പൂ​മ​ല​യി​ലെ സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്ത് ശ്ര​ദ്ധേ​യ​മാ​യി
Saturday, April 27, 2024 5:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൂ​മ​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ സ്ത്രീ ​സൗ​ഹൃ​ദ പോ​ളിം​ഗ് ബൂ​ത്ത് ശ്ര​ദ്ധേ​യ​മാ​യി. സ്ത്രീ ​പ്രാ​തി​നി​ധ്യം കൂ​ടു​ത​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് വ​നി​താ​സൗ​ഹൃ​ദ​മാ​ക്കി​യ​ത്.

സ്ത്രീ​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന പൂ​മ​ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് സ​ന്ദ​ർ​ശി​ച്ചു. സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്തി​ൽ വി​ശ്ര​മ​മു​റി​ക​ൾ, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം, ക​ളി​പ്പാ​ട്ട​ങ്ങ​ളും പ​ല​ഹാ​ര​ങ്ങ​ളും സ​ഹി​തം മി​നി അ​ങ്ക​ണ​വാ​ടി എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. മു​ള, പ​ന​യോ​ല, തു​ണി, ക​ട​ലാ​സ്, പൂ​വ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ബൂ​ത്ത് അ​ല​ങ്ക​രി​ച്ച​ത്.

വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സ്ത്രീ ​വോ​ട്ട​ർ​മാ​രെ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ൽ​കി​യാ​ണ് ബൂ​ത്തി​ൽ വ​ര​വേ​റ്റ​ത്. സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്തു​ക​ളി​ൽ പോ​ളിം​ഗ്-​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​നി​ത​ക​ളാ​ണ്.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ജെ​ൻ​ഡ​ർ ആ​ൻ​ഡ് എ​ഫ്എ​ൻ​എ​ച്ച്ഡ​ബ്ല്യു വി​ഭാ​ഗം, കു​ടും​ബ​ശ്രീ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സ​ല​ർ​മാ​ർ, ജെ​ൻ​ഡ​ർ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ, എ​ഫ്എ​ൻ​എ​ച്ച്ഡ​ബ്ല്യു റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ബൂ​ത്ത് പ്ര​വ​ർ​ത്ത​നം. ജി​ല്ല​യി​ൽ ക​ൽ​പ്പ​റ്റ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ യു​പി സ്കൂ​ൾ, മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളും വ​നി​താ സൗ​ഹൃ​ദ​മാ​യാ​ണ് ഒ​രു​ക്കി​യ​ത്.