പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. പു​​​ല്ലു​​​വി​​​ള​​​യി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ജൂ​​​ലൈ മൂ​​​ന്നി​​​ന് ചെ​​​റി​​​യ​​​തു​​​റ​​​യി​​​ൽ വീ​​​ടി​​​നു​​​ള്ളി​​​ലി​​​രു​​​ന്ന ഫ്ളോ​​​റി എ​​​ന്ന ഗ​​​ർ​​​ഭി​​​ണി​​​യു​​​ടെ മാ​​​റി​​​ൽ വെ​​​ടി​​​യു​​​ണ്ട തു​​​ള​​​ച്ചു ക​​​യ​​​റി. അ​​​വ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.


കേ​​​ര​​​ള​​​മെ​​​ങ്ങും പ്ര​​​തി​​​ഷേ​​​ധ​​​മി​​​ര​​​ന്പി.
“തെ​​​ക്കു​​​തെ​​​ക്കൊ​​​രു ദേ​​​ശ​​​ത്ത്
അ​​​ല​​​മാ​​​ല​​​ക​​​ളു​​​ടെ തീ​​​ര​​​ത്ത്
ഫ്ളൊ​​​റി​​​യെ​​​ന്നൊ​​​രു ഗ​​​ർ​​​ഭി​​​ണി​​​യെ
ഭ​​​ർ​​​ത്താ​​​വി​​​ല്ലാ നേ​​​ര​​​ത്ത്
ചു​​​ട്ടു​​​ക​​​രി​​​ച്ചൊ​​​രു സ​​​ർ​​​ക്കാ​​​രേ...”


തൊ​​​ട്ട​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ക്ക​​​ര​​​യാ​​​കെ മു​​​ഴ​​​ങ്ങി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. ജൂ​​​ലൈ 13ന് ​​​അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച ജീ​​​വ​​​ശി​​​ഖാ യാ​​​ത്ര ക​​​ട​​​ന്നുപോ​​​ന്ന വ​​​ഴി​​​ക​​​ളി​​​ലെ​​​ല്ലാം സ്ത്രീ​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ത​​​ടി​​​ച്ചു​​​കൂ​​​ടി.

“അ​​​ങ്ക​​​മാ​​​ലി ക​​​ല്ല​​​റ​​​യി​​​ൽ
ഞ​​​ങ്ങ​​​ടെ സോ​​​ദ​​​ര​​​രു​​​ണ്ടെ​​​ങ്കി​​​ൽ
ആ ​​​ക​​​ല്ല​​​റ​​​യാ​​​ണേ ക​​​ട്ടാ​​​യം,
പ​​​ക​​​രം ഞ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കും.”
കേ​​​ര​​​ള​​​മെ​​​ന്പാ​​​ടും ഈ ​​​മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ങ്ങി.


യാ​​​ത്ര തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ൾ ഹം​​​സ​​​ര​​​ഥ​​​ത്തി​​​ൽ മ​​​ന്ന​​​ത്ത് പ​​​ത‌്മ​​​നാ​​​ഭ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കു നീ​​​ങ്ങി. ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ൾ ഒ​​​പ്പി​​​ട്ട നി​​​വേ​​​ദ​​​നം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു കൈ​​​മാ​​​റി.


സ​​​ർ​​​ക്കാ​​​രി​​​നെ പി​​​രി​​​ച്ചുവി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തോ​​​ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു​​​വി​​​നു തു​​​ട​​​ക്ക​​​ത്തി​​​ൽ യോ​​​ജി​​​പ്പി​​​ല്ലാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​രി​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചുനി​​​ന്നു. ഒ​​​ടു​​​വി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ട്ടു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ നെ​​​ഹ്‌​​​റു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി. സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ്ക്കാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ നെ​​​ഹ്‌​​​റു കേ​​​ര​​​ള​​​ത്തി​​​ലെ സ​​​മ​​​ര​​​ങ്ങ​​​ളെ ബ​​​ഹു​​​ജ​​​ന​​​മു​​​ന്നേ​​​റ്റം എ​​​ന്നാ​​​ണു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

ജൂ​​​ലൈ 31ന് ​​​ഇ​​​എം​​​എ​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ചു​​​വി​​​ട്ടു. 58 ദി​​​വ​​​സം നീ​​​ണ്ടുനി​​​ന്ന വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​നി​​​ടെ 15 പേ​​​ർ പോ​​​ലീ​​​സി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. രാ​​​ഷ്‌ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ചു. പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ങ്ങ​​​നെ 1957 ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ഇ​​​എം​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ 1959 ജൂ​​​ലൈ 31ന് ​​​നി​​​ലം​​​പ​​​തി​​​ച്ചു.

ഇ​​​എം​​​എ​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ പി​​​രി​​​ച്ചു​​​വി​​​ട്ട് 67 വ​​​ർ​​​ഷ​​​മാ​​​കു​​​ന്പോ​​​ഴും ആ ​​​ന​​​ട​​​പ​​​ടി​​​യു​​​ടെ ശ​​​രിതെ​​​റ്റു​​​ക​​​ൾ ച​​​ർ​​​ച്ചചെ​​​യ്യ​​​പ്പെ​​​ട്ടുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജാ​​​തി, മ​​​ത, പി​​​ന്തി​​​രി​​​പ്പ​​​ൻ ശ​​​ക്തി​​​ക​​​ൾ ഒ​​​ന്നുചേ​​​ർ​​​ന്ന് ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നു ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ ഇ​​​ന്നും ആ​​​ക്ഷേ​​​പി​​​ക്കു​​​ന്പോ​​​ഴും ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​ത്തി​​​ലെ സെ​​​ൽ​​​ഭ​​​ര​​​ണ പ്ര​​​വ​​​ണ​​​ത​​​ക​​​ളും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ത​​​ക​​​ർ​​​ച്ച​​​യും ഭ​​​ര​​​ണ​​​സ്തം​​​ഭ​​​ന​​​വു​​​മെ​​​ല്ലാം വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തെ ശ​​​രി​​​വ​​​യ്ക്കു​​​ന്നു എ​​​ന്ന വ​​​ശ​​​വു​​​മു​​​ണ്ട്.

തൊ​​​ട്ട​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി നേ​​​രി​​​ട്ട തോ​​​ൽ​​​വി​​​യും ജ​​​ന​​​കീ​​​യ കോ​​​ട​​​തി​​​യി​​​ൽ വി​​​മോ​​​ച​​​ന സ​​​മ​​​രം ശ​​​രി​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​യി എ​​​തി​​​ർ​​​പ​​​ക്ഷം എ​​​ന്നും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടും. സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യി ഉ​​​യ​​​ർ​​​ന്നുവ​​​ന്ന ജ​​​ന​​​രോ​​​ഷ​​​ത്തെ ത​​​ണു​​​പ്പി​​​ക്കു​​​ന്ന​​​തി​​​നോ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ക​​​രു​​​ത്താ​​​ർ​​​ജി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നോ ഉ​​​ള്ള ത​​​ന്ത്ര​​​ജ്ഞ​​​ത ക​​​മ്യൂ​​​ണി​​​സ്റ്റ് നേ​​​തൃ​​​ത്വ​​​ത്തി​​​ന് അ​​​ന്നു കാ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല എ​​​ന്ന​​​തും ച​​​രി​​​ത്ര​​​സ​​​ത്യ​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കും.


ചു​​​രു​​​ങ്ങി​​​യ കാ​​​ലം മാ​​​ത്ര​​​മേ ഭ​​​രി​​​ച്ചു​​​ള്ളൂ എ​​​ങ്കി​​​ലും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ നി​​​ര​​​വ​​​ധി നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണങ്ങൾ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ന​​​ട​​​ന്നു. 38 പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ളും 40 ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ങ്ങ​​​ളും സ​​​ഭ പാ​​​സാ​​​ക്കി. മൂ​​​ന്നാ​​​യി കി​​​ട​​​ന്നി​​​രു​​​ന്ന ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​റ്റ സം​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റി​​​യ​​​പ്പോ​​​ൾ മൂ​​​ന്നു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന വ്യ​​​ത്യ​​​സ്ത നി​​​യ​​​മ​​​ങ്ങ​​​ൾ ഏ​​​കീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ച​​​രി​​​ത്ര​​​നി​​​യോ​​​ഗ​​​വും ആ​​​ദ്യ സ​​​ർ​​​ക്കാ​​​രി​​​നാ​​​യി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​വും

വി​​​മോ​​​ച​​​ന സ​​​മ​​​രം സൃ​​​ഷ്ടി​​​ച്ച പു​​​തി​​​യ സാ​​​മൂ​​​ഹ്യാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഐ​​​ക്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. ഒ​​​രു വ​​​ശ​​​ത്തു ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യും മ​​​റു​​​ചേ​​​രി​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് വി​​​രു​​​ദ്ധ​​​രും എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന പോ​​​രാ​​​ട്ടം.


ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സും പ​​​ട്ടം താ​​​ണു​​​പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ജാ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (പി​​​എ​​​സ്പി)​​​യും മു​​​സ്‌​​​ലിം ലീ​​​ഗും മു​​​ന്ന​​​ണി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചു. 1960 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി 29 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മു​​​ന്ന​​​ണി വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി.


126 അം​​​ഗ സ​​​ഭ​​​യി​​​ൽ 63 പേ​​​രെ ജ​​​യി​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ച്ചു. എ​​​ന്നാ​​​ൽ, ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റാ​​​ൻ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും പി​​​ന്തു​​​ണ വേ​​​ണ​​​മാ​​​യി​​​രു​​​ന്നു. മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​ൻ പ​​​റ്റി​​​ല്ലെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ക​​​ടും​​​പി​​​ടി​​​ത്തം മൂ​​​ല​​​മാ​​​യി​​​രു​​​ന്നു ഇ​​​ങ്ങ​​​നെ​​​യൊ​​​രു നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​വ​​​ർ​​​ക്കു സ്പീ​​​ക്ക​​​ർ സ്ഥാ​​​നം കൊ​​​ണ്ടു തൃ​​​പ്തി​​​പ്പെ​​​ടേ​​​ണ്ടി വ​​​ന്നു.


ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി കോ​​​ണ്‍​ഗ്ര​​​സ് ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും തി​​​രു-കൊ​​​ച്ചി കാ​​​ല​​​ത്തു സം​​​ഭ​​​വി​​​ച്ച​​​തു പോ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി പി​​​എ​​​സ്പി നേ​​​താ​​​വ് പ​​​ട്ടം താ​​​ണു​​​പി​​​ള്ള. സം​​​ഘ​​​ട​​​ന​​​യി​​​ലാ​​​യാ​​​ലും ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യാ​​​ലും ര​​​ണ്ടാ​​​മ​​​നാ​​​കാ​​​ൻ പ​​​ട്ടം ഒ​​​രി​​​ക്ക​​​ലും ത​​​യാ​​​റ​​​ല്ലാ​​​യി​​​രു​​​ന്നു. ഒ​​​ടു​​​വി​​​ൽ ഇ​​​രു​​​പ​​​തം​​​ഗ​​​ങ്ങ​​​ളു​​​ള്ള പി​​​എ​​​സ്പി​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം വി​​​ട്ടുകൊ​​​ടു​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് മ​​​ന​​​സി​​​ല്ലാ​​​മ​​​ന​​​സോ​​​ടെ സ​​​മ്മ​​​തി​​​ച്ചു. അ​​​ങ്ങ​​​നെ തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലും തി​​​രു-​​​കൊ​​​ച്ചി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വം വ​​​ഹി​​​ക്കാ​​​ൻ പ​​​ട്ടം താ​​​ണു​​​പി​​​ള്ള​​​യ്ക്കു സാ​​​ധി​​​ച്ചു.

പ​​​ട്ട​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു കോ​​​ണ്‍​ഗ്ര​​​സ്

പ​​​ട്ടം താ​​​ണു​​​പി​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ആ​​​ർ. ശ​​​ങ്ക​​​ർ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. പ​​​ട്ട​​​ത്തി​​​ന്‍റെ ത​​​ൻ​​​പ്ര​​​മാ​​​ണി​​​ത്ത​​​ത്തോ​​​ടു പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ബു​​​ദ്ധി​​​മു​​​ട്ടി. ഒ​​​ടു​​​വി​​​ൽ പ​​​ട്ട​​​ത്തെ പ​​​ഞ്ചാ​​​ബ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചുകൊ​​​ണ്ട് ആ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ചു. അ​​​തീ​​​വ​​​ര​​​ഹ​​​സ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ഈ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ. പ​​​ട്ട​​​ത്തി​​​ന്‍റെ പി​​​എ​​​സ്പി​​​യി​​​ലെ ഉ​​​റ്റ അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കു പോ​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തെക്കു​​​റി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.

(ദീ​​​പി​​​ക​​​യി​​​ൽ കെ.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ എ​​​ക്സ്ക്ലൂസീ​​​വ് റി​​​പ്പോ​​​ർ​​​ട്ട് ആ​​​യാ​​​ണ് പ​​​ട്ടം പ​​​ഞ്ചാ​​​ബ് ഗ​​​വ​​​ർ​​​ണ​​​റാ​​​കു​​​ന്ന വി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​ത്.) 1962 സെ​​​പ്റ്റം​​​ബ​​​ർ 24നു ​​​പ​​​ട്ടം രാ​​​ജി​​​വ​​​ച്ച​​​തോ​​​ടെ ആ​​​ർ. ശ​​​ങ്ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി. ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ടി​​​ന് പി​​​എ​​​സ്പി സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഒ​​​റ്റ​​​ക്ക​​​ക്ഷി ഭ​​​ര​​​ണം തു​​​ട​​​ർ​​​ന്നു. ഇ​​​തി​​​നി​​​ടെ കോ​​​ണ്‍​ഗ്ര​​​സി​​​ൽനി​​​ന്നു​​​ള്ള അ​​​പ​​​മാ​​​നം സ​​​ഹി​​​ക്കാ​​​നാ​​​കാ​​​തെ മു​​​സ്‌​​​ലിം ലീ​​​ഗും കോ​​​ണ്‍​ഗ്ര​​​സ് ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. ലീ​​​ഗി​​​ലെ സീ​​​തി സാ​​​ഹി​​​ബി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം സ്പീ​​​ക്ക​​​റാ​​​യ സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്പീ​​​ക്ക​​​ർ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ​​​തോ​​​ടെ കോ​​​ണ്‍​ഗ്ര​​​സി​​​ലെ അ​​​ല​​​ക്സാ​​​ണ്ട​​​ർ പ​​​റ​​​ന്പി​​​ത്ത​​​റ സ്പീ​​​ക്ക​​​റാ​​​യി. കോ​​​ണ്‍​ഗ്ര​​​സി​​​ൽ അ​​​ന്നും ഗ്രൂ​​​പ്പു​​​ക​​​ളി സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

പി.​​​ടി. ചാ​​​ക്കോ​​​യു​​​ടെ വീ​​​ഴ്ച​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​ന​​​വും

ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ നീ​​​റി​​​പ്പു​​​ക​​​ഞ്ഞുകൊ​​​ണ്ടി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​രു​​​ത്ത​​​നാ​​​യ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പി.​​​ടി. ചാ​​​ക്കോ ഉ​​​ൾ​​​പ്പെ​​​ട്ട പീ​​​ച്ചി സം​​​ഭ​​​വം ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. ചാ​​​ക്കോ​​​യു​​​ടെ രാ​​​ജി​​​ക്കാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ത്തുനി​​​ന്നും കോ​​​ണ്‍​ഗ്ര​​​സി​​​ൽനി​​​ന്നും മു​​​റ​​​വി​​​ളി ഉ​​​യ​​​ർ​​​ന്നു. ചാ​​​ക്കോ​​​യി​​​ൽ ത​​​നി​​​ക്കു വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ർ. ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞ​​​തോ​​​ടെ 1964 ഫെ​​​ബ്രു​​​വ​​​രി 20ന് ​​​ചാ​​​ക്കോ രാ​​​ജി​​​വ​​​ച്ചു. അ​​​തേ വ​​​ർ​​​ഷം ജൂ​​​ണ്‍ 14നു ​​​ന​​​ട​​​ന്ന കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കെ.​​​സി. ഏ​​​ബ്ര​​​ഹാ​​​മി​​​നോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ പി.​​​ടി. ചാ​​​ക്കോ സ​​​ജീ​​​വ​​​രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽനി​​​ന്നു പി​​​ന്മാ​​​റി അ​​​ഭി​​​ഭാ​​​ഷ​​​ക വൃ​​​ത്തി​​​യി​​​ലേ​​​ക്ക് ഒ​​​തു​​​ങ്ങി. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ചാ​​​ക്കോ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

കോ​​​ണ്‍​ഗ്ര​​​സി​​​ലെ ചാ​​​ക്കോ പ​​​ക്ഷ​​​ത്തു​​​ള്ള 15 എം​​​എ​​​ൽ​​​എ​​​മാ​​​ർ വൈ​​​കാ​​​തെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യി. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ർ പ്ര​​​ത്യേ​​​ക ബ്ലോ​​​ക്ക് ആ​​​യി. പ്ര​​​തി​​​പ​​​ക്ഷ​​​ത്തുനി​​​ന്ന് പി.​​​കെ. കു​​​ഞ്ഞ് കൊ​​​ണ്ടുവ​​​ന്ന അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തെ ഇ​​​വ​​​ർ പി​​​ന്തു​​​ണ​​​ച്ച​​​തോ​​​ടെ സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. 1964 സെ​​​പ്റ്റം​​​ബ​​​ർ 10ന് ​​​ആ​​​ർ. ശ​​​ങ്ക​​​ർ രാ​​​ജി​​​വ​​​ച്ചു. അ​​​ങ്ങ​​​നെ കാ​​​ലാ​​​വ​​​ധി തി​​​ക​​​യ്ക്കു​​​ന്ന​​​തി​​​ന് അ​​​ഞ്ചു മാ​​​സം മു​​​ന്പ് നി​​​യ​​​മ​​​സ​​​ഭ പി​​​രി​​​ച്ചുവി​​​ട​​​പ്പെ​​​ട്ടു. കേ​​​ര​​​ളം ഒ​​​രി​​​ക്ക​​​ൽകൂ​​​ടി രാ​​​ഷ്‌ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങി.

(തു​​​ട​​​രും)

K-Rail Survey

Tags : communist government crushed in the liberation

Recent News

Corehub Up