നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ത​ല ജ​ന​കീ​യ ര​ച​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Sunday, March 19, 2023 1:04 AM IST
നി​ല​ന്പൂ​ർ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം നി​ല​ന്പൂ​ർ ബിആ​ർസിയു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ജ​ന​കീ​യ ര​ച​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ഭാ​ഷാ നൈ​പു​ണി​ക​ളാ​യ എ​ഴു​ത്തും വാ​യ​ന​യും മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ ​വ​ർ​ഷം ലോ​വ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ വാ​യ​ന ച​ങ്ങാ​ത്തം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ര​ച​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ത​ല ഭാ​ഷോ​ത്സ​വം നി​ല​ന്പൂ​ർ ബി​ആ​ർസി​യി​ൽ വ​ച്ച് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ സ്ക​റി​യ കി​നാ​തോ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ബിപിസി എം. ​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ഗി​രീ​ഷ് മാ​രേ​ങ്ങ​ല​ത്ത് സം​വാ​ദ​ങ്ങ​ൾ​ക്ക് മോ​ഡ​റേ​റ്റ​റാ​യി. ബിആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ എ. ​ജ​യ​ൻ, എം.​പി. ഷീ​ജ, സിആ​ർസി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സെ​റീ​ന ജാ​ഫ​ർ, ദി​ൽ​മാ സൂ​സ​ൻ അ​ല​ക്സ്, മ​നു പൗ​ലോ​സ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ക്ല​സ്റ്റ​ർ റി​സോ​ഴ്സ് സെ​ൻ​റ​ർ, ബിആ​ർസി, ജി​ല്ലാ ത​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഭാ​ഷോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് ര​ച​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.