ഇടതു-ബിജെപി സ്ഥാനാർഥികളുടെ മത്സരം ര​ണ്ടാം സ്ഥാ​ന​ത്തി​നുവേണ്ടി: ത​രൂ​ർ
Friday, April 26, 2024 6:46 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​നാ​യാ​ണ് ഇ​ട​ത്-​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​നാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യും.

ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നോ​ടു ബ​ഹു​മാ​ന​മെ​ന്ന് ഉ​ള്ള​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഉ​ള്ള​തെ​ന്നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​തി​ക​രി​ച്ചു.

പു​രോ​ഗ​തി​യും വി​ക​സ​ന​വും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. മാ​റ്റം വേ​ണ​മെ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​ത തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ തി​രു​വ​ന​ന്ത​പ​ര​ത്തും വ​ര​ണം. 15-20 വ​ർ​ഷ​മാ​യി ഇ​വി​ടെ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സി​ന്േ‍​റ​ത് മൂ​ന്നാം കി​ട രാ​ഷ്ട്രീ​യ​മാ​ണെ​ന്നും അ​തി​നെ ജ​ന​ങ്ങ​ൾ തി​ര​സ്ക​രി​ക്കു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

താ​നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന് എ​ന്തു​കാ​ര്യം എ​ന്ന ശ​ശി ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ബാ​ല​പാ​ഠ​മ​റി​യു​ന്നൊ​രാ​ൾ പ​റ​യു​ന്ന വാ​ക്ക​ല്ലെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. അ​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്. ത​ന്നെ തോ​ൽ​പി​ക്കാ​ൻ ആ​ളി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് വോ​ട്ട​ർ​മാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ഓ​ക്സ്ഫോ​ഡി​ൽ പ​ഠി​ക്കു​ന്ന​ത് മാ​ത്ര​മാ​ണോ ക​ഴി​വ്. താ​ൻ എം​പി​യാ​യി​രു​ന്ന 40 മാ​സം വ​ലി​യ വി​ക​സ​ന​ങ്ങ​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​ന്ന്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.