ത​പാ​ൽ ബാ​ല​റ്റ് നി​ഷേ​ധി​ച്ചെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ
Friday, April 26, 2024 6:46 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ത​പാ​ൽ ബാ​ല​റ്റ് നി​ഷേ​ധി​ച്ച​താ​യി കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

സ്വ​ന്തം മ​ണ്ഡ​ലംവി​ട്ടു മ​റ്റു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി ചെ​യ്യാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​ണ് ത​പാ​ൽ ബാ​ല​റ്റ് ല​ഭി​ക്കാ​താ​യ​ത്. അ​വ​സാ​ന​ത്തെ റി​ഫ്ര​ഷ​ർ ക്ലാ​സി​നു വോ​ട്ടു ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​ന്ന് അ​വ​ർ​ക്ക് വോ​ട്ടിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല.

പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു വോ​ട്ട് ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു അ​ന്ന് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ അ​വി​ടെ​യും ബാ​ല​റ്റ് പേ​പ്പ​ർ എ​ത്തി​യി​ല്ലെ​ന്നു കാ​ട്ടി അ​വ​രെ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പറഞ്ഞയയ്​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇക്കാര്യ ത്തിൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​വ​രു​ടെ വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ത​പാ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഇ​ർ​ഷാ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബി​നോ​ദും ആ​വ​ശ്യ​പ്പെ​ട്ടു.