വോ​ട്ടു​ചെ​യ്യാ​ൻ കാ​ടി​റ​ങ്ങി പ​ര​പ്പ​ൻ​പാ​റ കോ​ള​നി​വാ​സി​ക​ൾ
Saturday, April 27, 2024 5:17 AM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പ​ൻ​പാ​റ ചോ​ല​നാ​യ്ക്ക കോ​ള​നി​യി​ലെ വോ​ട്ട​ർ​മാ​ർ ചി​ത്ര​ഗി​രി ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ 185-ാം ന​ന്പ​ർ ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്തു. ഉ​ൾ​ക്കാ​ട്ടി​ലാ​ണ് പ​ര​പ്പ​ൻ​പാ​റ കോ​ള​നി. 13 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം.

ചി​ത്ര​ഗി​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​വ​ർ കു​ട്ടി​ക​ളെ​യും ഒ​പ്പം കൂ​ട്ടി. ഇ​രു​ട്ടും​മു​ന്പേ തി​രി​കെ വീ​ട​ണ​യാ​ൻ പാ​ക​ത്തി​ലാ​യി​രു​ന്നു മ​ട​ക്കം.

പ​ര​പ്പ​ൻ​പാ​റ​യി​ൽ​നി​ന്നു​ള്ള വോ​ട്ട​ർ​മാ​ർ അ​ങ്ക​ലാ​പ്പി​ല്ലാ​തെ​യാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​തെ​ന്നു ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ പി.​ഒ. തോ​മ​സ് പ​റ​ഞ്ഞു. കോ​ള​നി​ക്കാ​ർ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ടു​ചെ​യ്യാ​റു​ണ്ടെ​ന്നും ദൂ​ര​വും കാ​ടു​താ​ണ്ടി​യു​ള്ള യാ​ത്ര​യും പ്ര​ശ്ന​മ​ല്ലെ​ന്നും മു​തി​ർ​ന്ന വോ​ട്ട​ർ സോ​മ​ൻ പ​റ​ഞ്ഞു.