ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വം; വേ​ട്ടെ​ടു​പ്പി​ലും ആ​വേ​ശം
Saturday, April 27, 2024 5:17 AM IST
ക​ൽ​പ്പ​റ്റ: പു​റ​ത്തെ​ല്ലാം ക​ത്തു​ന്ന വെ​യി​ലു​ണ്ടെ​ങ്കി​ലും നെ​ന്മേ​നി​ക്കു​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ൽ രാ​വി​ലെ മു​ത​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര. വെ​യി​ൽ ശ​ക്തി​യാ​കു​ന്ന​തി​നും മു​ന്പ് വോ​ട്ട് ചെ​യ്ത് മ​ട​ങ്ങ​ണ​മെ​ന്ന് ക​രു​തി കൈ​ക്കു​ഞ്ഞു​മാ​യി എ​ത്തി​യ​വ​ർ വ​രി​യി​ൽ ഊ​ഴം കാ​ത്തു​നി​ൽ​ക്കു​ന്നു.

ആ​ദി​വാ​സി​ക​ളും ക​ർ​ഷ​ക​രും കു​ടി​യേ​റ്റ ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം വോ​ട്ട് ചെ​യ്യാ​ൻ നെ​ന്മേ​നി​ക്കു​ന്ന് ശ്രീ​ജ​യ എ​എ​ൽ​പി സ്കൂ​ളി​ൽ നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. പ്രാ​യം എ​ണ്‍​പ​ത് ക​ഴി​ഞ്ഞെ​ങ്കി​ലും ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫാ.​പി.​എം. കു​ര്യാ​ക്കോ​സ്.

ഭാ​ര്യ ലീ​ല​യ്ക്കും മ​ക​നു​മൊ​പ്പ​മാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. ഇ​ത്ത​വ​ണ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കും അ​വ​ശ​ത​യു​ള്ള​വ​ർ​ക്കു​മെ​ല്ലാം വീ​ട്ടി​ൽ നി​ന്നും വോ​ട്ട് ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ഉ​ൾ​പ്പ​ടെ 5154 പേ​ർ വീ​ട്ടി​ൽ നി​ന്നും വോ​ട്ട് ചെ​യ്തി​രു​ന്നു.