ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വൈദ്യുതി തൂണിനു തീ​പി​ടി​ച്ചു
Sunday, April 21, 2024 6:08 AM IST
വ​ലി​യ​തു​റ: ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ​ത്തു​ട​ര്‍​ന്ന് ചെ​റി​യ​തു​റ​യി​ല്‍ വൈ​ദ്യുതി തൂണിനു തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച വൈ​കുന്നേരം 4.55 ഓടെയാ​ണ് തൂണിനു തീ​പി​ടി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ സ​മീ​പ​വാ​സി​ക​ള്‍ വി​വ​രം കെ​എ​സ്​ഇ​ബി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യുതി ലൈ​ന്‍ഓ​ഫ് ചെ​യ്ത ശേ​ഷം ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചു. തുടർന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രെ​ത്തി തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​ബി​ളു​ക​ള്‍ ക​ത്തി ന​ശി​ച്ചു. ഗ്രേ​ഡ് എ​എ​സ്ടി​ഒ വി.സി. ഷാ​ജിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ൾ രക്ഷാപ്രവർത്തനം നിർവഹിച്ചു.