എ​ൽ​ഡി​എ​ഫ് ആ​ളെ​ക്കൂ​ട്ടു​ന്നത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് യു​ഡി​എ​ഫ്
Saturday, April 20, 2024 6:24 AM IST
നെ​ടു​മ​ങ്ങാ​ട്: വി .​ജോ​യി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ര‍്യ​ട​ന​ത്തി​ൽ ആ​ളെ​കൂ​ട്ടു​ന്ന​ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണെ​ന്ന് യു​ഡി​എ​ഫ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​ല്ല​യം സു​കു​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​അ​ർ​ജു​ന​നും കു​റ്റ​പ്പെ​ടു​ത്തി.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും , അം​ഗ​ന​വാ​ടി ടീ​ച്ച​ർ​മാ​രെ​യും, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളെ​യു​മ​ട​ക്കം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് എ​ത്തി​ക്കു​ന്ന​തെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ​യും ന​ഗ​ര​സ​ഭ​യി​ലെ മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ത്തു​ന്നു.