ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, April 27, 2024 5:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ ഒ​രു​ക്കി​യ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ത​യാ​റാ​ക്കി​യ​താ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ.

ഓ​ല, കു​രു​ത്തോ​ല, മു​ള, തു​ണി, പേ​പ്പ​ർ തു​ട​ങ്ങി​യ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​ൻ അ​ല​ങ്ക​രി​ച്ച​ത്. കു​ടി​വെ​ള്ള സൗ​ക​ര്യം, പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ എ​ന്നി​വ നി​ക്ഷേ​പി​ക്കാ​ൻ പ്ര​ത്യേ​ക ബി​ന്നു​ക​ൾ എ​ന്നി​വ ബൂ​ത്ത് പ​രി​സ​ര​ത്തു​ണ്ട്. സ​മ്മ​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കാ​ൻ കു​ടും​ബ​ശ്രീ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സ​ല​ർ​മാ​ർ, ജെ​ൻ​ഡ​ർ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ എ​ന്നി​വ​രെ ബൂ​ത്തി​ൽ നി​യോ​ഗി​ച്ചി​രു​ന്നു.

അം​ഗ​പ​രി​മി​ത​ർ​ക്ക് വീ​ൽ​ചെ​യ​ർ, റാ​ന്പ്, പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​ക്കി. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ്ര​ത്യേ​കം ശു​ചി​മു​റി സ​ജ്ജീ​ക​രി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ വി​ല്ലേ​ജി​ലും ഓ​രോ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നാ​ണ് ഒ​രു​ക്കി​യ​ത്.