മ​ദ്യ​പി​ച്ച് ബാ​റി​ൽ അ​ടി​പി​ടി: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, April 21, 2024 6:03 AM IST
പോ​ത്ത​ൻ​കോ​ട്: മ​ദ്യ​പി​ച്ച് ബാ​റി​ൽ അ​ടി​പി​ടി​യു​ണ്ടാ​ക്കു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ. വെ​മ്പാ​യം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​ജ (22), അ​ൽ ഫ​ഹ​ദ് (21) മു​ഹ​മ്മ​ദ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ബി​ല്ലി​നെ​ച്ചൊ​ല്ലി ബാ​ർ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ത​ർ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ പ്ര​തി​ക​ൾ ബാ​റി​ലെ ഗ്ലാ​സ് ഡോ​ർ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​നി​ലെ എ​സ് ഐ​യേ​യും പോ​ലീ​സു​കാ​ര​നെ​യും ഇ​വ​ർ തെ​റി​വി​ളി​ച്ച് അ​ക്ര​മി​ക്കു​ക​യും ചെ​യ്തു. എ​സ്ഐ രാ​മ​ച​ന്ദ്ര​ൻ, സി​പി​ഒ ബി​നേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​ർ കന്യാ​കു​ള​ങ്ങ​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ പ്രതികള്‌ ജീ​പ്പി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സും ത​ക​ർ​ത്തു. അ​ക്ര​മാ​സ​ക്ത​രാ​യ പ്രതികളെ കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് ശാ ന്തരാക്കിയത്. സ്റ്റേ​ഷ​നി​ലെ​ത്തി​യും ഇ​വ​ർ അ​ക്ര​മം തു​ട​ർ​ന്നു. പ്ര​തി​ക​ളെ നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.