x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​​ന്ന് ലോ​​​​​ക ജ​​​​​ല​​​​​ദി​​​​​നം: ജ​ല​ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാം

സു​നി​ത നാ​രാ​യ​ൺ
Published: March 22, 2026 12:48 AM IST | Updated: March 22, 2026 12:48 AM IST

ഇ​​​​​ന്ന് ലോ​​​​​ക ജ​​​​​ല​​​​​ദി​​​​​ന​​​​​മാ​​​​​ണ്. ജീ​​​​​വ​​​​​ന്‍റെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​ന് ആ​​​​​ധാ​​​​​ര​​​​​മാ​​​​​യ ജ​​​​​ലം എ​​​​​ന്ന വി​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് നാം ​​​​​ചി​​​​​ന്തി​​​​​ക്കേ​​​​​ണ്ട നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ ദി​​​​​വ​​​​​സം. കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​വും മ​​​​​റ്റ് ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളും ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ബാ​​​​​ധി​​​​​ച്ചി​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ശു​​​​​ദ്ധ​​​​​ജ​​​​​ല​​​​​ത്തെ​​​​​യാ​​​​​ണ്; ഇ​​​​​തി​​​​​ന്‍റെ ല​​​​​ഭ്യ​​​​​ത കു​​​​​റ​​​​​യു​​​​​ക​​​​​യും ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം മോ​​​​​ശ​​​​​മാ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഭാ​​​​​വി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വെ​​​​​ള്ളം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യിവ​​​​​രും. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​ആ​​​​​വ​​​​​ശ്യം നി​​​​​റ​​​​​വേ​​​​​റ്റാ​​​​​ൻ ന​​​​​മു​​​​​ക്കു ക​​​​​ഴി​​​​​യു​​​​​മോ?

2026 എ​​​​​ന്ന​​​​​ത് എ​​​​​ൽ നി​​​​​നോ വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ഇ​​​​​തി​​​​​ന​​​​​ർ​​​​​ഥം പ​​​​​ക​​​​​ലും രാ​​​​​ത്രി​​​​​യും കൂ​​​​​ടു​​​​​ത​​​​​ൽ ചൂ​​​​​ടു​​​​​ള്ള​​​​​താ​​​​​യി​​​​​രി​​​​​ക്കും, കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം താ​​​​​ളം തെ​​​​​റ്റും, അ​​​​​സ​​​​​മ​​​​​യ​​​​​ത്തും ക്ര​​​​​മ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​യു​​​മു​​​ള്ള മ​​​​​ഴ​​​യു​​​ണ്ടാ​​​​​കും എ​​​​​ന്നൊ​​​ക്കെ​​​യാ​​​​​ണ്. ജ​​​​​ല​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​തൊ​​​​​രു പ്ര​​​​​യാ​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ജ​​​​​ല​​​​​ഭാ​​​​​വി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കാ​​​​​ൻ ഇ​​​​​നി​​​​​യും ഒ​​​​​രു​​​​​പാ​​​​​ട് കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ന​​​​​മ്മു​​​​​ടെ പാ​​​ര​​​മ്പ​​​ര്യ ജ​​​​​ല​​​​​വി​​​​​ജ്ഞാ​​​​​ന​​​​​ത്തെ ആ​​​​​ശ്ര​​​​​യി​​​​​ക്ക​​​​​ണം. പി​​​ന്നെ, ജ​​​​​ല​​​​​ത്തെ ക​​​​​രു​​​​​ത​​​​​ലോ​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തെ കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്ക​​​​​ണം.

»» പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് പ​​​​​ഠി​​​​​ക്കാം

വെ​​​​​ള്ളം ശ്ര​​​​​ദ്ധ​​​​​യോ​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ഉ​​​ജ്വ​​​ല​​​മാ​​​​​യ പാ​​​​​ര​​​​​മ്പ​​​​​ര്യം ഇ​​​​​ന്ത്യ​​​​​ക്ക് പ​​​​​ണ്ടേ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​യി​​​​​ൽനി​​​​​ന്ന് ന​​​​​മ്മ​​​​​ൾ പ​​​​​ഠി​​​​​ക്ക​​​​​ണം: ‘വെ​​​​​ള്ളം എ​​​​​വി​​​​​ടെ വീ​​​​​ഴു​​​​​ന്നു​​​​​വോ അ​​​​​വി​​​​​ടെ​​​യ​​​​​ത് പി​​​​​ടി​​​​​ച്ചു​​​നി​​​​​ർ​​​​​ത്തു​​​​​ക’ എ​​​​​ന്ന​​​​​താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം മു​​​​​ദ്രാ​​​​​വാ​​​​​ക്യം.
ഇ​​​​​തോ​​​​​ടൊ​​​​​പ്പം ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ ജ​​​​​ലാ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ, വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക സ​​​​​മ​​​​​ത​​​​​ല​​​​​ങ്ങ​​​​​ൾ, ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വി​​​​​പ്പി​​​​​ക്ക​​​​​ണം.

»» മാ​​​​​ലി​​​​​ന്യ അ​​​​​വ​​​​​ബോ​​​​​ധം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്

നാം ​​​​​ചെ​​​​​യ്യേ​​​​​ണ്ട മ​​​​​റ്റൊ​​​​​രു കാ​​​​​ര്യം, മാ​​​​​ലി​​​​​ന്യ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​വേ​​​​​ക​​​​​മു​​​​​ള്ള​​​​​വ​​​​​രാ​​​​​കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ്. ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച വെ​​​​​ള്ളം ശു​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും വീ​​​​​ണ്ടും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നും എ​​​​​ന്തു​​​​​കൊ​​​​​ണ്ട് ന​​​​​മു​​​​​ക്ക് ശ്ര​​​മി​​​ച്ചു​​​കൂ​​​ടാ?

»» ന​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ മാ​​​​​റ്റം

എ​​​​​ല്ലാ ന​​​​​ഗ​​​​​ര​​​സ​​​ഭ​​​ക​​​ളും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളും ജ​​​​​ല​​​​​വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു.​​ പ​​​ക്ഷേ, മ​​​​​ലി​​​​​ന​​​​​ജ​​​​​ല​​​​​ത്തെ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്നു. മ​​​​​ലി​​​​​ന​​​​​ജ​​​​​ല​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ന​​​​​മ്മ​​​​​ൾ ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി ചി​​​​​ന്തി​​​​​ക്കാ​​​​​തെ ശു​​​​​ദ്ധ​​​​​ജ​​​​​ല സു​​​​​ര​​​​​ക്ഷ എ​​​​​ന്ന​​​​​ത് അ​​​​​പ്രാ​​​​​പ്യ​​​​​മാ​​​​​യി തു​​​​​ട​​​​​രും. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​ഗ​​​​​ര വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ഈ ​​​​​ആ​​​​​വ​​​​​ശ്യം തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ജ​​​​​ല-​​​​​മ​​​​​ലി​​​​​ന​​​​​ജ​​​​​ല വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ രൂ​​​​​പ​​​​​ക​​​​​ൽ​​​​​പ്പ​​​​​ന​​​​​യി​​​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​ന്നി​​​ല്ല.

»» അ​​​​​മൃ​​​​​ത് പ​​​​​ദ്ധ​​​​​തി

ജ​​​​​ല​​​​​വി​​​​​ത​​​​​ര​​​​​ണം, മ​​​​​ലി​​​​​ന​​​​​ജ​​​​​ലം, ഹ​​​​​രി​​​​​ത അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് ഈ ​​​​​പ​​​​​ദ്ധ​​​​​തി ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്നു. കേ​​​​​ന്ദ്ര ഭ​​​​​വ​​​​​ന-​​​​​ന​​​​​ഗ​​​​​ര​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് ജ​​​​​ല​​​​​വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​ണ് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന (62 ശ​​​​​ത​​​​​മാ​​​​​നം). എ​​​​​ന്നാ​​​​​ൽ, മ​​​​​ലി​​​​​ന​​​​​ജ​​​​​ല സം​​​​​സ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് 34 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മേ ചെ​​​​​ല​​​​​വാ​​​​​ക്കു​​​​​ന്നു​​​​​ള്ളൂ.

ഭൂ​​​​​ഗ​​​​​ർ​​​​​ഭ​​​​​ജ​​​​​ല റീ​​​​​ചാ​​​​​ർ​​​​​ജിം​​​​​ഗി​​​​​നും ജ​​​​​ല​​​​​ല​​​​​ഭ്യ​​​​​ത വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​നും സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ജ​​​​​ലാ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വ​​​​​ന​​​​​ത്തി​​​​​നാ​​​​​യി വെ​​​​​റും മൂ​​​ന്ന് ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണ് ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ത് മാ​​​​​റേ​​​​​ണ്ട​​​​​തു​​​​​ണ്ട്. മ​​​​​ലി​​​​​ന​​​​​ജ​​​​​ല പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ണം ചെല​​​​​വ​​​​​ഴി​​​​​ച്ചു​​​​​കൊ​​​​​ണ്ട​​​​​ല്ല, മ​​​​​റി​​​​​ച്ച് അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചെ​​​ല​​​വ് കു​​​റ​​​ച്ചു​​​കൊ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം ഇ​​​​​ത്.

»» പു​​​​​തി​​​​​യ മാ​​​​​തൃ​​​​​ക​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം

ഇ​​​​​ന്ന​​​​​ത്തെ ജ​​​​​ല​​​​​വി​​​​​ത​​​​​ര​​​​​ണ മാ​​​​​തൃ​​​​​ക ദൂ​​​​​ര​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് പൈ​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ​​​​​മ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും വെ​​​​​ള്ളം എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​താ​​​ണ്. പൈ​​​​​പ്പ് ലൈ​​​​​നി​​​​​ന്‍റെ നീ​​​​​ളം കൂ​​​​​ടു​​​​​ന്തോ​​​​​റും നി​​​​​ർ​​​​​മാ​​​​​ണച്ചെ​​​ല​​​​​വും ചോ​​​​​ർ​​​​​ച്ച​​​യും പ​​​​​മ്പിം​​​​​ഗി​​​​​നാ​​​​​യു​​​ള്ള വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗ​​​വും കൂ​​​ടു​​​മെ​​​​​ന്ന് ന​​​​​മു​​​​​ക്ക​​​​​റി​​​​​യാം. ഇ​​​​​തെ​​​​​ല്ലാം വെ​​​​​ള്ള​​​​​ത്തി​​​​​ന്‍റെ വി​​​​​ല വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്നു. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ​​​​​ക്ക് താ​​​​​ങ്ങാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്നു. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും സ​​​​ബ്‌​​​​സി​​​​ഡി ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​ണം ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​മി​​​​ല്ല. കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നാ​​​​യി വീ​​​​ടു​​​​ക​​​​ൾ ഭൂ​​​​ഗ​​​​ർ​​​​ഭ​​​​ജ​​​​ല​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു എ​​​ന്ന​​​താ​​​ണ് ഫ​​​ലം.

ഇ​​​​ന്ന​​​​ത്തെ മ​​​​ലി​​​​ന​​​​ജ​​​​ല സം​​​​സ്ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പൈ​​​​പ്പു​​​​ക​​​​ളെ​​​​യും പ​​​​മ്പു​​​​ക​​​​ളെ​​​​യും ചു​​​​റ്റി​​​​പ്പ​​​​റ്റി നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും വീ​​​​ടു​​​​ക​​​​ളെ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. മ​​​​ലി​​​​ന​​​​ജ​​​​ല ഓ​​​​ട​​​​ക​​​​ൾ പു​​​​തു​​​​ക്കി​​​​പ്പ​​​​ണി​​​​യ​​​​ണം. റോ​​​​ഡു​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ക്ക​​​​ണം. ഇ​​​​ങ്ങ​​​​നെ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന മ​​​​ലി​​​​ന​​​​ജ​​​​ലം ഭൂ​​​​ഗ​​​​ർ​​​​ഭ ശൃം​​​​ഖ​​​​ല​​​​ക​​​​ളി​​​​ലൂ​​​​ടെ സം​​​​സ്ക​​​​ര​​​​ണ പ്ലാ​​​​ന്‍റു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ​​​​മ്പ് ചെ​​​​യ്യു​​​​ന്നു. പി​​​​ന്നീ​​​​ട് സം​​​​സ്ക​​​​രി​​​​ക്കാ​​​​ത്ത മ​​​​ലി​​​​ന​​​​ജ​​​​ല​​​മു​​​ള്ള പു​​​​ഴ​​​​ക​​​​ളി​​​​ലേ​​​​ക്കോ ത​​​​ടാ​​​​ക​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ ത​​​​ള്ളു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. അ​​​തോ​​​ടെ ഈ ​​​​പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​ല്ലാം വ​​​​ലി​​​​യൊ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ പാ​​​​ഴാ​​​​യി​​​​പ്പോ​​​​വു​​​​ക​​​​യാ​​​​ണ്.

»» മു​​​ൻ​​​ഗ​​​ണ​​​ന മ​​​ലി​​​ന​​​ജ​​​ല സം​​​സ്ക​​​ര​​​ണ​​​ത്തി​​​നു​​​ത​​​ന്നെ

എ​​​​ന്നാ​​​​ൽ, ചെ​​​​ല​​​​വ് അ​​​​മ്പ​​​​ര​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ത്ത​​​​രം പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​പ്പോ​​​​ഴും വൈ​​​​കു​​​​ക​​​​യും നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​ലും അ​​​​ധി​​​​കം തു​​​​ക ചെ​​​​ല​​​​വാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഒ​​​​രു മ​​​​ലി​​​​ന​​​​ജ​​​​ല ശൃം​​​​ഖ​​​​ല പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ഴേ​​​​ക്കും ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ഭാ​​​​ഗം വി​​​​ക​​​​സി​​​​ക്കു​​​​ക​​​​യും അ​​​​വി​​​​ടെ പു​​​​തി​​​​യ ക​​​​ണ​​​​ക‌്ഷ​​​​നു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രി​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​പ്പോ​​​​ഴും മ​​​​ലി​​​​ന​​​​ജ​​​​ല സം​​​​സ്ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​തും, ഭൂ​​​​രി​​​​ഭാ​​​​ഗം വീ​​​​ടു​​​​ക​​​​ളും സെ​​​​പ്റ്റി​​​​ക് ടാ​​​​ങ്കു​​​​ക​​​​ൾ പോ​​​​ലു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​തും.

ഈ ​​​​​ശൗ​​​ചാ​​​ല​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങളാണ് ഭാ​​​​​വി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള പ​​​​​രി​​​​​ഹാ​​​​​രം. എ​​​​​ന്നാ​​​​​ൽ, ടാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലെ മാ​​​​​ലി​​​​​ന്യം നീ​​​​​ക്കം ചെ​​​​​യ്യു​​​​​ക​​​​​യും അ​​​​​വ സം​​​​​സ്ക​​​​​രി​​​​​ച്ച് വ​​​​​ള​​​​​മാ​​​​​യോ ഇ​​​​​ന്ധ​​​​​ന​​​​​മാ​​​​​യോ മാ​​​​​റ്റു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ മാ​​​​​ത്ര​​​​​മേ ഇ​​​​​ത് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​കൂ.

»» അ​​​മൃ​​​ത് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണം

വീ​​​​ടു​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​സ​​​​ർ​​​​ജ്യ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ല്കി അ​​​​മൃ​​​​ത് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​ത് കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി, നി​​​​ല​​​​വി​​​​ലു​​​​ള്ള സെ​​​​പ്റ്റേ​​​​ജ് ടാ​​​​ങ്ക് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണം. ഭൂ​​​​ഗ​​​​ർ​​​​ഭ പൈ​​​​പ്പു​​​​ക​​​​ൾ​​​​ക്ക് പ​​​​ക​​​​രം ടാ​​​​ങ്ക​​​​റു​​​​ക​​​​ൾ വ​​​​ഴി ഈ ​​​​മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ പ്ലാ​​​​ന്‍റു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്നു എ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

ര​​​​ണ്ടാ​​​​മ​​​​താ​​​​യി, പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​വ​​​​ണം മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ. ശു​​​​ദ്ധീ​​​​ക​​​​രി​​​​ച്ച മ​​​​ലി​​​​ന​​​​ജ​​​​ല​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നും അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ ജൈ​​​​വ​​​​വ​​​​ള​​​​മാ​​​​യോ ഇ​​​​ന്ധ​​​​ന​​​​മാ​​​​യോ മാ​​​​റ്റു​​​​ന്ന​​​​തി​​​​നും ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​ക​​​​ണം. എ​​​​ത്ര​​​​ത്തോ​​​​ളം മ​​​​ലി​​​​ന​​​​ജ​​​​ല​​​​വും അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളും പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം ധ​​​​ന​​​​സ​​​​ഹാ​​​​യം.

മൂ​​​​ന്നാ​​​​മ​​​​താ​​​​യി, ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ജ​​​​ല​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്രാ​​​​ദേ​​​​ശി​​​​ക സ്രോ​​​​ത​​​​സു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​ത് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ജ​​​​ല​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കു​​​​ക​​​​യും ഭൂ​​​​ഗ​​​​ർ​​​​ഭ​​​​ജ​​​​ല​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗം കൂ​​​​ടു​​​​ത​​​​ൽ സു​​​​സ്ഥി​​​​ര​​​​മാ​​​​ക്കു​​​​ക​​​​യും ജ​​​​ല​​​​വി​​​​ത​​​​ര​​​​ണം കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

എ​​​​ന്നാ​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന മ​​​​ലി​​​​ന​​​​ജ​​​​ല സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ ഇ​​​​ത് സാ​​​​ധ്യ​​​​മാ​​​​കൂ. ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ൾ മ​​​​ലി​​​​ന​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നി​​​​ട​​​​ത്തോ​​​​ളം കാ​​​​ലം, ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ ദൂ​​​​ര​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ശു​​​​ദ്ധ​​​​ജ​​​​ലം തേ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കും. അ​​​തോ​​​ടെ, ശു​​​​ദ്ധ​​​​ജ​​​​ലം മാ​​​​ര​​​​ക​​​​മാ​​​​യ മ​​​​ലി​​​​ന​​​​ജ​​​​ല​​​​മാ​​​​യി മാ​​​​റു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​ക​​​യും ചെ​​​യ്യും. ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​തി​​​​വാ​​​​കു​​​​ന്ന ജ​​​​ല​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് പ​​​​ഠി​​​​ക്കേ​​​​ണ്ട പാ​​​​ഠം ഇ​​​​താ​​​​ണ്.

(സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് എ​​​​​ൻ​​​​​വ​​​​​യോ​​​​​ൺ​​​​​മെ​​​​ന്‍റി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ
ജ​​​​ന​​​​റ​​​​ലാ​​​​ണ് ലേ​​​​ഖി​​​​ക)

Tags : World Water Day resources safe

Recent News

Corehub Up